This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഐ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഐ == മലയാള അക്ഷരമാലയിലെ പതിമൂന്നാമത്തെ അക്ഷരം. ദീർഘസ്വരമായ ഇ...)
അടുത്ത വ്യത്യാസം →
08:07, 21 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഐ
മലയാള അക്ഷരമാലയിലെ പതിമൂന്നാമത്തെ അക്ഷരം. ദീർഘസ്വരമായ ഇത് കണ്‌ഠതാലവ്യമാണ്. "അഇ' അഥവാ "അയ്' എന്ന് ഉച്ചാരണമുള്ള ഒരു സംയുക്തസ്വരമാണിത്; ദീർഘവും പ്ലൂതവുമായി ഉച്ചരിക്കാവുന്നതാണ്. ഓരോന്നിനും ഉദാത്താനുദാത്തസ്വരിതഭേദങ്ങളും ഇവയ്‌ക്ക് ഓരോന്നിനും വീണ്ടും അനുനാസിക-അനനുനാസിക ഭേദങ്ങളും ഉണ്ട്. വ്യഞ്‌ജനത്തോടു ചേരുമ്പോള്‍ "' ൈഎന്ന ചിഹ്നം (രണ്ടു പുള്ളികള്‍) ഉപയോഗിക്കുന്നു. ഉദാ. കൈ. ചില പ്രത്യേകതകള്‍. പഴയകാലത് ഐ' എന്നും എഴുതുമായിരുന്നു എന്നതിന് 'ഐന്തൊളമുമ്' (വീരരാഘവപ്പട്ടയം) എന്ന പ്രയോഗം സാക്ഷ്യം വഹിക്കുന്നു. തമിഴിലെപ്പോലെ, പ്രാചീന മലയാളത്തിൽ അകാരാന്തങ്ങളായ മലയാളശബ്‌ദങ്ങള്‍ ഐകാരാന്തങ്ങളായിട്ടാണ് ഉച്ചരിക്കാറുള്ളത്. ഉദാ. ആന-യാനൈ, മല-മലൈ. ഐ എന്നത് "അയ്' എന്ന രൂപഭേദം കൈക്കൊള്ളുന്നത് മലയാളത്തിൽ സാധാരണമാണ്. ഉദാ. പൈ-പയ്യ്, തൈ-തയ്യ്.
സംസ്‌കൃതത്തിൽ തദ്ധിതരൂപമുണ്ടാക്കുമ്പോള്‍ പദാദികളായ ഇ, ഈ, ഏ എന്നീ സ്വരങ്ങള്‍ വൃദ്ധിവന്ന് ഐകാരമാകുന്നു. ഉദാ. ഇന്ദ്ര-ഐന്ദ്ര, ഈശ്വര-ഐശ്വര, ഏണ-ഐണ. സന്ധി നിയമമനുസരിച്ച് അകാര-ആകാരങ്ങള്‍ക്കു പകരമായി ഏ, ഐ എന്നിവ വരുമ്പോള്‍ ഐ എന്ന ഏകാദേശമുണ്ടാകുന്നു. ഉദാ. ദോഷ+ഏക-ദോഷൈക, സഭാ+ഐക്യം-സ ഭൈക്യം, ജായാ+ഏവ-ജായൈവ.
അഞ്ച് എന്ന സംഖ്യയെ സൂചിപ്പിക്കുന്നതിന് നാമപദങ്ങളുടെ ആദിയിൽ ഈ ശബ്‌ദം ചേർക്കാറുണ്ട്. ഉദാ. ഐവർ, ഐയമ്പന്‍.
ആശ്ചര്യം, നിഷേധം, കോപം, ഓർമ, സംബോധന, വ്യാക്ഷേപകം മുതലായവയെ സൂചിപ്പിക്കുന്നതിനും ഐ ഉപയോഗിക്കാറുണ്ട്. ഉദാ. ഐ! അതു ശരിയല്ല; ഐ! കുട്ടി ഇങ്ങോട്ടു വരൂ. പ്രാചീന മലയാളകൃതികളിൽ പ്രതിഗ്രാഹിക വിഭക്തിപ്രത്യയമായി ഐ സ്വീകരിക്കപ്പെട്ടിരുന്നു (ഇന്ന് ആ സ്ഥാനത്ത് "എ' ഉപയോഗിക്കുന്നു). ഉദാ. ഇരാമനൈപ്പുകഴ്‌ത്തിനാർ, അവരൈക്കണ്ടാന്‍. ഐ ശബ്‌ദത്തിന് ശിവന്‍, യോഗിനി മുതലായ അർഥങ്ങള്‍ നിഘണ്ടുക്കളിൽ കൊടുത്തിരിക്കുന്നു.
അനുസ്വാരം ചേർന്ന ഐ, അതായത് "ഐം' എന്നത് ഒരു ബീജാക്ഷരമന്ത്രമാണ് (തന്ത്രരത്‌നം). ഐകാരത്തിനു കാമധേനു തന്ത്രത്തിലും വിശേഷാർഥങ്ങള്‍ കൊടുത്തിട്ടുണ്ട്.