This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏപ്രിൽ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഏപ്രിൽ == == April == ഗ്രിഗറി കലണ്ടറിൽ നാലാമത്തെ മാസം. ഇതിന് 30 ദിവസ...)
അടുത്ത വ്യത്യാസം →
11:00, 19 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഏപ്രിൽ
April
ഗ്രിഗറി കലണ്ടറിൽ നാലാമത്തെ മാസം. ഇതിന് 30 ദിവസമാണുള്ളത്. കൊല്ലവർഷത്തിലെ മീനം-മേടം കാലമാണ് ഏപ്രിൽ. റോമന്‍ റിപ്പബ്ലിക്കന്‍ കലണ്ടറിൽ രണ്ടാമത്തെ മാസമായ ഇതിന്റെ പേര് അപ്രിലിസ് (Aprilis) എന്നാണ്. അഥീനിയന്‍കലണ്ടറിലെ എലഫെബോളിയന്‍ (Elaphebolion) മാസത്തിന്റെ ഉത്തരഭാഗവും മുനീചിയന്‍ (Munychion) മാസത്തിന്റെ ഭൂരിഭാഗവും ചേർന്ന കാലയളവാണ് ഏപ്രിൽ; ഫ്രഞ്ച് വിപ്ലവത്തിനുശേഷം "നാഷണൽ കണ്‍വെന്‍ഷന്‍' 1793 ന. 24-ന് അംഗീകരിച്ച കലണ്ടറനുസരിച്ച് ജെർമിനൽമാസത്തിന്റെ ഉത്തരാർധവും ഫ്‌ളോറൽമാസത്തിന്റെ പൂർവാർധവും ചേർന്ന കാലമാണ്. ഏപ്രിൽ മാസത്തിലാണ് കേരളീയർ ആഘോഷിക്കാറുള്ള വിഷു (മേടം 1).
സൗന്ദര്യദേവതയായ വീനസ്സിന്റെ മാസമായി ഇതിനെ റോമാക്കാർ കരുതിയിരുന്നു. വീനസ്സിനു സമാനമായി ഗ്രീക്കു പുരാണങ്ങളിൽ പരാമർശിക്കപ്പെട്ട അഫ്രാഡൈറ്റ് (Aphrodite) എന്ന ദേവതയുടെ നാമധേയത്തിൽനിന്നാണ് ഏപ്രിൽ എന്ന പദം നിഷ്‌പന്നമായിട്ടുള്ളതെന്നു കരുതിവരുന്നു; ലത്തീന്‍ ഭാഷയിലെ "തുറക്കുക' എന്നർഥമുള്ള "അപ്പറൈറി' (aperiri) എന്ന പദമാണ് ഇതിന്നാധാരം എന്ന് മറ്റൊരു പക്ഷവുമുണ്ട്. പുഷ്‌പസമൃദ്ധമായ വസന്തകാലത്തിന്റെ ആരംഭംകുറിക്കുന്ന ഒന്നാണ് അപ്പറൈറി എന്ന പദം.
ഏപ്രിൽ ഫൂള്‍. ഏപ്രിൽ 1-ന് സ്‌നേഹിതന്മാരെ "വിഡ്‌ഢി'കളാക്കുന്ന സമ്പ്രദായത്തിൽനിന്ന് "ഏപ്രിൽ ഫൂള്‍' എന്നൊരു ശൈലിതന്നെ പ്രചാരത്തിൽ വന്നിട്ടുണ്ട്. ഈ സമ്പ്രദായത്തിന്റെ ആരംഭത്തെക്കുറിച്ച് കൂടുതൽ അറിവു ലഭ്യമല്ലെങ്കിലും ഇതിനു പ്രചാരം കിട്ടിയിട്ടുള്ളത് ഇംഗ്ലണ്ടിൽ 18-ാം നൂറ്റാണ്ടിലാണ്. വിഷുവ (equinox: മാ. 21)വുമായി ഇതിനു ബന്ധമുണ്ടെന്നു കരുതാം. കാലാവസ്ഥയിൽ പെട്ടെന്നു മാറ്റമുണ്ടാകുന്നതിനാൽ പ്രകൃതി മനുഷ്യനെ വിഡ്‌ഢിയാക്കുന്നു എന്നതിന്റെ സൂചനയായിട്ടാകാം ഈ ശൈലി ഉടലെടുത്തത്.
പ്രാചീനകാലത്ത് റോമിൽ കൊണ്ടാടിയിരുന്ന (മാ. 25) ഹിലാരിയ (hilaria)യോടും ഇന്ത്യയിൽ മാ. 31 അവസാനിക്കുന്ന ഹോളി ആഘോഷത്തോടും ഏപ്രിൽഫൂള്‍ എന്ന ചടങ്ങിനു സാദൃശ്യമുണ്ട്. കാലാന്തരത്തിൽ സ്വതന്ത്രമായി വളർന്നുവന്ന ഒരു സാമൂഹിക വിനോദസമ്പ്രദായമാണിത്. വസന്തവിഷുവക്കാലത്താണ് പല പേരിലും ഇതു നടത്തിവരുന്നത്. വിഡ്‌ഢിയാക്കപ്പെടുന്ന ആളെ ഫ്രാന്‍സിൽ "മത്സ്യം' (poisson d'avrill) എന്നും സ്‌കോട്ട്‌ലന്‍ഡിൽ "കുയിൽ' (cuckoo) എന്നും ഉത്തരേന്ത്യയിൽ "മഹാമൂർഖ്' (പമ്പര വിഡ്‌ഢി) എന്നുമാണ് വിളിക്കുന്നത്.