This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏകകോശ ജീവികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഏകകോശ ജീവികള്‍ == == Unicellular Organisms == ഒരു കോശം മാത്രമുള്ള ജീവികള്‍. ഭൂ...)
അടുത്ത വ്യത്യാസം →

08:27, 19 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഏകകോശ ജീവികള്‍

Unicellular Organisms

ഒരു കോശം മാത്രമുള്ള ജീവികള്‍. ഭൂരിഭാഗം ഏകകോശജീവികളെയും സൂക്ഷ്‌മദർശിനിയുടെ സഹായത്താൽ മാത്രമേ കാണാന്‍ കഴിയൂ എന്നതിനാൽ, ഇവയെ സൂക്ഷ്‌മാണുക്ക(micro organisms) എന്നും പൊതുവേ പറയാറുണ്ട്‌. എന്നാൽ കോളർപ, അസറ്റാബുലേറിയ മുതലായ ചില ഏകകോശജീവികളെ നഗ്നനേത്രങ്ങള്‍കൊണ്ട്‌ കാണാന്‍ കഴിയും. ലളിതമായ ശരീരഘടനയാണെങ്കിലും ബഹുകോശജീവികളുടെ ജീവത്‌ പ്രവർത്തനങ്ങളെല്ലാം (പോഷണം, പ്രത്യുത്‌പാദനം, സഞ്ചാരം, പ്രതികരണം, മാലിന്യങ്ങളുടെ പുറന്തള്ളൽ തുടങ്ങിയവ) ഏകകോശജീവികളും നിർവഹിക്കുന്നുണ്ട്‌. പ്രധാനമായും മൊണീറ, പ്രാട്ടിസ്റ്റ എന്നീ ഫൈലങ്ങളിലാണ്‌ ഏകകോശജീവികള്‍ കാണപ്പെടുന്നതെങ്കിലും ഏകകോശ ആൽഗകളും ഫംഗസുകളും വിരളമല്ല. മൊണീറ ഫൈലത്തിലെ ബാക്‌റ്റീരിയ, സയനോബാക്‌റ്റീരിയ അഥവാ നീലഹരിത ആൽഗകള്‍, പ്രാട്ടിസ്റ്റയിലെ യൂഗ്ലിന, അമീബ, പാരമീസിയം, പ്രാട്ടോസോവ തുടങ്ങിയവയും ചില പ്രധാന ഏകകോശജീവികളാണ്‌. ക്ലോറെല്ല, ക്ലമിഡോമൊണാസ്‌ എന്നിവ ഏകകോശ ആൽഗകള്‍ക്കും യീസ്റ്റ്‌ ഏകകോശ ഫംഗസിനും ഉദാഹരണമാണ്‌. ഏകകോശജീവികളുടെ ദശലക്ഷക്കണക്കിന്‌ സ്‌പീഷീസുകളുണ്ട്‌. ഇവ 3.8 ശതകോടി വർഷങ്ങള്‍ മുമ്പേ ആവിർഭവിച്ചതായി കണക്കാക്കപ്പെടുന്നു. മണ്ണ്‌, ബഹുകോശ ജീവികളുടെ ശരീരാന്തർഭാഗം, ശരീരോപരിതലം തുടങ്ങി ജീവന്‍ നിലനിൽക്കാന്‍ അനുയോജ്യമായ എല്ലാ ആവാസവ്യവസ്ഥയിലും ഏകകോശജീവികളെ കാണാമെങ്കിലും ഭൂരിഭാഗവും ജലത്തിലാണ്‌ അധിവസിക്കുന്നത്‌. സമുദ്രാപരിതലത്തിൽ വ്യാപകമായി കാണപ്പെടുന്ന സസ്യപ്ലവകങ്ങള്‍ പലതും ഏകകോശ ആൽഗകളാണ്‌. ഉദാ. ഡെസ്‌മിഡുകള്‍, ഡയാറ്റമുകള്‍ തുടങ്ങിയവ.

പരിസ്ഥിതിയിലെ ഓക്‌സിജന്‍ ചക്രത്തെ പരിപോഷിപ്പിക്കുന്നതിലും സമുദ്ര ഭക്ഷ്യശൃംഖല നിലനിർത്തുന്നതിലും ഏകകോശപ്ലവകങ്ങള്‍ സഹായിക്കുന്നു. പ്രകൃതിയിലെ നൈട്രജന്‍, കാർബണ്‍ ചക്രങ്ങളിൽ ബാക്‌റ്റീരിയകള്‍ നിർണായക പങ്ക്‌ വഹിക്കുന്നു. മനുഷ്യരുള്‍പ്പെടെയുള്ള ജീവികളിൽ, ദഹനം, വൈറ്റമിനുകളുടെ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളെ സഹായിക്കുന്നതും ബാക്‌റ്റീരിയകളാണ്‌. എന്നാൽ ബാക്‌റ്റീരിയകളും പ്രാട്ടോസോവകളും മനുഷ്യരിലും ജന്തുക്കളിലും നിരവധി രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്‌. നോ. അമീബ, ആൽഗകള്‍, പാരമീസിയം, യൂഗ്ലിന

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍