This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എറിത്രറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എറിത്രറ്റ്‌ == == Erythrite == രക്തവർണത്തിലുള്ള ഒരു ആർസനേറ്റ്‌ ധാതു. ...)
അടുത്ത വ്യത്യാസം →

11:39, 18 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എറിത്രറ്റ്‌

Erythrite

രക്തവർണത്തിലുള്ള ഒരു ആർസനേറ്റ്‌ ധാതു. കോബാള്‍ട്ടിന്റെ ജലയോജിത ആർസനേറ്റ്‌; ഫോർമുല Co3 (AsO4)2 8H2O. ഏകനതാക്ഷപരലുകളായി കാണപ്പെടുന്ന എറിത്രറ്റിന്‌, കൂടുതൽ ജലാംശം ഉള്‍ക്കൊള്ളുന്നതിനാൽ കാഠിന്യം താരതമ്യേന കുറവാണ്‌. കാഠിന്യം 1.5-2.5; ആപേക്ഷിക സാന്ദ്രത 2.9-3.1; ചൂർണാഭ നിറത്തിനനുസൃതമാണ്‌. സുതാര്യമോ അതാര്യമോ ആയ പരലുകളിൽ വിദളനം സ്‌പഷ്‌ടമാണ്‌. കോബാള്‍ട്ട്‌ നിക്ഷേപങ്ങളോടനുബന്ധിച്ച്‌ ഒരു പരിവർത്തിത ധാതുവായാണ്‌ സാധാരണ പ്രകൃതിയിൽ കാണപ്പെടുന്നത്‌. സവിശേഷമായ ചോരനിറമാണ്‌ എറിത്രറ്റ്‌ എന്ന പേരിനു നിദാനം. ഇതിനെ കോബാള്‍ട്ട്‌ ബ്ലൂം എന്നും പറയാറുണ്ട്‌. ഇത്‌ വിവിയനൈറ്റ്‌ ഗ്രൂപ്പിൽപ്പെടുന്നു.

ഏകനതാക്ഷ പരലുകള്‍ അപൂർവവും സൂക്ഷ്‌മവും പ്രിസ്‌മാറ്റിക്‌ സ്വഭാവത്തോടു കൂടിയതുമാണ്‌. ശോണലോഹിതം, പീച്ച്‌ പുഷ്‌പ-ചെമപ്പ്‌, പാടലം എന്നീ നിറങ്ങളിൽ സാധാരണ കാണപ്പെടുന്നു. കോബാള്‍ട്ടിനു പുറമേ നിക്കൽ, മഗ്നീഷ്യം, ഇരുമ്പ്‌, കാത്സ്യം, നാകം എന്നീ സദൃശ ധനഅയോണുകളും ജാലിക ഘടനയിൽ കടന്നുകൂടാം. അപൂർവമായി കോബാള്‍ട്ട്‌ പൂർണമായും നിക്കലിനാൽ പ്രതിസ്ഥാപിതമായി അനബർജൈറ്റ്‌ എന്ന ധാതു ഉണ്ടാകുന്നു. ഇതുമായി ചേർന്ന്‌ എറിത്രറ്റ്‌ ഒരു പൂർണ ഘനലായനി ശ്രണി (solid solution series) സൃഷ്‌ടിക്കുന്നു. അനബർജെറ്റിന്റെ മറ്റൊരു വകഭേദമാണ്‌ കാബ്രറൈറ്റ്‌. നിക്കൽ അംശം കൂടുന്നതനുസരിട്ട്‌ ഇളം പച്ച, ധൂസരം, വെളുപ്പ്‌ എന്നിങ്ങനെ നിറം മാറുന്നു. കോബാള്‍ട്ടിനെ പൂർണമായും നാകം പ്രതിസ്ഥാപിച്ചുണ്ടാകുന്ന ഒരപൂർവ ധാതുവാണ്‌ കോട്ടിറൈറ്റ്‌.

കോബാള്‍ട്ട്‌-നിക്കൽ നിക്ഷേപങ്ങളുടെ ഓക്‌സീകൃത മണ്ഡലങ്ങളിൽ ആരീയ പരലുകളായും സംഗ്രഥനങ്ങളായും മൃണ്‍മയ പിണ്ഡങ്ങളായും കാണപ്പെടുന്ന ഒരു ദ്വിതീയ ധാതുവാണ്‌ എറിത്രറ്റ്‌; അതിനാൽ കോബാള്‍ട്ട്‌, നിക്കൽ, വെള്ളി എന്നിവയുടെ അയിരുകളുടെ സാന്നിധ്യത്തെ ചൂണ്ടിക്കാട്ടുന്ന ഒരു പ്രധാന സൂചകധാതുവായി അത്‌ വർത്തിക്കുന്നു. പൂർവജർമനി, ഫ്രാന്‍സ്‌, ചിലി, മൊറോക്കോ എന്നീ രാജ്യങ്ങളിലാണ്‌ എറിത്രറ്റ്‌ പ്രധാനമായും കണ്ടുവരുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍