This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എറിക്‌ XIV (1533 - 77)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എറിക്‌ XIV (1533 - 77) == == Eric == സ്വീഡനിലെ രാജാവ്‌ (1560-68). ഗുസ്റ്റാവസ്‌ ക-ന്...)
അടുത്ത വ്യത്യാസം →

11:29, 18 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എറിക്‌ XIV (1533 - 77)

Eric

സ്വീഡനിലെ രാജാവ്‌ (1560-68). ഗുസ്റ്റാവസ്‌ ക-ന്റെയും അദ്ദേഹത്തിന്റെ ആദ്യഭാര്യയായ കാതറൈന്റെയും പുത്രനായി 1533 ഡി. 13-നു ജനിച്ചു. 1561 ജൂണ്‍ 29-ന്‌ ഉപ്‌സാലയിൽവച്ച്‌ കിരീടധാരിയായി. ഗുസ്റ്റാവസിന്റെ രണ്ടാം വിവാഹത്തിലെ പുത്രന്മാർക്ക്‌ പ്രഭു (Duke) പദവിയും അധികാരങ്ങളും നല്‌കണമെന്ന്‌ അദ്ദേഹത്തിന്റെ മരണപത്രത്തിലുണ്ടായിരുന്നെങ്കിലും എറിക്‌ 1561-ൽ തയ്യാറാക്കിയ അർബോഗാ നിയമത്തിലൂടെ അവയെല്ലാം അസ്ഥിരപ്പെടുത്തി. 1561-ൽ തന്നെ ഒരു റോയൽ കോർട്ട്‌ ഒഫ്‌ അപ്പീൽ സ്ഥാപിച്ചു. 1562-ലെ ഉപ്‌സാലാ ഭരണഘടനയിൽ കുലീന വർഗത്തിന്റെ സൈനിക ചുമതല നിർവഹിച്ചിരുന്നു.

ഡെന്മാർക്കിന്റെ നേതൃത്വത്തിൽനിന്നു സ്വീഡന്റെ വാണിജ്യത്തെ മുക്തമാക്കുന്നതിനുവേണ്ടി പശ്ചിമ യൂറോപ്പുമായി ബന്ധപ്പെട്ടു. കിഴക്കന്‍ പ്രദേശങ്ങളായ റെവാൽ, എസ്റ്റോണിയായുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളിൽ എറിക്‌ അധീശത്വം സ്ഥാപിച്ചു. 1561-ൽ എറിക്കിന്റെ സഹോദരനും ഫിന്‍ലന്‍ഡിലെ ഡ്യൂക്കുമായ ജോണ്‍, പോളന്‍ഡുമായി വിവാഹക്കരാറിൽ ഒപ്പുവച്ചു. എറിക്‌ ഈ വിവാഹം തടയുകയും ജോണിനെ തടവിലാക്കുകയും ചെയ്‌തു. 1553 സെപ്‌റ്റംബറിൽ ഡെന്മാർക്കിലെ രാജാവായ ഫ്രഡറിക്‌ കക പോളന്‍ഡുമായി ചേർന്ന്‌ സ്വീഡനെതിരായി യുദ്ധം പ്രഖ്യാപിച്ചു. ഇത്‌ പില്‌ക്കാലത്തെ സപ്‌തവത്സരയുദ്ധ(1756-63)ത്തിന്റെ പ്രാരംഭംകുറിച്ചു. 1563-ലെ യുദ്ധം എറിക്കിന്‌ അനുകൂലമായിരുന്നില്ല. രാജദ്രാഹക്കുറ്റം ആരോപിച്ചുകൊണ്ട്‌ ഇദ്ദേഹം പ്രബലമായിരുന്ന സ്റ്റുർ കുടുംബത്തിനെതിരായി നീങ്ങുകയും 1567-ൽ അതിൽപ്പെട്ട പലരെയും വധിക്കുകയും ചെയ്‌തു. നിൽസ്സ്‌റ്റുറെ വധിക്കുന്നതിനെ എറിക്‌ നേരിട്ടിടപെട്ടു. ബുദ്ധിഭ്രമം ബാധിച്ചതിനെത്തുടർന്ന്‌ ഇദ്ദേഹം തന്റെ ഉപദേശകനായിരുന്ന യോറാന്‍ പെർസ്സനെ തടവിലാക്കി; 1568-ൽ രോഗവിമുക്തനായതിനുശേഷം പെർസ്സനെ വിമുക്തനാക്കി. 1568 സെപ്‌തംബറിൽ സ്റ്റോക്ക്‌ ഹോം ജോണിന്‌ കീഴടങ്ങി. തുടർന്ന്‌ എറിക്‌ നിഷ്‌കാസിതനായി. സഹോദരനായ ജോണിന്റെ ആജ്ഞയെത്തുടർന്ന്‌ ജയിലിലാക്കപ്പെട്ട എറിക്കിനെ 1577 ഫെ. 26-ന്‌ ജോണിന്റെ കല്‌പന പ്രകാരം വിഷം കൊടുത്തു കൊന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%B1%E0%B4%BF%E0%B4%95%E0%B5%8D%E2%80%8C_XIV_(1533_-_77)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍