This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എരിത്രാസൈലേസീ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എരിത്രാസൈലേസീ == == Erythoxylaceae == മൂന്ന്‌ ജീനസുകള്‍ മാത്രമുള്‍ക്കൊ...)
അടുത്ത വ്യത്യാസം →

10:44, 18 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എരിത്രാസൈലേസീ

Erythoxylaceae

മൂന്ന്‌ ജീനസുകള്‍ മാത്രമുള്‍ക്കൊള്ളുന്ന ഒരു സസ്യകുടുംബം. എരിത്രാക്‌സിലോണ്‍ (200 സ്‌പീ.), നെക്‌ടറോ പെറ്റാലം (4 സ്‌പീ.), അന്യൂലോഫസ്‌ (1 സ്‌പീ.) എന്നിവയാണ്‌ ഈ കുടുംബത്തിലെ മൂന്ന്‌ ജീനസുകള്‍. ബെന്തം-ഹുക്കർ, ഹാലിയർ എന്നീ സസ്യശാസ്‌ത്രജ്ഞന്മാർ ഇതിനെ ഒരു പ്രത്യേക കുടുംബമായി കണക്കാക്കാതെ ഇതിലുള്‍പ്പെടുത്തിയിരിക്കുന്ന ജീനസുകളെ ലൈനേസീ കുടുംബത്തിലാണ്‌ ചേർത്തിരിക്കുന്നത്‌. ഈ കുടുംബത്തിലെ ചെടികള്‍ തെക്കേ അമേരിക്കയിലാണ്‌ കൂടുതലായി കണ്ടുവരുന്നത്‌. ആഫ്രിക്കയിലും ചില ചെടികള്‍ വളരുന്നുണ്ട്‌.

ഇവ കുറ്റിച്ചെടികളോ ചെറുവൃക്ഷങ്ങളോ ആണ്‌. ഇലകള്‍ ഏകാന്തരം(alternate) ആയി ക്രമീകരിച്ചിരിക്കുന്നു. ലഘുപത്രങ്ങളാണ്‌; അനുപർണി(stipule) ഉണ്ട്‌. ദ്വിലിംഗി(bisexual)കളും സമമിത(regular)ങ്ങളുമായ പൂക്കള്‍ തീരെ ചെറിയവയാണ്‌. അഞ്ച്‌ ബാഹ്യദളങ്ങളും അഞ്ച്‌ ദളങ്ങളുമുണ്ട്‌. ദളങ്ങളുടെ അരികിൽ ധാരാളം മടക്കുകള്‍ കാണാം. മിക്കപ്പോഴും രണ്ട്‌ വൃതികളിലായി 10 കേസരങ്ങള്‍ കാണുന്നു. കേസരതന്തുക്കളുടെ ചുവടുഭാഗം ഒരുമിച്ച ചേർന്ന്‌ കുഴലിന്റെ ആകൃതിയിലായിത്തീർന്നിരിക്കുന്നു. ആന്‍ഥറിൽ രണ്ട്‌ അറകള്‍ ഉണ്ട്‌. അണ്ഡാശയം ഊർധ്വം (superior) ആണ്‌. മൂന്ന്‌ ജനിപത്ര(carpel))ങ്ങളുണ്ട്‌. മൂന്ന്‌ അറ(locule)കളുണ്ടെങ്കിലും ഒന്നു മാത്രമേ ഫലമായിത്തീരുന്നുള്ളൂ. ഫലവത്തായ ലോക്യൂളിൽ ഒന്നോ രണ്ടോ ബീജാണ്ഡങ്ങള്‍ ഉണ്ടായിരിക്കും. മൂന്ന്‌ വർത്തികകള്‍ സ്വതന്ത്രമായോ ചുവട്ടിൽ ഒന്നു ചേർന്നോ നില്‌ക്കുന്നു. ഫലം സാധാരണയായി ബെറി(berry)യായിരിക്കും; ആമ്രക(drupe)വുമാകാം. മാംസളമായ ബീജാന്നമുണ്ട്‌. ഈ കുടുംബത്തിലെ സാമ്പത്തിക പ്രാധാന്യമുള്ള ഒരു ചെടിയാണ്‌ കൊക്കാ(Erythroxylon coca). ഇതിന്റെ ഇലയിൽ നിന്നെടുക്കുന്ന കൊക്കെയിന്‍ (cocaine) എന്ന ആൽക്കലോയ്‌ഡ്‌ മയക്കുമരുന്നായും ലഹരി പദാർഥമായും ഉപയോഗിക്കുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍