This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എയ്‌റോണമി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എയ്‌റോണമി == == Aeronomy == അയോണീകരണം, വിയോജനം (dissociation) എന്നീ പ്രക്രിയകള...)
അടുത്ത വ്യത്യാസം →

09:46, 18 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എയ്‌റോണമി

Aeronomy

അയോണീകരണം, വിയോജനം (dissociation) എന്നീ പ്രക്രിയകള്‍ ഏറിയതോതിൽ നടക്കുന്ന ഉപര്യന്തരീക്ഷ മേഖലകളെ സംബന്ധിച്ച്‌ വിശദപഠനം നടത്തുന്ന ശാസ്‌ത്രശാഖ. ഭൗമോപരിതലത്തിൽ നിന്ന്‌ ഏതാണ്ട്‌ 30 കി.മീ. അകലത്തിൽ തുടങ്ങി ആയിരക്കണക്കിനു കിലോമീറ്റർ ഉയരത്തിലേക്കു വ്യാപിച്ചിട്ടുള്ള ഒരു ബൃഹദ്‌ മണ്ഡലത്തിലാണ്‌ ഈ പ്രക്രിയകള്‍ തീക്ഷ്‌ണമായി നടക്കുന്നത്‌. പ്രസക്ത മേഖലയിലെ ഗതിക-ഭൗതിക സ്വഭാവങ്ങളും വ്യതിരേകങ്ങളും എയ്‌റോണമിയുടെ പഠനപരിധിയിൽപ്പെടുന്നു. അറോറ, അന്തരീക്ഷദീപ്‌തി (air glow), വായുവൈദ്യുതക്ഷോഭം (spherics) വാന്‍ അല്ലന്‍ വികിരണ മേഖല (Van Allen Radiation belt), അയോണോസ്‌ഫിയർ, ഉല്‌കാപഥം തുടങ്ങിയവയെ സംബന്ധിച്ച സൂക്ഷ്‌മ നിരീക്ഷണവും ഈ ശാസ്‌ത്രശാഖയിൽ കൈകാര്യം ചെയ്‌തുവരുന്നു. നോ. അറോറ, അയോണാസ്‌ഫിയർ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍