This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എയുത്‌വോഷ്, യോസഫ് (1813 - 71)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എയുത്‌വോഷ്, യോസഫ് (1813 - 71) == == Evtvos Jozsef == ഹംഗറിയിലെ രാഷ്‌ട്രതന്ത്...)
അടുത്ത വ്യത്യാസം →
09:20, 18 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എയുത്‌വോഷ്, യോസഫ് (1813 - 71)
Evtvos Jozsef
ഹംഗറിയിലെ രാഷ്‌ട്രതന്ത്രജ്ഞനും സാഹിത്യകാരനും. 1813 സെപ്. 13-ന് ബുഡായിൽ ജനിച്ചു. ബുഡാപെസ്റ്റിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം (1826-31) പൊതുജീവിതമാരംഭിച്ചു. ആധുനിക ഹംഗേറിയന്‍ സാഹിത്യത്തിന്റെ സൃഷ്‌ടിക്കായി അദ്ദേഹം നിരന്തരം പ്രയത്‌നിച്ചു. ഉദാരതാവാദത്തിൽ നിന്നു പ്രചോദനംകൊണ്ടാണ് ഹംഗേറിയന്‍ സമൂഹത്തെ പരിഷ്‌കരിക്കുവാന്‍ എയുത്‌വോഷ് ആഗ്രഹിച്ചത്. 1836-37-ൽ ഇംഗ്ലണ്ടിലെയും ഫ്രാന്‍സിലെയും സാമൂഹിക-സാംസ്‌കാരികോന്നമനം കണ്ടു പഠിച്ചശേഷം അത് ഹംഗറിയിൽ ലഭ്യമാക്കാന്‍ ഇദ്ദേഹം ശ്രമിച്ചു.
ദാരിദ്യ്രനിർമാർജനം ലക്ഷ്യമാക്കിക്കൊണ്ടുള്ളതായിരുന്നു എയുത്‌വോഷിന്റെ രചനകള്‍. സാഹിത്യരചനകളുടെ അന്തിമലക്ഷ്യം സാമൂഹികക്ഷേമമാണെന്ന സങ്കല്‌പത്തിൽ ഇദ്ദേഹം ഉറച്ചുനിന്നു. ഹംഗേറിയന്‍ ജനതയെ ഉദ്‌ബുദ്ധമാക്കാന്‍വേണ്ടി ഇദ്ദേഹം രചിച്ച നോവലാണ് കർതൗസി (Karthausi). വില്ലേജ് നോട്ടറി(Afalu Jegyzoje) ഹംഗറി 1514-ൽ (Mogyarorszag 1514-ben); സഹോദരിമാർ(Noverek) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു കൃതികള്‍. ശിക്ഷാനിയമം, ജയിൽ നിയമം എന്നിവയ്‌ക്ക് കാലികമായ പരിഷ്‌കരണങ്ങള്‍ വാദിച്ചിരുന്നു.
1848-ലെ വിപ്ലവ ഗവണ്‍മെന്റിലെ വിദ്യാഭ്യാസമന്ത്രി എന്ന നിലയിൽ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ട പദ്ധതികള്‍ ഇദ്ദേഹം ആസൂത്രണം ചെയ്‌തു. ധനകാര്യമന്ത്രി കോഷുത്തുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവയ്‌ക്കുകയും (1848 സെപ്‌തംബർ) മ്യൂണിക്കിലേക്ക് പോവുകയും ചെയ്‌തു. മ്യൂണിക്കിൽ മൂന്നുകൊല്ലത്തോളം ചെലവഴിച്ചു. ഇക്കാലത്താണ് 19-ാം ശതകത്തിലെ പ്രമുഖചിന്താഗതികള്‍ക്ക് സ്റ്റേറ്റിന്റെ മേലുള്ള സ്വാധീനതയെക്കുറിക്കുന്ന മഹത്തായ ഗ്രന്ഥം തയ്യാറാക്കിയത്.
ഹംഗേറിയന്‍ അക്കാദമി പുനഃസംവിധാനം ചെയ്യുന്നതിൽ എയുത്‌വോഷ് കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഡാർവിന്‍ ആശയങ്ങളെ ആദ്യമായി സ്വീകരിച്ചവരിൽ ഒരാളായിരുന്നു ഇദ്ദേഹം. 1867-ന് ശേഷം ഇദ്ദേഹം വീണ്ടും വിദ്യാഭ്യാസമന്ത്രിയായി; 1871 ഫെ. 2-ന് ബുഡാപെസ്റ്റിൽ അന്തരിച്ചു. പ്രശസ്‌ത ഹംഗേറിയന്‍ ഭൗതികശാസ്‌ത്രജ്ഞനായ റൊളാണ്ട് എയുത്‌വോഷ് (1848-1919) ഇദ്ദേഹത്തിന്റെ പുത്രനാണ്.