This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എംപിരിക്കൽ ഫോർമുല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എംപിരിക്കൽ ഫോർമുല == == Empirical formula == രസതന്ത്രവിജ്ഞാനീയത്തിൽ ഒരു പ...)
അടുത്ത വ്യത്യാസം →

07:19, 18 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എംപിരിക്കൽ ഫോർമുല

Empirical formula

രസതന്ത്രവിജ്ഞാനീയത്തിൽ ഒരു പദാർഥത്തിന്റെ ഏറ്റവും സരളമായ ഫോർമുല. ഏതെല്ലാം മൂലകങ്ങളുടെ അണുക്കള്‍ ഏതനുപാതത്തിൽ ചേർന്നിട്ടാണു പ്രസ്‌തുത യൗഗികം ഉത്‌പന്നമായിട്ടുള്ളതെന്ന്‌ ഈ ഫോർമുല ദ്യോതിപ്പിക്കുന്നു. എംപിരിക്കൽഫോർമുല പലപ്പോഴും തന്മാത്രാഫോർമുല ആകണമെന്നില്ല; എന്നാൽ അപൂർവാവസരങ്ങളിൽ അങ്ങനെയാകുന്നതിനും ഉദാഹരണമുണ്ട്‌. ഒന്നിലധികം പദാർഥങ്ങള്‍ക്ക്‌ ഒരേ എംപിരിക്കൽ ഫോർമുല സാധ്യമാണ്‌. ഈ ആശയങ്ങള്‍ വിശദമാക്കുന്ന ഒരു പട്ടിക താഴെ കൊടുത്തിരിക്കുന്നു:

 
എംപിരിക്കൽ ഫോർമുല	 തന്മാത്രാ     പദാർഥം					ഫോർമുല	
H2 O	H2 O	ജലം	
H O		H2  O2	ഹൈഡ്രജന്‍ പെറോക്‌സൈഡ്‌
C H		C2  H2	അസറ്റിലീന്‍
C H		C6  H6	ബെന്‍സീന്‍
C H2 O	C6  H12 	ഗ്ലൂക്കോസ്‌
C H2 O	C12  H24  O12	സൂക്രാസ്‌
 

ഗുണാത്മകവിശ്ലേഷണം വഴി ഒരു പദാർഥത്തിൽ ഏതെല്ലാം മൂലകങ്ങളടങ്ങിയിട്ടുണ്ടെന്നു കണ്ടുപിടിക്കാം. പരിമാണാത്മക വിശ്ലേഷണംവഴി ആ മൂലകങ്ങള്‍ ഏതു ശതമാനത്തോതിലാണു ചേർന്നിട്ടുള്ളതെന്നു മനസ്സിലാക്കിയശേഷം ആണവ-അനുപാതം (atomic proportion) കണക്കാക്കി എംപിരിക്കൽ ഫോർമുല നിശ്ചയിക്കാവുന്നതാണ്‌. തന്മാത്രാഫോർമുലയിൽനിന്ന്‌ എംപിരിക്കൽ ഫോർമുല എളുപ്പത്തിൽ വ്യുത്‌പാദിപ്പിക്കാമെങ്കിലും മറിച്ചു സാധ്യമല്ല. പദാർഥത്തിന്റെ തന്മാത്രാഭാരം അറിഞ്ഞതിനുശേഷമേ അതു സാധ്യമാകയുള്ളൂ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍