This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എബിയൊണൈറ്റുകള്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: == എബിയൊണൈറ്റുകള് == == Ebionites == യഹൂദക്രിസ്ത്യാനികളിൽ ഒരു വിഭാഗത...)
അടുത്ത വ്യത്യാസം →
06:30, 18 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എബിയൊണൈറ്റുകള്
Ebionites
യഹൂദക്രിസ്ത്യാനികളിൽ ഒരു വിഭാഗത്തിന് ആദ്യകാലത്തെ ക്രസ്തവ മതപണ്ഡിതന്മാർ നല്കിയ പേര്. എബിയോണ്‍ എന്ന ഒരു വ്യക്തിയിൽ നിന്നാണ് ഈ പേരുണ്ടായതെന്നു ചില ഗ്രീക്കു പണ്ഡിതന്മാർ കരുതിയിരുന്നെങ്കിലും ദരിദ്രർ എന്നർഥമുള്ള "ഇബിയോണിം' എന്ന എബ്രായപദമാണ് ഇതിന്റെ മൂല രൂപം. ട്രാന്‍സ് ജോർദാന്‍, സിറിയ, ഏഷ്യാമൈനർ, ഈജിപ്ത് എന്നിവിടങ്ങളിലാണ് എബിയൊണൈറ്റുകള് ഉണ്ടായിരുന്നത്. ജോസഫിന്റെയും മേരിയുടെയും പുത്രനായ യേശു മിശിഹയാണെന്ന് ഇവർ വിശ്വസിച്ചിരുന്നു. ഇവരിൽ ഒരു വിഭാഗം ക്രിസ്തുവിന്റെ കന്യകാജനനത്തിലും മേരിയുടെ നിത്യകന്യകാത്വത്തിലും വിശ്വസിച്ചിരുന്നു. പക്ഷേ മറ്റൊരു വിഭാഗം ഇവ രണ്ടിലും വിശ്വസിച്ചിരുന്നില്ല.
മത്തായിയുടെ സുവിശേഷം മാത്രമെ എബിയൊണൈറ്റുകള് അംഗീകരിച്ചിരുന്നുള്ളൂ. എന്നാൽ, പില്ക്കാലത്ത് മത്തായിയുടെ സുവിശേഷത്തിനെതിരായി ഇവർ സ്വന്തമായ സുവിശേഷങ്ങള്‍ രചിക്കുകയുണ്ടായി. യറുശലേമിനെ ദൈവത്തിന്റെ ആസ്ഥാനമായി ഇവർ ബഹുമാനിച്ചിരുന്നു. സസ്യഭുക്കുകളായിരുന്ന ഇവർ ഇടയ്ക്കിടെ ശരീരശുദ്ധി വരുത്തുന്നത് ഒരു മതാനുഷ്ഠാനമായി കരുതുകയും വിശുദ്ധദാരിദ്ര്യ(Holy poverty)ത്തിൽ വിശ്വസിക്കുകയും ചെയ്തിരുന്നു. എബ്രായ ഭാഷയിലുള്ള പഴയനിയമം സിമാക്കസ് എന്ന എബിയൊണൈറ്റ് ഗ്രീക്കുഭാഷയിലേക്കു തർജുമ ചെയ്തിട്ടുണ്ട്.
അഞ്ചാം ശതകത്തിനുശേഷം എബിയൊണൈറ്റുകളിൽ ആരുംതന്നെ അവശേഷിച്ചിരുന്നതായി അറിവില്ല.