This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഫേസ്യാലേഖനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എഫേസ്യാലേഖനം == == Ephesian Epistle == ബൈബിളിലെ പുതിയനിയമഗ്രന്ഥങ്ങളിലൊന...)
അടുത്ത വ്യത്യാസം →
05:58, 18 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എഫേസ്യാലേഖനം
Ephesian Epistle
ബൈബിളിലെ പുതിയനിയമഗ്രന്ഥങ്ങളിലൊന്ന്. അപ്പോസ്‌തലനായ പൗലോസ് തടവറയിൽനിന്ന് എഫേസോസിലെ ക്രസ്‌തവവിശ്വാസികള്‍ക്കെഴുതിയതെന്നു വിശ്വസിക്കപ്പെടുന്ന ഒരെഴുത്താണിത്. ഇതിന്റെ കർത്താവ് പൗലോസാണെന്നതിനു ചില ന്യായങ്ങള്‍ ഉന്നയിക്കപ്പെട്ടുവരുന്നു. (1) പൗലോസ് ഗ്രന്ഥകർത്തൃത്വം അവകാശപ്പെടുന്നു (1 : 1 ; 3 : 1) (2) സന്ദർഭം കൊലൊസ്യർ, ഫിലെമോന്‍ ലേഖനങ്ങളുടേതാണ്. (3) പ്രാരംഭസ്‌തുതികീർത്തനം ഇവയോടു സാധർമ്യം വഹിക്കുന്നു. (4) ഇതിലെ തീക്ഷ്‌ണതയും അഗാധതയും പൗലോസിനു ചേർന്നതാണ്. (5) റോമിലെ ക്ലെമന്റ്, ഇഗ്നാത്തിയോസ്, ഹെർമസ്, പൊളിക്കാർപ്, ഇടയലേഖനങ്ങളുടെ കർത്താവ് എന്നിവർക്ക് എഫേസ്യാലേഖനം പരിചിതമായിരുന്നു. (6) പൗലോസിന്റെ ലേഖനങ്ങളുടെ ആദ്യസമാഹാരത്തിൽ ഈ ലേഖനവും ഉള്‍പ്പെട്ടിരുന്നു. (7) മാർസിയന്‍ ഇത് അംഗീകരിച്ചിരുന്നു. (8) വ്യക്തിപരമായ പരാമർശമുണ്ട് (3 : 1 - 13). (9) രണ്ടാം ശതകത്തിന്റെ അവസാനത്തോടെ ഇതു പൗലോസിന്റെ കർത്തൃത്വത്തിലുള്ളതെന്ന നിലയിൽ കനോനകളിൽ സ്ഥലംപിടിച്ചു.
യേശുക്രിസ്‌തുവിൽക്കൂടി ദൈവത്തിന്റെ നിത്യമായ ഉദ്ദേശ്യം അവന്റെ സഭയിൽ നിറവേറ്റുന്നതിനെപ്പറ്റിയുള്ള അദ്‌ഭുതമാർന്ന പ്രഖ്യാപനമാണ് 1-3 അധ്യായങ്ങള്‍; ആ ഉദ്ദേശ്യത്തിന്റെ പ്രായോഗികഫലങ്ങള്‍ ക്രിസ്‌ത്യാനികള്‍ പ്രകടമാക്കേണ്ടതിന്റെ ആവശ്യകതയത്ര 4-6 അധ്യായങ്ങള്‍. ഈ ലേഖനത്തിലെ പ്രതിപാദ്യം സഭയാണ്. ഏക-വിശുദ്ധ-കത്തോലിക-അപ്പോസ്‌തോലിക സഭ; മനുഷ്യവർഗത്തിന്റെ വീണ്ടെടുപ്പു സാധിക്കുവാന്‍ ദൈവം ആസൂത്രണം ചെയ്‌തതും സ്ഥാപിച്ചതുമായ സഭ. സഭ ക്രിസ്‌തുവിന്റെ ശരീരവും ക്രിസ്‌തു അതിന്റെ തലയുമാകുന്നു. അതിന്റെ ദൗത്യം സ്വർഗത്തിലോ ഭൂമിയിലോ ഉള്ളതെല്ലാം ക്രിസ്‌തുവിൽ സംയോജിപ്പിക്കുക എന്നതാണ്.
(ഡോ.ടി. ജോണ്‍)