This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എപോണ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എപോണ == == Epona == പുരാതനറോമിൽ കുതിരകളുടെയും കഴുതകളുടെയും കോവർകഴ...)
അടുത്ത വ്യത്യാസം →
14:30, 14 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എപോണ
Epona
പുരാതനറോമിൽ കുതിരകളുടെയും കഴുതകളുടെയും കോവർകഴുതകളുടെയും സംരക്ഷകയായി ആരാധിക്കപ്പെട്ടുവന്ന ദേവത. ജർമനിയിലെ ഗാളിലും ഡാന്യൂബ് മേഖലയിലും നിന്ന് ഈ ദേവതയുടെ വിഗ്രഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കെൽറ്റിക് ജനതയുടെ ആരാധനാമൂർത്തിയായിരുന്ന ഈ ദേവതയ്‌ക്കു റോമന്‍ പടയാളികള്‍ തങ്ങളുടെ ദേശത്ത് പ്രചാരം നൽകി. തുടർന്ന് ഉത്തര ഇറ്റലിയിലൂടെ റൈന്‍, ഡാന്യൂബ് എന്നീ നദികളുടെ തടപ്രദേശങ്ങളിലും എപോണ ആരാധ്യയായിത്തീർന്നു. റോമന്‍ സാമ്രാജ്യകാലഘട്ടത്തിൽ അഗസ്റ്റാ എന്നുകൂടി അറിയപ്പെട്ടിരുന്ന ഈ ദേവതയെ ചക്രവർത്തിക്കും അദ്ദേഹത്തിന്റെ ഭവനത്തിനും വേണ്ടി പ്രസാദിപ്പിക്കുക പതിവായിരുന്നു. ആഘോഷവേളകളിൽ പുഷ്‌പകിരീടം അണിയിച്ച ദേവതാവിഗ്രഹത്തെ കുതിരാലയത്തിന്റെ മധ്യഭാഗത്തു പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ആയതനത്തിൽ(architrave)സ്ഥാപിക്കുക പതിവായിരുന്നു. അശ്വാരൂഢയായിട്ടോ തന്റെ കൂടെയുള്ള കുതിരയുടെയോ കഴുതയുടെയോ തലയിൽ കൈവച്ചുകൊണ്ടു നിൽക്കുന്ന രൂപത്തിലോ ആണ് എപോണ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.