This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍ഗെൽബ്രഷ്‌റ്റ്‌സ്‌, കൊർണേലിസ്‌ (1468-1533)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എന്‍ഗെൽബ്രഷ്‌റ്റ്‌സ്‌, കൊർണേലിസ്‌ (1468-1533) == == Engelbrecht, Cornelis == ഫ്‌ളെമ...)
അടുത്ത വ്യത്യാസം →

13:21, 12 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എന്‍ഗെൽബ്രഷ്‌റ്റ്‌സ്‌, കൊർണേലിസ്‌ (1468-1533)

Engelbrecht, Cornelis

ഫ്‌ളെമിഷ്‌ ചിത്രകാരന്‍. 1468-ൽ ലൈദനിൽ ജനിച്ചു. പ്രശസ്‌ത ചിത്രകാരനും എന്‍ഗ്രവറുമായിരുന്ന ലുകാസ്‌ഫൊണ്‍ ലെയ്‌ദന്റെ ഗുരുവായിരുന്നു ഇദ്ദേഹം. നെതർലന്‍സിലെ ചിത്രകലയെ 15-ാം നൂറ്റാണ്ടിൽ പുനരുദ്ധരിക്കുന്നതിന്‌ ഇദ്ദേഹം ശ്രമിച്ചു. കൊളിന്‍ ദെ കോട്ടറുടെ സഹായത്തോടെ റോജീന്‍ ഫാന്‍ഡേർ വെയ്‌ഡ്‌ എന്ന പ്രസിദ്ധ ചിത്രകാരന്റെ കലാതത്ത്വങ്ങള്‍ എന്‍ഗെൽ പഠിച്ചു. എങ്കിലും ഇറ്റാലിയനേറ്റ്‌ ശൈലിയുടെ പ്രത്യേകതയായ അലങ്കരണസ്വഭാവമാണ്‌ ഇദ്ദേഹം ഇഷ്‌ടപ്പെട്ടത്‌. ആംസ്റ്റർഡാമിലെ റിക്‌സ്‌ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ക്രസ്റ്റ്‌ ഇന്‍ ദി ഹൗസ്‌ ഒഫ്‌ മാർത്താ, മ്യൂണിക്കിൽ സൂക്ഷിച്ചിട്ടുള്ള പുണ്യവാന്മാരുടെ ചിത്രം, ബ്രസ്സൽസിൽ സൂക്ഷിച്ചിട്ടുള്ള ഛായാചിത്രങ്ങള്‍ എന്നിവ ഇദ്ദേഹത്തിന്റെ രചനകളിൽ പ്രാധാന്യമർഹിക്കുന്നവയാണ്‌. ലൈദനിൽ സൂക്ഷിച്ചിട്ടുള്ള സെവന്‍ സോറോസ്‌ ഒഫ്‌ ദി വെർജിന്‍ എന്ന മൂന്നു മടക്കുള്ള ഒരു ചിത്രത്തിലെ സാങ്കേതികത്വം പ്രശംസനീയമാണ്‌. 1533-ൽ ലൈദനിൽ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍