This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍കെ, യോഹന്‍ ഫ്രാന്‍സ്‌ (1791-1865)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എന്‍കെ, യോഹന്‍ ഫ്രാന്‍സ്‌ (1791-1865) == == Encke, Johann Franz == ജർമന്‍ ജ്യോതിശ്ശ...)
അടുത്ത വ്യത്യാസം →

13:19, 12 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എന്‍കെ, യോഹന്‍ ഫ്രാന്‍സ്‌ (1791-1865)

Encke, Johann Franz

ജർമന്‍ ജ്യോതിശ്ശാസ്‌ത്രജ്ഞന്‍. 1791 സെപ്‌. 21-ന്‌ ഹാംബർഗിൽ ജനിച്ചു. ധൂമകേതുക്കളെ (comets)സെംബന്ധിച്ചാണ്‌ ഇദ്ദേഹം പഠനം നടത്തിയത്‌. ശാസ്‌ത്രഗവേഷണ രംഗത്തേക്കു വരുന്നതിനുമുമ്പ്‌ ഇദ്ദേഹം ആയുധസേനയിലെ ഒരു ഓഫീസറായിരുന്നു.

ഇദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന "എന്‍കെ ധൂമകേതു'വിനെ 1818-ൽ ജെ.എൽ. പോണ്‍സ്‌ ആണ്‌ കണ്ടുപിടിച്ചത്‌; യോഹന്‍ ഫ്രാന്‍സ്‌ എന്‍കെ ഈ ധൂമകേതുവിന്റെ ആവർത്തന ദൃശ്യത വ്യക്തമാക്കി. ഏതാണ്ട്‌ വൃത്താകാരത്തിലുള്ള ഭ്രമണപഥമാണ്‌ ഈ ധൂമകേതിവിന്റേതെന്നും ഇതിന്റെ ഭ്രമണപഥമാണ്‌ ഈ ധൂമകേതിവിന്റെതെന്നും ഇതിന്റെ ഭ്രമണകാലം 3 വർഷം 4 മാസമാണെന്നും ഇദ്ദേഹം തെളിയിച്ചു (1819). ഇതിന്റേതിനെക്കാള്‍ കുറഞ്ഞ ഭ്രമണകാലമുള്ള മറ്റൊരു ധൂമകേതുവും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഇതേ ധൂമകേതുവിനെത്തന്നെയാണ്‌ 1786-ൽ പി.എഫ്‌.എ. മെഖെയിന്‍, 1795-ൽ കരോളിന്‍ ഹെഴ്‌ചൽ, ഹൂത്ത്‌ എന്നിവരും 1805-ൽ ബൗവാർഡും കണ്ടെത്തിയതെന്ന്‌ ഇദ്ദേഹം സ്ഥാപിച്ചു. ഭൂമിയിൽനിന്ന്‌ സൂര്യനിലേക്ക്‌ 15,24,80,000 കി.മീ. ദൂരമുണ്ടെന്ന്‌ ഇദ്ദേഹം നിർണയിച്ചു. രണ്ടു ശതമാനത്തോളം അധികമാണിതെങ്കിലും അന്ന്‌ ഇതേക്കാള്‍ കൃത്യമായി ദൂരം നിർണയിക്കപ്പെട്ടിരുന്നില്ല. യോഹന്‍ ഫ്രാന്‍സ്‌ എന്‍കെ റോയൽ സൊസൈറ്റി ഫെലോ ആയിരുന്നു. 1825 മുതൽ 63 വരെ ബർലിന്‍ നിരീക്ഷണാലയത്തിന്റെ ഡയറക്‌ടറായിരുന്നു ഇദ്ദേഹം. 1865 ആഗ. 26-ന്‌ ബർലിനു സമീപമുള്ള സ്‌പാന്‍ദാവുവിൽ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍