This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഥിൽ അസറ്റേറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എഥിൽ അസറ്റേറ്റ്‌ == == Ethyl Acetate == എസ്റ്റർവകുപ്പിൽപ്പെടുന്ന ഒരു ഓ...)
അടുത്ത വ്യത്യാസം →

13:10, 12 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എഥിൽ അസറ്റേറ്റ്‌

Ethyl Acetate

എസ്റ്റർവകുപ്പിൽപ്പെടുന്ന ഒരു ഓർഗാനിക്‌ ദ്രവയൗഗികം. ഫോർമുല. CH3 C O O C2H5നിറമില്ല; ബാഷ്‌പശീലമുണ്ട്‌; എളുപ്പം കത്തിപ്പിടിക്കും. ഏത്തപ്പഴത്തിന്റെ ഗന്ധമാണ്‌. ആപേക്ഷികഘനത്വം (20ºC-ൽ) 0.9 ആണ്‌. 77ºC-ൽ തിളയ്‌ക്കുന്നു. ജലത്തിലും ഖനിജാമ്ലങ്ങളിലും അല്‌പലേയമാണ്‌. ആൽക്കഹോള്‍ മുതലായ ഓർഗാനിക്‌ ലായകങ്ങളിൽ അനായാസേന അലിയുന്നു. അന്തരീക്ഷത്തിൽനിന്ന്‌ ഈർപ്പം വലിച്ചെടുത്ത്‌ ജലവുമായി പ്രതിപ്രവർത്തിച്ച്‌ വിശ്ലേഷണവിധേയമാകുന്നു. ആകയാൽ ഇത്‌ മുറുക്കിയടയ്‌ക്കാവുന്ന പാത്രങ്ങളിലേ സൂക്ഷിക്കാവൂ. എഥിൽ ആൽക്കഹോളും അസറ്റിക്‌ അമ്ലവും തമ്മിൽ പ്രതിപ്രവർത്തിച്ചാണ്‌ ഈ എസ്റ്റർ ഉണ്ടാകുന്നത്‌:

CH3 C O O H + H O  C2 H5      CH3 C O O C2 H5  + H2 O

ഈ രാസപ്രക്രിയ ഉത്‌ക്രമണീയമാണ്‌ (reversible). ആശാസ്യമായ ഫലം ലഭിക്കുന്നതിന്‌ മറ്റൊരുത്‌പന്നമായ ജലത്തെ നീക്കം ചെയ്യണം. ആൽക്കഹോള്‍-അസറ്റിക്കമ്ലമിശ്രിതത്തിൽ സാന്ദ്രസള്‍ഫൂരിക്‌ അമ്ലവും കലർത്തി ചൂടാക്കിയാൽ അതു സാധിക്കും. സാന്ദ്രസള്‍ഫൂരിക്‌ അമ്ലം ജലത്തെ അവശോഷണം ചെയ്യുന്നു. രാസപ്രവർത്തനം ശുഷ്‌കഹൈഡ്രജന്‍ ക്ലോറൈഡ്‌ വാതകത്തിന്റെ ആവരണത്തിൽ നടത്തിയാലും മതി. ശുഷ്‌ക ഹൈഡ്രജന്‍ ക്ലോറൈഡ്‌ വാതകത്തിനും ജലാംശം വലിച്ചെടുക്കുവാന്‍ കഴിവുണ്ട്‌. പരീക്ഷണശാലയിൽ നിർവഹിക്കാവുന്ന രീതി ഇപ്രകാരമാണ്‌: ആൽക്കഹോള്‍, അസറ്റിക്‌ അമ്ലം, സാന്ദ്രസള്‍ഫൂരിക്‌ അമ്ലം എന്നിവ ഓരോന്നും 50 സി.സി. വീതം ചേർത്ത മിശ്രിതം ഒരു തൈലതാപക(oil bath)ത്തിൽവച്ച്‌ 140ºC-ൽ ചൂടാക്കുക. ഉദ്‌ഗമിക്കുന്ന ബാഷ്‌പത്തെ ഒരു കുഴലിലൂടെ പ്രവഹിപ്പിച്ച്‌ ടാപ്പിലെ ജലധാരയാൽ തണുപ്പിച്ച്‌ ദ്രവീകരിച്ചു ഗ്രാഹകത്തിൽ ശേഖരിക്കുക. ഇപ്രകാരം ലഭിച്ച എഥിൽ അസറ്റേറ്റിൽ ആൽക്കഹോള്‍, സള്‍ഫൂരിക്‌ അമ്ലം, ജലം എന്നിവയുടെ അംശങ്ങള്‍ അപദ്രവ്യങ്ങളായിട്ടുണ്ടാകും. സമുചിത രാസവിധികള്‍കൊണ്ട്‌ ഇവയെ നീക്കം ചെയ്‌തു എഥിൽ അസറ്റേറ്റ്‌ പുനഃസ്വേദനം ചെയ്‌തു ശുദ്ധീകരിക്കുന്നു. അസറ്റാൽഡിഹൈഡിനെ അലുമിനിയം ഇഥോക്‌സൈഡ്‌ കൊണ്ട്‌ ഉപചരിച്ചും എഥിൽ അസറ്റേറ്റ്‌ ഉത്‌പാദിപ്പിക്കാം.

എഥിൽ അസറ്റേറ്റ്‌ നല്ല ഒരു ഓർഗാനിക്‌ ലായകമാണ്‌. സെലുലോസ്‌ നൈട്രറ്റ്‌, ലാക്കറുകള്‍ എന്നിവയ്‌ക്ക്‌ ലായകമായും വാർണിഷ്‌, കൃത്രിമസുഗന്ധതൈലങ്ങള്‍, മറ്റു സുഗന്ധദ്രവ്യങ്ങള്‍, കൃത്രിമത്തോല്‌, സ്‌മോക്‌ലസ്‌ പൗഡർ (smokeless powder) എന്നിവയുടെ നിർമാണത്തിലും ഇതു വിപുലമായി പ്രയോജനപ്പെടുത്തിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍