This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എതിരന്‍ കവിരന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എതിരന്‍ കവിരന്‍ == കൊ.വ. 3-ാം ശതകത്തിന്റെ ഉത്തരാർധത്തിൽ പെരുന്...)
അടുത്ത വ്യത്യാസം →
12:56, 12 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എതിരന്‍ കവിരന്‍
കൊ.വ. 3-ാം ശതകത്തിന്റെ ഉത്തരാർധത്തിൽ പെരുന്ന ക്ഷേത്രത്തിലേക്കു സാരമായ ഒരു ദാനം ചെയ്‌ത സമ്പന്നനാണ് ഞാവക്കാട്ടു എതിരന്‍ കവിരന്‍. എല്ലാ ആണ്ടിലും കന്നിമാസത്തിൽ അപരപക്ഷത്തിൽ പഞ്ചമി തുടങ്ങി നിത്യം ആറുപേർവീതം ആയിരം ബ്രാഹ്മണരെ "അമിർതു' ചെയ്യിക്കാന്‍ എതിരന്‍ കവിരന്‍ അയാളുടെ സകല സ്വത്തുക്കളും "തിരുനാള്‍ ഗണത്താർ' പേർക്ക് എഴുതിക്കൊടുത്തു. മേലൊടി-മേൽപാതി-മേൽവാരം കൃത്യസമയത്തു കൊടുത്തുകൊള്ളാമെന്ന വ്യവസ്ഥയിൽ അയാളും അയാളുടെ മക്കളും കാരാണ്മ ഏറ്റെടുത്തു. എന്നെങ്കിലും ആ വ്യവസ്ഥ ലംഘിച്ചാൽ "കണത്താരും പൊതുവാളും താങ്ങളേയ് ഉഴുതുകൊണ്ട് ചെലുത്തക്കടവർ' എന്ന് സമ്മത വാചകവും എഴുതിക്കൊടുത്തിട്ടുണ്ട്. അതോടൊപ്പം "എതിരന്‍ കവിരനും അവന്‍ പെണ്ണുപിള്ളൈയും രക്കിക്കക്കടവർ പൊതുവാളും കണത്താരും' എന്നു പറയുന്നതിൽ നിന്ന് എതിരന്‍ കവിരന്റെ "പെണ്ണും പിള്ളൈക്കും ചന്തതിക്കു'മുടൈയ വസ്‌തുക്കളാണ് ദാനം ചെയ്‌തതെന്നു സ്‌പഷ്‌ടമാകുന്നു. മീനച്ചിൽ ഞാവക്കാട്ടു കർത്താക്കന്മാർ എതിരവന്‍ കവിരന്റെ പിന്‍ഗാമികളായിരിക്കണമെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം.
(വി.ആർ. പരമേശ്വരന്‍ പിള്ള)