This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഡ്വേഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എഡ്വേഡ് == == Edward == ഇംഗ്ലണ്ടിലെ 8 രാജാക്കന്മാർ എഡ്വേഡ് എന്ന പ...)
അടുത്ത വ്യത്യാസം →
12:38, 12 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എഡ്വേഡ്
Edward
ഇംഗ്ലണ്ടിലെ 8 രാജാക്കന്മാർ എഡ്വേഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
എഡ്വേഡ് I (ഭ.കാ. 1272-1307). ഹെന്‌റി കകക-ന്റെ പുത്രനായി 1239 ജൂണ്‍ 17-ന് വെസ്റ്റ്‌മിന്‍ സ്റ്ററിൽ ജനിച്ചു. 1254-ൽ ഗാസ്‌കനി, ഫ്രഞ്ച് ഓളോണ്‍, ചാനൽ ദ്വീപുകള്‍, അയർലണ്ട്, വെയിൽസ്, ചെസ്റ്റർ എന്നിവിടങ്ങളിലെ ഭരണാധികാരിയായി. പിതാവിന്റെ മരണത്തെത്തുടർന്ന് 1272-ൽ ഇംഗ്ലണ്ടിലെ രാജാവായി. 1275 മുതൽ 1290 വരെയുള്ള കാലത്ത് പല ഭരണപരിഷ്‌കാരങ്ങളും നടപ്പിൽ വരുത്തി. രാജകീയാധികാരം ശക്തിപ്പെടുത്തുന്ന വിധത്തിൽ എഡ്വേഡ് പാർലമെന്റിനെ സ്വാധീനിച്ചു. ഫിലിപ്പ് കഢ-ന്റെ ഗാസ്‌കനി ആക്രമണം ചെറുക്കാനാവാതെ 1299-ൽ ഫ്രാന്‍സുമായി സന്ധി സംഭാഷണങ്ങളിൽ ഏർപ്പെട്ടു. 1292 മുതൽ സ്‌കോട്ട്‌ലന്‍ഡിലെ സ്ഥിതി നിയന്ത്രണാതീതമായി. അവിടെ അലക്‌സാണ്ടർ III, മാർഗരെറ്റ് എന്നിവരുടെ നിര്യാണത്തെത്തുടർന്ന് കിരീടാവകാശത്തർക്കങ്ങള്‍ ഉണ്ടായി. അഭിജാതവർഗങ്ങളുടെ ക്ഷണമനുസരിച്ച് ഇദ്ദേഹം ഇടപെടുകയും, തന്റെ പരമാധികാരം അംഗീകരിച്ചുകൊണ്ട് ജോണ്‍ ദെ ബാലിയോളിനെ രാജാവാക്കുകയും ചെയ്‌തു. 1296-ൽ ഇദ്ദേഹം സ്‌കോട്ട്‌ലന്‍ഡ് ആക്രമിച്ചു. 1297-ൽ വില്യം വാലസ് നേതൃത്വം നല്‌കിയ വിപ്ലവത്തെ അമർച്ച വരുത്തുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. സ്‌കോട്ട്‌ലന്‍ഡ് പിടിച്ചടക്കുവാന്‍ വീണ്ടും ശ്രമിക്കുന്നതിനിടയിൽ കംബർലാന്‍ഡിൽ വച്ച് 1307 ജൂല. 7-ന് എഡ്വേഡ് I അന്തരിച്ചു.
എഡ്വേഡ് II(ഭ.കാ. 1307-27). കാർനാർവെനിലെ എഡ്വേഡ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹം 1284 ഏ. 25-ന് കാർനാർവെന്‍ഷയറിൽ ജനിച്ചു. എഡ്വേഡ് I-ന്റെ നിര്യാണത്തെത്തുടർന്ന് 1307 ജൂല. 7-ന് ഇംഗ്ലണ്ടിലെ രാജാവായി. പ്രഭുക്കന്മാരുമായി ഇദ്ദേഹം സംഘർഷത്തിൽ കഴിഞ്ഞിരുന്നു. ഇവരുടെ മേധാവിത്വം അവസാനിപ്പിക്കുവാന്‍ എഡ്വേഡിന് 11 വർഷം വേണ്ടി വന്നു. സ്‌കോട്ടിഷ് രാജാവായ റോബർട്ട് ക (റോബർട്ട് ബ്രൂസ്) ഇംഗ്ലണ്ടിനെതിരായി ആക്രമണം തുടങ്ങിയതിനെത്തുടർന്ന് 1314-ൽ ഇദ്ദേഹം സൈന്യവുമായി സ്‌കോട്ട്‌ലന്‍ഡിലേക്കു നീങ്ങി. കോമണ്‍സ് സഭയുടെ അംഗീകാരം കൂടാതെയുള്ള യാതൊരു നിയമവും സാങ്കേതികമായി സാധ്യതയുള്ളതല്ല എന്നു വരുത്തിയതാണ് ഇദ്ദേഹത്തിന്റെ ഭരണകാലത്തെ സുപ്രധാന നടപടി. 1325-ൽ രാജ്ഞിയായ ഇസബെലയുമായി ഇദ്ദേഹം ഇടഞ്ഞു. തുടർന്ന് അവർ, ഇദ്ദേഹത്തിന്റെ ഒരു പ്രതിയോഗിയായ റോജർ മോർട്ടിമറുമായി ചേർന്ന് എഡ്വേഡിനെ സ്ഥാനഭ്രഷ്‌ടനാക്കി. 1327-ൽ എഡ്വേഡ് II അന്തരിച്ചു.
എഡ്വേഡ് III (ഭ.കാ. 1327-77). എഡ്വേഡ് II-ന്റെ പുത്രനായ ഇദ്ദേഹം 1312 ന. 13-ന് ബെർക്ഷയറിലുള്ള വിന്‍ഡ്‌സറിൽ ജനിച്ചു. 15-ാമത്തെ വയസ്സിൽ രാജാവായി. 1333-ൽ ഹാലിഡണ്‍ഹിൽ യുദ്ധത്തിലൂടെ സ്‌കോട്ട്‌ലന്‍ഡ് കീഴടക്കി. ഗാസ്‌കനിയിലെ ആധിപത്യത്തെ സംബന്ധിച്ച് ഇംഗ്ലണ്ടും ഫ്രാന്‍സുമായി ഭിന്നിപ്പുണ്ടായതിനെത്തുടർന്ന് 1339-ലും 1340-ലും എഡ്വേഡ് ഫ്രാന്‍സിനെ ആക്രമിക്കുവാന്‍ വിഫലശ്രമം നടത്തി. 1340-ൽ ഇദ്ദേഹം ഫ്രാന്‍സിലെ രാജാവായി സ്വയം അവരോധിതനായി. ഇതോടെ ശതവത്സരയുദ്ധം ആരംഭിച്ചു. ഫ്രഞ്ചുകാരുമായി ഉണ്ടായ യുദ്ധത്തിൽ ജയിച്ചുവെങ്കിലും ഇംഗ്ലണ്ടിലെ സാമ്പത്തികശേഷി നശിച്ചതിന്റെ ഫലമായി ഒരു സന്ധിയിലേർപ്പെടേണ്ടിവന്നു. 1346-ൽ നടന്ന യുദ്ധങ്ങളിൽ വിജയിച്ചു; പക്ഷേ 1347-ൽ വീണ്ടും സന്ധിയുണ്ടായി. എങ്കിലും തുടർന്നുള്ള വർഷങ്ങളിൽ വീണ്ടും യുദ്ധം നടത്തുകയുണ്ടായി. 1356-ൽ ഇദ്ദേഹത്തിന്റെ ആദ്യപുത്രനായ എഡ്വേഡ് (ബ്‌ളാക്ക് പ്രിന്‍സ്) ഫ്രഞ്ചുരാജാവായ ജോണ്‍ കക-നെ പരാജയപ്പെടുത്തി പുതിയ സന്ധിയുണ്ടാക്കി. 1360-ൽ എഡ്വേഡ് III വീണ്ടും ഫ്രാന്‍സിനെതിരായി നീങ്ങി. തുടർന്ന് കലേസന്ധിയിൽ ഒപ്പുവച്ചു. എങ്കിലും പിന്നീട് ഫ്രാന്‍സിലെ രാജാവായി വന്ന ചാള്‍സ് V ഈ ഉടമ്പടി നിരാകരിക്കുകയും തുടർന്നുള്ള യുദ്ധത്തിൽ ഇംഗ്ലണ്ട് പരാജയപ്പെടുകയും ചെയ്‌തു. 1375-ൽ ഏർപ്പെടുത്തിയ സന്ധി ഇദ്ദേഹത്തിന്റെ മരണംവരെ നിലനിന്നു. ഇംഗ്ലണ്ടിലെ ഫ്യൂഡൽ പരമാധികാരത്തെ നിരാകരിക്കുന്ന നിരവധി നിയമങ്ങള്‍ ഇദ്ദേഹം നടപ്പിലാക്കി. 1377 ജൂണ്‍ 21-ന് സറേയിലെ റിഷ്‌മോണ്ടിൽ ഇദ്ദേഹം നിര്യാതനായി. ശതവത്സരയുദ്ധത്തിന്റെ ആദ്യകാലങ്ങളിൽ ഇദ്ദേഹം കൈക്കൊണ്ട സൈനിക തന്ത്രങ്ങള്‍ മധ്യകാല യൂറോപ്പിൽ ഏറ്റവും മികച്ചവയായിരുന്നു.
എഡ്വേഡ് IV (ഭ.കാ. 1461-83). യോർക്കിലെ പ്രഭുവായ റിച്ചേഡിന്റെയും വെസ്റ്റ്‌മൂർലാന്‍ഡിലെ പ്രഭുവായ റാൽഫ്‌നെവലിന്റെ പുത്രി സിസിലിയുടെയും പുത്രനായി 1442 ഏ. 28-ന് ഫ്രാന്‍സിലെ റൂവെനിൽ ജനിച്ചു. 1461 ജൂണിൽ എഡ്വേഡ് IV രാജാവായി അവരോധിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭരണത്തിന്റെ ആദ്യകാലങ്ങളിൽ വാർവിക്ക് പ്രഭു കൂടുതൽ അധികാരങ്ങള്‍ പ്രയോഗിച്ചിരുന്നുവെങ്കിലും എഡ്വേഡ് പിന്നീട് വാർവിക്കുമായി ശത്രുതയിലായി.
ഭരണത്തിന്റെ അവസാനകാലത്ത് എഡ്വേഡ് ഫ്രാന്‍സുമായി വാണിജ്യഉടമ്പടികള്‍ ഉണ്ടാക്കുകയുണ്ടായി (1475). ബർഗണ്ടി (1468), ഹന്‍സിയാറ്റിക് ലീഗ് (1474) എന്നീ ഉടമ്പടികളിലും ഇദ്ദേഹം ഒപ്പുവച്ചു. ഇദ്ദേഹം പാർലമെന്റിനെ അവഗണിക്കുകയും, രാജകീയാവകാശങ്ങളുപയോഗിച്ച് നിർബന്ധിത നികുതി പിരിച്ചെടുക്കുകയും ചെയ്‌തു. തന്മൂലം ഇംഗ്ലണ്ടിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. ഫ്രാന്‍സുമായി ഒരു യുദ്ധത്തിനു തയ്യാറെടുക്കുന്നതിനിടയിൽ 1483 ഏ. 9-ന് വെസ്റ്റ് മിന്‍സ്റ്ററിൽ എഡ്വേഡ് നിര്യാതനായി.
എഡ്വേഡ് V (ഭ.കാ. 1483-ഏ.-ജൂണ്‍). എഡ്വേഡ് -ന്റെയും എലിസബെത്ത് വുഡ്‌വില്ലി (നോ. എലിസബത്ത് വുഡ്‌വിൽ)ന്റെയും പുത്രനായി 1470 ന. 2-ന് ജനിച്ചു. 1471 ജൂണിൽ എഡ്വേഡ് IV ശത്രുക്കളെ പരാജയപ്പെടുത്തി രാജ്യം ഏറ്റെടുത്തതോടെ എഡ്വേഡ് V-നെ വെയിൽസിലെ രാജകുമാരനായി വാഴിച്ചു. തുടർന്ന് ലഡ്‌ലോവിലേക്ക് പോയ എഡ്വേഡ് V പിതാവിന്റെ ഭരണകാലം മുഴുവന്‍ അവിടെ കഴിച്ചുകൂട്ടി. 1483-ൽ ഇദ്ദേഹം കിരീടാവകാശിയായി. എന്നാൽ എഡ്വേഡ് IV-ാമന്റെ വിവാഹം അസ്ഥിരപ്പെടുത്തുകയും (ജൂണ്‍, 1483) ജാരസന്തതി എന്നാരോപിച്ച് എഡ്വേഡ് V-ാമനെ നിഷ്‌കാസനം ചെയ്യുകയും ഗ്ലസ്റ്റർ പ്രഭുവിനെ രാജാവായി വാഴിക്കുകയുമുണ്ടായി. ലണ്ടന്‍ ടവറിൽ നിന്ന് അപ്രത്യക്ഷനായ എഡ്വേഡും സഹോദരനും 1483 ആഗസ്റ്റിൽ വധിക്കപ്പെട്ടതായി കരുതപ്പെടുന്നു.
എഡ്വേഡ് VI (ഭ.കാ. 1547-53). ഇംഗ്ലണ്ടും അയർലണ്ടും ഭരിച്ചിരുന്നു. ഹെന്‌റി ഢകകക-ന്റെയും ജേന്‍സെയ്‌മോറിന്റെയും പുത്രനായി 1537 ഒ. 12-ന് ലണ്ടനിൽ ജനിച്ചു. 1547 ജനു. 28-ന് ഹെന്‌റി VIII നിര്യാതനായതിനെത്തുടർന്ന് എഡ്വേഡ് VI കിരീടാവകാശിയായി. 1553 ജനുവരിയിൽ ഇദ്ദേഹത്തിന് ക്ഷയരോഗം പിടിപ്പെട്ടു. നോർതംബർലാന്‍ഡിലെ ഡ്യൂക്കായിത്തീർന്ന ഡഡ്‌ലിയുടെ പ്രരണമൂലം ഇദ്ദേഹം സഹോദരിമാരായ മേരിക്കും എലിസബെത്തിനും രാജ്യാവകാശത്തിന് അയോഗ്യത കല്‌പിക്കുകയും ഡഡ്‌ലിയുടെ മരുമകളായ ലേഡി ജേന്‍ ഗ്രയെ രാജ്യാവകാശിയാക്കുകയും ചെയ്‌തു. എഡ്വേഡ് 1553 ജൂല. 6-ന് ലണ്ടനിൽ നിര്യാതനായി.
എഡ്വേഡ് VII (ഭ.കാ. 1902-10). ബ്രിട്ടനും അയർലണ്ടും ഭരിച്ചിരുന്നു. വിക്‌ടോറിയാ രാജ്ഞിയുടെയും ആൽബർട്ട് എഡ്വേഡിന്റെയും പുത്രനായി 1841 ന. 9-ന് ലണ്ടനിൽ ജനിച്ചു. 1902 ആഗ. 9-നാണ് കിരീടധാരിയായത്. 1903-ൽ യൂറോപ്പിൽ പര്യടനം നടത്തുകയുണ്ടായി. ബ്രിട്ടന്റെ നില ഭദ്രമാക്കുവാന്‍ ഇദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1903-ൽ ഇദ്ദേഹം പാരിസിൽ നടത്തിയ ഒരു പ്രസംഗത്തോടെ ആംഗ്ലോ-ഫ്രഞ്ച് ധാരണ ബലപ്പെട്ടു. റഷ്യയുമായി മെച്ചപ്പെട്ട ബന്ധങ്ങള്‍ സ്ഥാപിക്കാനും ഇദ്ദേഹം മുന്‍കൈയെടുത്തു. ജർമന്‍ ചക്രവർത്തിയായ വില്യം II-ാമനുമായും പരസ്‌പര ധാരണയിലെത്താന്‍ ശ്രമിച്ചു. ഒന്നാം ലോകയുദ്ധത്തിനു മുമ്പ് ജർമനിയിൽ സംഘർഷങ്ങളുണ്ടാക്കാന്‍ ഇദ്ദേഹത്തിന്റെ വിദേശസന്ദർശനങ്ങള്‍ വഴിതെളിച്ചുവെന്ന് ആരോപിക്കപ്പെടുന്നുണ്ട്. 1910 മേയ് 6-ന് ലണ്ടനിൽവച്ച് ഇദ്ദേഹം നിര്യാതനായി. സിഡ്‌നിലി, എഡ്വേഡിന്റെ ജീവചരിത്രം രചിച്ചിട്ടുണ്ട്.
എഡ്വേഡ് VIII(ഭ.കാ. 1936 ജനു.-ഡി.). ഗ്രറ്റ് ബ്രിട്ടനിലെയും അയർലണ്ടിലെയും രാജാവ്. തനിക്ക് ഇഷ്‌ടപ്പെട്ട ഒരു സ്‌ത്രീയെ വിവാഹം കഴിക്കുന്നതിനുവേണ്ടി രാജ്യാവകാശം വേണ്ടെന്നുവച്ച രാജാവാണ് ഇദ്ദേഹം. ജോർജ് V-ന്റെയും മേരി രാജ്ഞിയുടെയും പുത്രനായി 1894 ജൂണ്‍ 23-ന് സറെയിലെ റിഷ്‌മോണ്ടിൽ (ഇപ്പോഴത്തെ റിഷ്‌മോണ്ട് അപോണ്‍ തെംസ്, ലണ്ടന്‍) ജനിച്ചു. എഡ്വേഡ് ആൽബർട്ട് ക്രിസ്റ്റ്യന്‍ ജോർജ് ആന്‍ഡ്രൂപാട്രിക് ഡേവിഡ് എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര്. 1910 മേയ് 6-ന് ജോർജ് V രാജ്യഭാരം ഏറ്റെടുത്തതോടെ എഡ്വേഡ് അടുത്ത കിരീടാവകാശിയും വെയിൽസിലെ രാജകുമാരനും ആയി. റോയൽ നേവിയിൽ പരിശീലനം പൂർത്തിയാക്കിയ ഇദ്ദേഹത്തിന് 1914 ആഗസ്റ്റിൽ കമ്മിഷന്‍ ലഭിക്കുകയും ഒന്നാം യുദ്ധകാലം മുഴുവന്‍ സ്റ്റാഫ് ഓഫീസറായി സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു. യുദ്ധത്തിനുശേഷം ഇദ്ദേഹം വിവിധ രാഷ്‌ട്രങ്ങള്‍ സന്ദർശിക്കുകയുണ്ടായി.
1931 ജൂണിലാണ് എഡ്വേഡ് യു.എസ്.കാരിയായ മിസ്സിസ് സിംപ്‌സണെ കണ്ടുമുട്ടിയത്. എഡേഡ്വും മിസ്സിസ് സിംപ്‌സണുമായുള്ള സമ്പർക്കം വലിയ കോളിളക്കങ്ങള്‍ക്കിടയാക്കി.
ജോർജ് V-ന്റെ മരണത്തെത്തുടർന്ന് 1936 ജനു. 26-ന് എഡ്വേഡ് ഗ്രറ്റ് ബ്രിട്ടനിലെയും അയർലണ്ടിലെയും രാജാവായി. ഖനി തൊഴിലാളികളോടും മറ്റു തൊഴിലാളി വർഗങ്ങളോടും പ്രകടിപ്പിച്ച സഹാനുഭൂതിയും നാസി ജർമനിയോടു കാണിച്ച കൂട്ടുകെട്ടും രാജകീയാഘോഷങ്ങളോട് പുലർത്തിയിരുന്ന വിമുഖതയും മൂലം എഡ്വേഡും പ്രധാനമന്ത്രി സ്റ്റാന്‍ലി ബാള്‍ഡ്‌വിനും തമ്മിലുള്ള ബന്ധങ്ങളിൽ ഉലച്ചിലുണ്ടായി. 1936 ഒ. 27-ന് മിസ്സിസ് സിംപ്‌സണ്‍ വിവാഹമോചനം നേടി. അവരെ വിവാഹം കഴിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും രാജാവായിരുന്നുകൊണ്ട് ഈ വിവാഹബന്ധത്തിലേർപ്പെടാന്‍ കഴിയുകയില്ലെങ്കിൽ രാജപദവി ഉപേക്ഷിക്കുന്നതിന് തനിക്കു വിഷമമില്ലെന്നും എഡ്വേഡ് ബാള്‍ഡ്‌വിനോടു സൂചിപ്പിച്ചു. മിസ്സിസ് സിംപ്‌സണ് രാജ്ഞിയുടെ പദവി നല്‌കാതെ രാജാവിന് വിവാഹബന്ധത്തിലേർപ്പെടാമെന്ന നിർദേശം പത്രമുടമയായ റോതർമേർ പ്രഭു മുന്നോട്ടുവച്ചു. ഡി. 3-ന് പത്രങ്ങളിലും പാർലമെന്റിലും ഇതിനെപ്പറ്റി നിശിതമായ പരാമർശങ്ങളുണ്ടായതിനെത്തുടർന്ന് ഡി. 10-ന് എഡ്വേഡ് സ്ഥാനത്യാഗം ചെയ്യുകയാണുണ്ടായത്. ഈ നടപടി അടുത്തദിവസംത്തന്നെ പാർലമെന്റ് അംഗീകരിക്കുകയും ചെയ്‌തു. ജോർജ് VI ഡി. 12-ന് രാജാവായി അഭിഷേകം ചെയ്യപ്പെട്ടു. ഇദ്ദേഹം സഹോദരനായ എഡ്വേഡിനെ വിന്‍ഡ്‌സറിലെ ഡ്യൂക്കാക്കി. 1937 ജൂണ്‍ 3-ന് എഡ്വേഡ് തന്റെ കാമിനിയെ ഫ്രാന്‍സിൽവച്ച് വിവാഹം ചെയ്‌തു. ഇതിന് ഏതാനും ദിവസം മുമ്പ് എഡ്വേഡിനുമാത്രം രാജകീയ പദവി നല്‌കികൊണ്ടുള്ള പ്രഖ്യാപനമുണ്ടായി. 1940 ജൂലായിൽ എഡ്വേഡ് ബഹാമായിലെ ഗവർണറായി നിയമിക്കപ്പെട്ടു. എഡ്വേഡിന്റെ ഓർമക്കുറിപ്പുകള്‍ (A King's Story) 1951-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1972 മേയ് 28-ന് പാരിസിൽ എഡ്വേഡ് നിര്യാതനായി.