This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഡർലി, ജെർട്രൂഡ് കരോലിന് (1905- 2003)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: == എഡർലി, ജെർട്രൂഡ് കരോലിന് (1905- 2003) == == Ederle, Gertrude Caroline == ഇംഗ്ലീഷ് ചാ...)
അടുത്ത വ്യത്യാസം →
11:43, 11 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എഡർലി, ജെർട്രൂഡ് കരോലിന് (1905- 2003)
Ederle, Gertrude Caroline
ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യത്തെ വനിത. 1905 ഒ. 23-ന് ന്യൂയോർക്കിൽ ജനിച്ചു. 1920-തുടങ്ങിയ ദശകത്തിൽ യു.എസ്. കായികവിനോദരംഗത്ത് പ്രശസ്തയായിത്തീർന്ന ഈ വനിത 1926 ആഗ. 6-ന് ഫ്രാന്‍സിൽ ഗ്രിസ്-നെസ് മുനമ്പിൽനിന്ന് ഇംഗ്ലണ്ടിൽ കെന്റിലെ ഡോവർ തീരംവരെയുള്ള 56 കി.മീ. 14 മണിക്കൂർ 31 മിനിട്ടുകൊണ്ട് നീന്തി പുരുഷന്മാരുടെ നിലവിലിരുന്ന റെക്കാർഡു തകർത്തു. 1 മണിക്കൂർ 59 മിനിറ്റ് കൂടുതലായിരുന്നു പുരുഷന്മാർ ഇതേ ദൂരം നീന്താന്‍ എടുത്തസമയം. സ്ത്രീകള്‍ക്കായുള്ള ഫ്രീ-സ്റ്റൈൽ നീന്തൽ മത്സരങ്ങളിൽ 100 വാര മുതൽ 880 വാരവരെയുള്ള വിവിധമത്സരങ്ങളിൽ യു.എസ്. റെക്കാർഡും ലോകറെക്കാർഡും മാറ്റിക്കുറിച്ച എഡർലി "ട്രഡി' എന്ന പേരിൽ അറിയപ്പെടുന്ന ഒരു നീന്തൽ സമ്പ്രദായം പ്രയോഗത്തിൽ വരുത്തിയവരിൽ പ്രമുഖയായിരുന്നു. കൈകള്‍ മുന്നോട്ടു നീട്ടി വശങ്ങളിലേക്കു വീശിയുള്ള ഒരു പൂർണ-തുഴച്ചിൽ നടത്തുന്നതിനുള്ളിൽ കാലുകള്‍ വെള്ളത്തിൽ തൊഴിച്ച് എട്ടു കുതിപ്പുകള്‍ നടത്തുന്ന ഈ സമ്പ്രദായം ഫ്രീ സ്റ്റൈൽ, റിലേ നീന്തൽ മത്സരങ്ങളിൽ ന്യൂയോർക്കിലെ വനിതകളുടെ നീന്തൽ സംഘടനയ്ക്ക് ചാമ്പ്യന്‍ പദവി നേടിക്കൊടുക്കുന്നതിൽ ഇവരെ പ്രാപ്തയാക്കി. 1924-ൽ പാരിസിൽ നടന്ന ഒളിമ്പിക് മത്സരത്തിൽ നീന്തലിനുള്ള ഒരു സ്വർണമെഡൽ ഇവർ നേടി. പില്ക്കാലത്ത് ഇവർ നീന്തൽ പരിശീലക, ഫാഷന്‍ രൂപകല്പനവിദഗ്ധ എന്നീ നിലകളിൽ അറിയപ്പെട്ടുവന്നു. 2003 ന. 30-ന് ന്യൂജഴ്സിയിലെ വൈകോഫിൽ അന്തരിച്ചു.