This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഗാസ്‌, എന്‌റികെ ദെ (1455-1534)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എഗാസ്‌, എന്‌റികെ ദെ (1455-1534) == == Egas, Henrique de == സ്‌പാനിഷ്‌ ശില്‌പി. തൊലെ...)
അടുത്ത വ്യത്യാസം →

10:32, 11 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എഗാസ്‌, എന്‌റികെ ദെ (1455-1534)

Egas, Henrique de

സ്‌പാനിഷ്‌ ശില്‌പി. തൊലെഡോയിൽ 1455-ലാണ്‌ ജനിച്ചതെന്നു കരുതപ്പെടുന്നു. സ്‌പെയിനിൽ ഗോഥിക്‌ ശൈലിയുടെ ഉപജ്ഞാതാക്കളിൽ പ്രധാനിയായ എഗാസ്‌ തൊലെഡോ ദേവാലയത്തിന്റെ പ്രധാന ശില്‌പിയായ അനേക്വിന്‍ ദ എഗാസിന്റെ അനന്തരവനാണ്‌.

1499-ൽ സാന്തിയാഗോയിലെ ആശുപത്രിയും 1505 മുതൽ 1515 വരെ തൊലെഡോയിലെ ആശുപത്രിയും നിർമിക്കുന്നതിൽ എഗാസ്‌ ഏർപ്പെട്ടു. സ്‌പാനിഷ്‌ ശില്‌പകലയുടെ ഒരു ഉത്തമ സ്‌മാരകമാണ്‌ തൊലെഡോയിലെ ആശുപത്രി. മിലാനിലെ ആശുപത്രി സംവിധാനം ചെയ്‌ത ഫിലാറെറ്റെയുടെ സംവിധാനമാതൃക ഇതിലേക്കുവേണ്ടി എഗാസ്‌ ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. 1523-ൽ ഗ്രാനഡായിൽ ഒരു ദേവാലയം നിർമിക്കുന്നതിൽ ഇദ്ദേഹം ഏർപ്പെട്ടു. ഗോഥിക്‌ ശൈലിയിൽ സംവിധാനം ചെയ്‌ത ഈ ദേവാലയത്തിന്റെ പണിപൂർത്തിയായത്‌ 1568-ൽ മാത്രമാണ്‌. അതിനുമുമ്പുതന്നെ (1534) എഗാസ്‌ നിര്യാതനായി. ദ്രഗോഡെസിലോ, അലോണ്‍സോ കാനോ എന്നിവർ ഈ ദേവാലയത്തിന്റെ പണി പൂർത്തിയാക്കുന്നതിനു സഹായിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍