This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഉമ == 1. പുരാണ കഥാപാത്രം. ഹിമവാന്‌ മേനയിൽ ജനിച്ച പുത്രി; സ്‌കാന...)
അടുത്ത വ്യത്യാസം →

05:47, 11 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഉമ

1. പുരാണ കഥാപാത്രം. ഹിമവാന്‌ മേനയിൽ ജനിച്ച പുത്രി; സ്‌കാന്ദപുരാണപ്രകാരം ഹിമവദ്‌ദമ്പതികള്‍ക്കു മാനസസരസ്സിൽ നിന്നു ലഭിച്ച കന്യാരത്‌നമാണ്‌ ഉമ. ശിവനെ വരനായി ലഭിക്കുന്നതിനുവേണ്ടി കഠിനമായ തപസ്സിനു പുറപ്പെട്ടപ്പോള്‍ അമ്മ അവളെ ആ ഉഗ്രവ്രതത്തിൽനിന്ന്‌ വിലക്കുവാനായി "തപസ്സുചെയ്യരുത്‌' എന്ന അർഥത്തിൽ "ഉ' (തപസ്സ്‌) "മാ' (അരുതേ) എന്ന്‌പറഞ്ഞെങ്കിലും കൂട്ടാക്കാതെയാണ്‌ അവള്‍ തപസ്സ്‌ ചെയ്‌തത്‌. മേനയുടെ ഈ തപോനിഷേധാർഥകമായ പ്രസ്‌തുതവർണദ്വയം ചേർന്ന്‌ അവള്‍ക്ക്‌ ഉമ എന്ന പേർ ലഭിച്ചു എന്നാണ്‌ കഥ. ദുസ്സാധമായ സാധനകൊണ്ട്‌ ഇഷ്‌ടസിദ്ധി വരുത്തിയ ഒരു സംഭവത്തെ ആസ്‌പദമാക്കിയാണ്‌ പാർവതിക്ക്‌ ഈ കാരണപ്പേർ ലഭിച്ചത്‌ എന്ന്‌ കാളിദാസന്‍ കുമാരസംഭവത്തിൽ വ്യക്തമാക്കിയിട്ടുണ്ട്‌.

""മാതാവുമാപദമുരച്ചു തപം തടഞ്ഞ
നാള്‍ തൊട്ടുദിച്ചു സുമുഖിക്കുമയെന്ന പേരും.''
(പരിഭാഷ: ഏ.ആർ. രാജരാജവർമ)
  

ഇതുതന്നെ ഹരിവംശത്തിൽ ഇപ്രകാരം വിശദീകരിച്ചിരിക്കുന്നു:

""ഉ-മാ'യെന്ന്‌ തടുത്തോതീ''ചരിച്ചുള്ള എഴുത്ത്''
	മാതൃസ്‌നേഹേന മാഴ്‌കിയോള്‍
	ആ മാതാവീവിധം ചെയ്‌ക
	ദുശ്ചരം ചെയ്‌ത ദേവിയാള്‍
	ഉമാഖ്യയോടും മുപ്പാരിൽ
	പേർ പുകഴ്‌ന്നിതു സുന്ദരി.''
 

കേനോപനിഷത്തിൽ അന്യദേവതകളെക്കുറിച്ചു പ്രസ്‌താവിക്കുമ്പോള്‍ ഉമയും പരാമർശിക്കപ്പെട്ടിട്ടുണ്ട്‌. അംബിക, പാർവതി, ഈശ്വരി, കാർത്യായനി, ഗൗരി, ചണ്ഡിക, മായ, രുദ്രാണി മുതലായ അനേകം നാമാന്തരങ്ങള്‍ ഉമയ്‌ക്കുണ്ട്‌. അധ്യാത്മരാമായണം ഉമാമഹേശ്വരസംവാദരൂപത്തിൽ ശിവന്‍ പാർവതിയെ പറഞ്ഞുകേള്‍പ്പിക്കുന്ന പ്രകാരത്തിലാണ്‌ രചിച്ചിട്ടുള്ളത്‌. ഗിരിജാകല്യാണകർത്താവ്‌ പാർവതിയുടെ ഓമനപ്പേരായിട്ടാണ്‌ ഉമാശബ്‌ദത്തെ കണക്കാക്കിയിട്ടുള്ളത്‌.

""മേനയാം ദേവി വിളിപ്പതുമയെന്നും
	മാനിനിമാരെല്ലാം ഉച്ചിയുമയെന്നും''
(ഗിരിജാകല്യാണം)
 

ഉ=ശിവനെ, മാ=മാനിക്കുന്നവള്‍ എന്നും ഉ=ശിവന്‍, മാ=ലക്ഷ്‌മി (ശിവന്റെ പത്‌നി) എന്നും ചിലർ ഈ ശബ്‌ദത്തിന്‌ രണ്ടർഥം കല്‌പിക്കുന്നു. ഉമാശബ്‌ദത്തിന്‌ ചണച്ചെടിയെന്നും ഒരർഥമുണ്ട്‌. ചണച്ചെടിയുടെ പൂക്കള്‍കൊണ്ടുള്ള മാല ശിവലിംഗത്തിൽ ചാർത്താറുണ്ട്‌. തൃതീയ, അഷ്‌ടമി എന്നീ തിഥികളിൽ പാർവതീപ്രസാദാർഥം ഉമാവ്രതം അനുഷ്‌ഠിക്കുന്ന പതിവ്‌ ഹിന്ദുക്കളുടെ ഇടയിലുണ്ട്‌.

മാർഗശീർഷം മുതലുള്ള പന്ത്രണ്ടുമാസങ്ങളിലെയും തൃതീയകള്‍ ചില ദേവിമാരുടെ പര്യായംകൊണ്ട്‌ വിശേഷിപ്പിക്കപ്പെടുന്നു. ഈ ദിനങ്ങളിലാണ്‌ ഉമാവ്രതം അനുഷ്‌ഠിക്കപ്പെടുന്നത്‌. ഇവ യഥാക്രമം ഗൗരി, കാളി, ഉമ, ഭദ്ര, ദുർഗ, കാന്തി, സരസ്വതി, വൈഷ്‌ണവി, ലക്ഷ്‌മി, പ്രകൃതി, ശിവ, നാരായണി എന്നിവയാണ്‌. 2. ഉമാശബ്‌ദത്തിന്‌ പ്രകാശം, കീർത്തി, ശാന്തി, സമാധാനം, രാത്രി, മഞ്ഞള്‍, ചണച്ചെടി(അതസി) തുടങ്ങി പല അർഥങ്ങളും നിഘണ്ടുക്കളിൽ കാണുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍