This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉള്‍ബ്രിഷ്‌റ്റ്‌, വാള്‍ട്ടർ (1893 - 1973)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഉള്‍ബ്രിഷ്‌റ്റ്‌, വാള്‍ട്ടർ (1893 - 1973) == == Ulbricht, Walter == ജർമന്‍ രാഷ്‌ട്...)
അടുത്ത വ്യത്യാസം →

13:48, 9 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്‍ബ്രിഷ്‌റ്റ്‌, വാള്‍ട്ടർ (1893 - 1973)

Ulbricht, Walter

ജർമന്‍ രാഷ്‌ട്രതന്ത്രജ്ഞനും കമ്യൂണിസ്റ്റ്‌ നേതാവും. ലൈപ്‌സിഗിലെ ഒരു മധ്യവർഗ കുടുംബത്തിലായിരുന്നു ജനനം. 1912-ൽ സോഷ്യൽ ഡെമോക്രാറ്റിക്ക്‌ പാർട്ടിയിൽ (എസ്‌.പി.ഡി) അംഗമാകുന്നതോടെയാണ്‌ ഇദ്ദേഹത്തിന്റെ ഇടതുപക്ഷ രാഷ്‌ട്രീയ ജീവിതം ആരംഭിക്കുന്നത്‌. 1915-ൽ നിർബന്ധിത സൈനിക സേവനത്തിനു നിയോഗിക്കപ്പെട്ടെങ്കിലും 1918-ൽ പട്ടാളത്തിൽ നിന്നും മുങ്ങി. ഒന്നാം ലോക യുദ്ധകാലത്ത്‌ ഉള്‍ബ്രിഷ്‌റ്റ്‌ ഇടതുപക്ഷ സംഘനടയായ സ്‌പാർട്ടാക്കസ്‌ ലീഗിൽ അംഗമായി. ജർമന്‍ കമ്യൂണിസ്റ്റ്‌ പാർട്ടി(കെ.പി.ഡി.)യുടെ പൂർവ രൂപമായിരുന്നു ഈ സംഘടന. കെ.പി.ഡി.യുടെ ലൈപ്‌സിഗ്‌ ശാഖ സ്ഥാപിക്കുന്നതിന്‌ ഇദ്ദേഹം മുന്‍കൈ എടുത്തു. 1933-ൽ ഹിറ്റ്‌ലർ അധികാരത്തിൽ എത്തിയതോടെ റഷ്യയിൽ അഭയം തേടിയ ഉള്‍ബ്രിഷ്‌റ്റ്‌ 1945 വരെ അവിടെ കഴിഞ്ഞുകൂടി. 1945-ൽ സ്വദേശത്ത്‌ തിരിച്ചെത്തിയ ഇദ്ദേഹം കമ്യൂണിസ്റ്റുകളുടെ നേതൃത്വനിരയിലേക്ക്‌ ഉയർന്നു. കെ.പി.ഡി.-യെ എസ്‌.പി.ഡി.-യിൽ ലയിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്‌. ഇവ ലയിച്ചുണ്ടായ സോഷ്യലിസ്റ്റ്‌ യൂണിറ്റി പാർട്ടിയുടെ പ്രധാന നേതാവായിരുന്നു ഉള്‍ബ്രിഷ്‌റ്റ്‌.

1949 ഒ. 11-ന്‌ ജർമന്‍ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌ രൂപവത്‌കൃതമായതിനെത്തുടർന്ന്‌ ഉള്‍ബ്രിഷ്‌റ്റ്‌ ഉപ പ്രധാനമന്ത്രി ആയി. 1960 സെപ്‌. 7-ന്‌ പ്രസിഡന്റ്‌ വിൽഹെൽമ്‌പീക്‌ നിര്യാതനായതിനു ശേഷം പ്രസിഡന്റ്‌ പദവി വേണ്ടെന്നു വയ്‌ക്കുകയും ഒരു കൗണ്‍സിൽ ഒഫ്‌ സ്റ്റേറ്റ്‌ രൂപവത്‌കരിക്കുകയും ചെയ്‌തപ്പോള്‍ ഉള്‍ബ്രിഷ്‌റ്റ്‌കൗണ്‍സിലിന്റെ അധ്യക്ഷനായി. രാജ്യത്തെ സോവിയറ്റ്‌ വത്‌കരിക്കുന്ന ഇദ്ദേഹത്തിന്റെ പങ്ക്‌ നിർണായകമായിരുന്നു. ഉള്‍ബ്രിഷ്‌റ്റിന്റെ ഭരണകാലത്താണ്‌ പശ്ചിമ ജർമനിയെയും പൂർവജർമനിയെയും വേർതിരിക്കുന്ന ബർലിന്‍ മതിൽ ഉയർന്നത്‌ (1961 ആഗ.). പശ്ചിമജർമനിയുമായി അടുക്കുന്നതിൽ കടുത്ത വിയോജിപ്പ്‌ പ്രകടിപ്പിച്ച ഇദ്ദേഹത്തെ 1971 മേയിൽ സെക്രട്ടറിസ്ഥാനത്തുനിന്നും നീക്കം ചെയ്‌തു. 1973 ആഗ. 1-ന്‌ ബർലിനിൽ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍