This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉസ്‌തിനോവ്, പീറ്റർ (1921 - 2004)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഉസ്‌തിനോവ്, പീറ്റർ (1921 - 2004) == == Ustinov Peter == ബ്രിട്ടീഷ് നടനും സാഹിത...)
അടുത്ത വ്യത്യാസം →
13:38, 9 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഉസ്‌തിനോവ്, പീറ്റർ (1921 - 2004)
Ustinov Peter
ബ്രിട്ടീഷ് നടനും സാഹിത്യകാരനും. നാടകകൃത്ത്, സംവിധായകന്‍, ടെലിവിഷന്‍ അവതാരകന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും പ്രശസ്‌തനായിരുന്നു. 1921 ഏ. 16-ന് ജോനവോണ്‍ ഉസ്‌തിനോവ്, നാദിയ ബെനോയിസ് ദമ്പതിമാരുടെ മകനായി ലണ്ടനിൽ ജനിച്ചു. ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റർ കോളജിലെ പഠനത്തിനുശേഷം അഭിനയം പഠിക്കാനായി ലണ്ടന്‍ തിയെറ്റർ സ്റ്റുഡിയോയിൽ എത്തി (1937). 18-ാം വയസ്സിലാണ് ആദ്യമായി നാടകവേദിയിലെത്തിയത്. 19-ാം വയസ്സിൽ ഉസ്‌തിനോവ് രചിച്ച ആദ്യ നാടകം ഹൗസ് ഒഫ് റിഗ്രറ്റ്‌സ് അരങ്ങേറി.
ചലച്ചിത്രരംഗത്ത് തുടക്കം കുറിക്കുന്നത് 1940-ൽ ഹലോ ഫെയിം എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ്. നീറോ ആയി ഉസ്‌തിനോവ് അഭിനയിച്ച ക്വോവാഡിസ് എന്ന ചിത്രം ഒരു നടന്‍ എന്ന നിലയിൽ ഇദ്ദേഹത്തെ പ്രശസ്‌തിയിലേക്കുയർത്തി. 1960, 64 എന്നീ വർഷങ്ങളിൽ "സ്‌പാർട്ടക്കസ്' (Spartacus), "ടോപ്‌കപ്പി' (Topcuppi) എന്നീ ചിത്രങ്ങളുടെ പേരിൽ രണ്ടുതവണ ഇദ്ദേഹത്തിന് സഹനടനുള്ള ഓസ്‌കാർ അവാർഡ് ലഭിച്ചിട്ടുണ്ട് (1960). സിനിമയിൽ സ്വന്തം ഇടം കണ്ടെത്തിയെങ്കിലും നാടകത്തെ ഉസ്‌തിനോവ് ഉപേക്ഷിച്ചില്ല. സിനിമാജീവിതത്തിനിടയിലും നാടക രചനകള്‍ തുടർന്ന ഇദ്ദേഹത്തിന്റെ "ദ് ലവ് ഒഫ് ഫോർ കേണൽസ്' 1951-ൽ ലണ്ടനിലും തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സിലും അരങ്ങേറി. "റൊമാനോഫ് ജൂലിയറ്റ്' ആയിരുന്നു വിജയകരമായ മറ്റൊരു നാടകം.
യുണൈറ്റഡ് നേഷന്‍സിന്റെ ചിൽഡ്രന്‍സ് ഫണ്ട് അംബാസഡർ ആയി പ്രവർത്തിച്ചിട്ടുണ്ട്. 1975-ൽ ബ്രിട്ടീഷ് എംപയറിന്റെ കമാന്‍ഡർ ആയി ഉസ്‌തിനോവ് നിയമിക്കപ്പെട്ടു. 1990-ൽ നൈറ്റ് (knight) പദവി ലഭിച്ചു. നിരവധി ഹോണററി ഡിഗ്രികളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതക സമയത്ത് പീറ്റർ ഉസ്‌തിനോവ് ഇന്ത്യയിലുണ്ടായിരുന്നു. ഒരു ഐറിഷ് ടെലിവിഷന്‍ ചാനലിനുവേണ്ടി ഇന്ദിരാഗാന്ധിയുമായി അഭിമുഖം നടത്താന്‍ അവരെ കാത്തിരിക്കുകയായിരുന്നു പീറ്റർ ഉസ്‌തിനോവ്. അഭിമുഖം തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് ഇന്ദിരാഗാന്ധിക്ക് വെടിയേറ്റത്.
ബി.ബി.സി. ടെലിവിഷന്‍ പരമ്പരയായ "പീറ്റർ ഉസ്‌തിനോവ്‌സ് റഷ്യ'യുടെ ചിത്രീകരണത്തിനായി ഒട്ടേറെ റഷ്യന്‍ നഗരങ്ങള്‍ ഉസ്‌തിനോവ് സന്ദർശിക്കുകയുണ്ടായി. നിരവധി യാത്രാവിവരണ പുസ്‌തകങ്ങളും നോവലുകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1958-ൽ ദ ലൈഫ് ഓഫ് സാമുവൽ ജോണ്‍സണ്‍, 1966-ൽ ബെയർഫൂട്ട് ഇന്‍ ആഥന്‍സ്, 1970-ൽ "എ സ്റ്റോം ഇന്‍ സമ്മർ' എന്നിവയിലെ അഭിനയത്തിന് ഇദ്ദേഹത്തിന് മൂന്ന് എമ്മി അവാർഡുകള്‍ ലഭിച്ചിട്ടുണ്ട്. 2004-ൽ പീറ്റർ ഉസ്‌തിനോവ് അന്തരിച്ചു.
(സന്ദീപ് പി.)