This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉറൂഞ്ചി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഉറൂഞ്ചി == == Urunchi == ചൈനയിൽ സിങ്കിയാങ്-ഊയ്‌ഘൂർ സ്വയംഭരണ പ്രദേശ...)
അടുത്ത വ്യത്യാസം →
13:21, 9 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഉറൂഞ്ചി
Urunchi
ചൈനയിൽ സിങ്കിയാങ്-ഊയ്‌ഘൂർ സ്വയംഭരണ പ്രദേശത്തിന്റെ തലസ്ഥാനനഗരം. മുന്‍കാലത്ത് ദീഹ്‌വ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ടിയെന്‍ഷാന്‍ പർവതത്തിന്റെ ഉത്തരസാനുവിൽ സ്ഥിതിചെയ്യുന്ന ഉറൂഞ്ചി സമുദ്രനിരപ്പിൽനിന്ന് 2745 മീ. ഉയരത്തിലാണ്. ബീജിങ്ങിന് വടക്കുപടിഞ്ഞാറ് 2400 കി.മീ. ദൂരെയാണ് ഉറൂഞ്ചി; വ്യാവസായികമായും സാമാന്യമായ അഭിവൃദ്ധി നേടിയിട്ടുണ്ട്. 1955-ൽ ഈ നഗരപ്രാന്തത്തിലുള്ള കവോലാമായിൽ വ്യാപകമായ എച്ചനിക്ഷേപം കണ്ടെത്തുകയുണ്ടായി. 1958-59 മുതൽ ഈ എച്ചപ്പാടങ്ങള്‍ ചൈനയിലെ പെട്രാളിയം ഉത്‌പാദനത്തിൽ ഗണ്യമായ പങ്കുവഹിച്ചുവരുന്നു. 1970-ൽ ഉറൂഞ്ചിക്കടുത്ത് ടിയെന്‍ഷാന്‍ സാനുക്കളിൽ നിന്ന് വന്‍തോതിൽ ഉത്‌പാദിപ്പിച്ചുതുടങ്ങിയ കൽക്കരി ഉപയോഗിച്ച് താപീയ വൈദ്യുതനിലയം പ്രവർത്തനമാരംഭിച്ചത് വ്യവസായ പുരോഗതിയെ ത്വരിതപ്പെടുത്തി. ഇരുമ്പുരുക്ക്, യന്ത്രസാമഗ്രികള്‍, സിമന്റ്, രാസവളങ്ങള്‍, അമ്ലങ്ങള്‍ തുടങ്ങിയ രാസദ്രവ്യങ്ങള്‍, ചായക്കൂട്ടുകള്‍ മുതലായവ ഇവിടെ വന്‍തോതിൽ ഉത്‌പാദിപ്പിച്ചുവരുന്നു. തുകൽ ഊറയ്‌ക്കിടൽ, ധാന്യം പൊടിക്കൽ, എച്ചയാട്ട്, അച്ചടി എന്നിവയാണ് മറ്റു വ്യവസായങ്ങള്‍. സിങ്കിയാങ് സർവകലാശാലയുടെയും മറ്റ് അനേകം സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുടെയും ആസ്ഥാനമാണ് ഉറൂഞ്ചി.