This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉറിബുറു, ജോസെ എവാറിസ്റ്റോ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഉറിബുറു, ജോസെ എവാറിസ്റ്റോ (1831 - 1914) == == Uriburu, Jose evaristo == അർജന്റീനയിലെ ര...)
അടുത്ത വ്യത്യാസം →
13:15, 9 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഉറിബുറു, ജോസെ എവാറിസ്റ്റോ (1831 - 1914)
Uriburu, Jose evaristo
അർജന്റീനയിലെ രാഷ്‌ട്രതന്ത്രജ്ഞന്‍. ഇദ്ദേഹം 1831 ന. 19-ന് സാള്‍ട്ടയിൽ ജനിച്ചു. സ്‌പെയിനിനെതിരായി അർജന്റീന നടത്തിയ സ്വാതന്ത്ര്യസമരത്തിൽ പ്രമുഖ പങ്കുവഹിച്ച ഒരു കുടുംബത്തിലെ അംഗമായിരുന്ന ഉറിബുറു 1854-ൽ നിയമശാസ്‌ത്രത്തിൽ ഡോക്‌ടർ ബിരുദം നേടിയശേഷം പൊതുജീവിതത്തിലേക്കു കടന്നു. തെക്കേ അമേരിക്കന്‍ രാഷ്‌ട്രങ്ങളിൽ പല നയതന്ത്രപദവികളും അലങ്കരിച്ച ഇദ്ദേഹം 1883-ൽ മന്ത്രിയായി. ബൊളീവിയയ്‌ക്കും പെറുവിനും എതിരായി ചിലി നടത്തിയ പസഫിക്‌യുദ്ധം അവസാനിപ്പിക്കാന്‍വേണ്ടി അനുരഞ്‌ജനശ്രമങ്ങള്‍ നടത്തിയത് ഉറിബുറുവിന്റെ കാലത്താണ്.
1892-ൽ അർജന്റീനയിലെ വൈസ്‌പ്രസിഡന്റായി സ്ഥാനമേറ്റ ഉറിബുറു 1895 ജനു. 23-ന് പ്രസിഡന്റായി. പ്രസിഡന്റ് പദം ഏറ്റെടുത്തതിനെത്തുടർന്ന് അർജന്റീനയിലെ സേനാവിഭാഗങ്ങളെ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തികഭദ്രത മെച്ചപ്പെടുത്തുന്നതിനും മുന്‍ഗണന നൽകി. ഉറിബുറുവിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മുഖേനയാണ് യുദ്ധക്കടങ്ങള്‍ വീട്ടാന്‍ അർജന്റീനയ്‌ക്കു കഴിഞ്ഞത്. ചിലിയുമായുള്ള അതിർത്തിതർക്കങ്ങള്‍ അവസാനിപ്പിക്കാനും നയതന്ത്രബന്ധങ്ങള്‍ മെച്ചപ്പെടുത്താനും ഇദ്ദേഹം ശ്രമിച്ചു. 1898-ൽ പ്രസിഡന്റ് പദത്തിൽ നിന്നു വിരമിച്ചുവെങ്കിലും 1903 വരെ ഇടക്കാല പ്രസിഡന്റായി തുടർന്നു. 1901 മുതൽ 1910 വരെ നാഷണൽ കോണ്‍ഗ്രസ്സിൽ സെനറ്ററായും ഉറിബുറു സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. 1914 ഒ. 23-ന് ബ്യൂനസ് അയർസിൽ ഇദ്ദേഹം നിര്യാതനായി.