This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉപരോധം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഉപരോധം == == Sanction == 1. ഒരു രാജ്യമോ, ഒരു കൂട്ടം രാജ്യങ്ങളോ മറ്റൊരു ര...) |
Mksol (സംവാദം | സംഭാവനകള്‍) (→Sanction) |
||
വരി 7: | വരി 7: | ||
1. ഒരു രാജ്യമോ, ഒരു കൂട്ടം രാജ്യങ്ങളോ മറ്റൊരു രാജ്യത്തിനുമേൽ, രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ, സൈനിക മേഖലങ്ങളിൽ നടത്തുന്ന ബലപ്രയോഗം. ആധുനികതയുടെ ഭാഗമായി രൂപംകൊണ്ട ദേശരാഷ്ട്രസമ്പ്രദായത്തിന്റെ (nation-state system) സങ്കീർണതകളുടെ പശ്ചാത്തലത്തിൽ മാത്രമേ ഇന്ന് നിലനില്‍ക്കുന്ന അധീശത്വപരമായ ഉപരോധനിയമങ്ങളെയും അതിന്റെ രാഷ്ട്രീയത്തെയും മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ. നിലനില്‍ക്കുന്ന ഉപരോധനിയമങ്ങളെല്ലാം തന്നെ ദേശരാഷ്ട്രവ്യവസ്ഥയുടെ നിയമസാധ്യതയിൽനിന്ന് രൂപംകൊള്ളുന്നവയാണ്. സമാധാനത്തിലും സ്ഥിരതയിലും അധിഷ്ഠിതമായ ഒരു ലോകവ്യവസ്ഥ രൂപപ്പെടുത്താന്‍ ഉപരോധങ്ങളാണ് യുദ്ധങ്ങളെക്കാള്‍ ഏറ്റവും ഫലപ്രദമെന്ന് യൂറോപ്യന്‍ ഉദാരവാദചിന്ത വച്ചുപുലർത്തിയ പലരും വിശ്വസിച്ചു. ജ്ഞാനോദയ ചിന്തകനായ ഇമ്മാനുവൽ കാന്റെ് വിഭാവനം ചെയ്ത കോസ്മപൊളിറ്റന് ലോകം ഭൂമിയുടെ ഉപരിതലത്തിൽ പ്രദേശപരമായി വിഭജിക്കപ്പെട്ട ദേശരാഷ്ട്രങ്ങളുടെ ഒരു സംഘാതമായിരുന്നു. ലിബറൽ ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മയായി തന്റെ ഐഡിയൽ ലോകത്തെ വിഭാവനം ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് വുഡ്രാവിൽസണ് ഉപരോധങ്ങള്‍ വരുംകാലത്ത് യുദ്ധത്തിന്റെ ആവശ്യം തന്നെ ഇല്ലാതാക്കുമെന്ന് വിശ്വസിച്ചയാളായിരുന്നു. ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മറ്റ് ദേശങ്ങളാൽ ബഹിഷ്കൃതമായ ഒരു ദേശം കിഴടക്കപ്പെട്ടതിന് സമാനമാണ്. സമാധാനപരവും നിശ്ശബ്ദവും മാരകവുമായ സാമ്പത്തിക ഉപരോധങ്ങള്‍ പ്രതിവിധിയായി പ്രയോഗിക്കുകയാണെങ്കിൽ ബലപ്രയോഗത്തിന്റെ യാതൊരുവിധ ആവശ്യവും ഉണ്ടാവുകയില്ല. | 1. ഒരു രാജ്യമോ, ഒരു കൂട്ടം രാജ്യങ്ങളോ മറ്റൊരു രാജ്യത്തിനുമേൽ, രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ, സൈനിക മേഖലങ്ങളിൽ നടത്തുന്ന ബലപ്രയോഗം. ആധുനികതയുടെ ഭാഗമായി രൂപംകൊണ്ട ദേശരാഷ്ട്രസമ്പ്രദായത്തിന്റെ (nation-state system) സങ്കീർണതകളുടെ പശ്ചാത്തലത്തിൽ മാത്രമേ ഇന്ന് നിലനില്‍ക്കുന്ന അധീശത്വപരമായ ഉപരോധനിയമങ്ങളെയും അതിന്റെ രാഷ്ട്രീയത്തെയും മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ. നിലനില്‍ക്കുന്ന ഉപരോധനിയമങ്ങളെല്ലാം തന്നെ ദേശരാഷ്ട്രവ്യവസ്ഥയുടെ നിയമസാധ്യതയിൽനിന്ന് രൂപംകൊള്ളുന്നവയാണ്. സമാധാനത്തിലും സ്ഥിരതയിലും അധിഷ്ഠിതമായ ഒരു ലോകവ്യവസ്ഥ രൂപപ്പെടുത്താന്‍ ഉപരോധങ്ങളാണ് യുദ്ധങ്ങളെക്കാള്‍ ഏറ്റവും ഫലപ്രദമെന്ന് യൂറോപ്യന്‍ ഉദാരവാദചിന്ത വച്ചുപുലർത്തിയ പലരും വിശ്വസിച്ചു. ജ്ഞാനോദയ ചിന്തകനായ ഇമ്മാനുവൽ കാന്റെ് വിഭാവനം ചെയ്ത കോസ്മപൊളിറ്റന് ലോകം ഭൂമിയുടെ ഉപരിതലത്തിൽ പ്രദേശപരമായി വിഭജിക്കപ്പെട്ട ദേശരാഷ്ട്രങ്ങളുടെ ഒരു സംഘാതമായിരുന്നു. ലിബറൽ ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മയായി തന്റെ ഐഡിയൽ ലോകത്തെ വിഭാവനം ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് വുഡ്രാവിൽസണ് ഉപരോധങ്ങള്‍ വരുംകാലത്ത് യുദ്ധത്തിന്റെ ആവശ്യം തന്നെ ഇല്ലാതാക്കുമെന്ന് വിശ്വസിച്ചയാളായിരുന്നു. ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മറ്റ് ദേശങ്ങളാൽ ബഹിഷ്കൃതമായ ഒരു ദേശം കിഴടക്കപ്പെട്ടതിന് സമാനമാണ്. സമാധാനപരവും നിശ്ശബ്ദവും മാരകവുമായ സാമ്പത്തിക ഉപരോധങ്ങള്‍ പ്രതിവിധിയായി പ്രയോഗിക്കുകയാണെങ്കിൽ ബലപ്രയോഗത്തിന്റെ യാതൊരുവിധ ആവശ്യവും ഉണ്ടാവുകയില്ല. | ||
- | + | യുദ്ധത്തിന് പകരമായി, ദേശരാഷ്ട്രവ്യവസ്ഥയ്ക്കകത്തുള്ള നിയമലംഘകരായ (unruly) രാഷ്ട്രങ്ങളുടെയും ഭരണകൂടങ്ങളുടെയും പെരുമാറ്റങ്ങളെ (behaviour)നിയന്ത്രിക്കുവാനാണ് ഉപരോധത്തിലൂടെ മുഖ്യമായും ഉദ്ദേശിക്കുന്നത്. അതിനാൽത്തന്നെ അന്തർദേശീയതലത്തിൽ നയതന്ത്രത്തിനും യുദ്ധത്തിനും പുറത്തുള്ള ഒരു പ്രധാന ഉപകരണമായി ഉപരോധങ്ങളെ കണ്ടുതുടങ്ങി. ഇതിന്റെ ഭാഗമായി, യുദ്ധത്തിനെക്കാള്‍ മാരകത കുറഞ്ഞതും നയതന്ത്രത്തെക്കാള്‍ ഫലപ്രദവുമാണ് ഉപരോധങ്ങള്‍ എന്ന് ഒരു വിഭാഗം ചിന്തകർ വാദിച്ചുതുടങ്ങി. ഏറെക്കുറെ മനുഷ്യത്വപൂർണവും യുദ്ധത്തിലുണ്ടാകുന്നത്ര മാനുഷിക ദുരന്തങ്ങളും ഇതിലൂടെ ഉണ്ടാകുന്നില്ല എന്നതായിരുന്നു പ്രധാനവാദം. നിയമലംഘകരായ ഭരണകൂടങ്ങളുടെ ബലം പ്രയോഗിക്കാനുള്ള കഴിവിനെ ഇല്ലാതാക്കുകയും വേണ്ടിവന്നാൽ അവയെ മാറ്റിസ്ഥാപിക്കുകയുമാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യം വച്ചത്. | |
പ്രധാനമായും മൂന്ന് വിധത്തിലുള്ള ഉപരോധങ്ങളാണ് നിലവിലുള്ളത്. നയതന്ത്ര ഉപരോധം, സാമ്പത്തിക ഉപരോധം, സൈനിക ഉപരോധം | പ്രധാനമായും മൂന്ന് വിധത്തിലുള്ള ഉപരോധങ്ങളാണ് നിലവിലുള്ളത്. നയതന്ത്ര ഉപരോധം, സാമ്പത്തിക ഉപരോധം, സൈനിക ഉപരോധം |
Current revision as of 08:46, 9 ഏപ്രില്‍ 2014
ഉപരോധം
Sanction
1. ഒരു രാജ്യമോ, ഒരു കൂട്ടം രാജ്യങ്ങളോ മറ്റൊരു രാജ്യത്തിനുമേൽ, രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ, സൈനിക മേഖലങ്ങളിൽ നടത്തുന്ന ബലപ്രയോഗം. ആധുനികതയുടെ ഭാഗമായി രൂപംകൊണ്ട ദേശരാഷ്ട്രസമ്പ്രദായത്തിന്റെ (nation-state system) സങ്കീർണതകളുടെ പശ്ചാത്തലത്തിൽ മാത്രമേ ഇന്ന് നിലനില്‍ക്കുന്ന അധീശത്വപരമായ ഉപരോധനിയമങ്ങളെയും അതിന്റെ രാഷ്ട്രീയത്തെയും മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ. നിലനില്‍ക്കുന്ന ഉപരോധനിയമങ്ങളെല്ലാം തന്നെ ദേശരാഷ്ട്രവ്യവസ്ഥയുടെ നിയമസാധ്യതയിൽനിന്ന് രൂപംകൊള്ളുന്നവയാണ്. സമാധാനത്തിലും സ്ഥിരതയിലും അധിഷ്ഠിതമായ ഒരു ലോകവ്യവസ്ഥ രൂപപ്പെടുത്താന്‍ ഉപരോധങ്ങളാണ് യുദ്ധങ്ങളെക്കാള്‍ ഏറ്റവും ഫലപ്രദമെന്ന് യൂറോപ്യന്‍ ഉദാരവാദചിന്ത വച്ചുപുലർത്തിയ പലരും വിശ്വസിച്ചു. ജ്ഞാനോദയ ചിന്തകനായ ഇമ്മാനുവൽ കാന്റെ് വിഭാവനം ചെയ്ത കോസ്മപൊളിറ്റന് ലോകം ഭൂമിയുടെ ഉപരിതലത്തിൽ പ്രദേശപരമായി വിഭജിക്കപ്പെട്ട ദേശരാഷ്ട്രങ്ങളുടെ ഒരു സംഘാതമായിരുന്നു. ലിബറൽ ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മയായി തന്റെ ഐഡിയൽ ലോകത്തെ വിഭാവനം ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് വുഡ്രാവിൽസണ് ഉപരോധങ്ങള്‍ വരുംകാലത്ത് യുദ്ധത്തിന്റെ ആവശ്യം തന്നെ ഇല്ലാതാക്കുമെന്ന് വിശ്വസിച്ചയാളായിരുന്നു. ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മറ്റ് ദേശങ്ങളാൽ ബഹിഷ്കൃതമായ ഒരു ദേശം കിഴടക്കപ്പെട്ടതിന് സമാനമാണ്. സമാധാനപരവും നിശ്ശബ്ദവും മാരകവുമായ സാമ്പത്തിക ഉപരോധങ്ങള്‍ പ്രതിവിധിയായി പ്രയോഗിക്കുകയാണെങ്കിൽ ബലപ്രയോഗത്തിന്റെ യാതൊരുവിധ ആവശ്യവും ഉണ്ടാവുകയില്ല.
യുദ്ധത്തിന് പകരമായി, ദേശരാഷ്ട്രവ്യവസ്ഥയ്ക്കകത്തുള്ള നിയമലംഘകരായ (unruly) രാഷ്ട്രങ്ങളുടെയും ഭരണകൂടങ്ങളുടെയും പെരുമാറ്റങ്ങളെ (behaviour)നിയന്ത്രിക്കുവാനാണ് ഉപരോധത്തിലൂടെ മുഖ്യമായും ഉദ്ദേശിക്കുന്നത്. അതിനാൽത്തന്നെ അന്തർദേശീയതലത്തിൽ നയതന്ത്രത്തിനും യുദ്ധത്തിനും പുറത്തുള്ള ഒരു പ്രധാന ഉപകരണമായി ഉപരോധങ്ങളെ കണ്ടുതുടങ്ങി. ഇതിന്റെ ഭാഗമായി, യുദ്ധത്തിനെക്കാള്‍ മാരകത കുറഞ്ഞതും നയതന്ത്രത്തെക്കാള്‍ ഫലപ്രദവുമാണ് ഉപരോധങ്ങള്‍ എന്ന് ഒരു വിഭാഗം ചിന്തകർ വാദിച്ചുതുടങ്ങി. ഏറെക്കുറെ മനുഷ്യത്വപൂർണവും യുദ്ധത്തിലുണ്ടാകുന്നത്ര മാനുഷിക ദുരന്തങ്ങളും ഇതിലൂടെ ഉണ്ടാകുന്നില്ല എന്നതായിരുന്നു പ്രധാനവാദം. നിയമലംഘകരായ ഭരണകൂടങ്ങളുടെ ബലം പ്രയോഗിക്കാനുള്ള കഴിവിനെ ഇല്ലാതാക്കുകയും വേണ്ടിവന്നാൽ അവയെ മാറ്റിസ്ഥാപിക്കുകയുമാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യം വച്ചത്.
പ്രധാനമായും മൂന്ന് വിധത്തിലുള്ള ഉപരോധങ്ങളാണ് നിലവിലുള്ളത്. നയതന്ത്ര ഉപരോധം, സാമ്പത്തിക ഉപരോധം, സൈനിക ഉപരോധം നയതന്ത്ര ഉപരോധം. രാഷ്ട്രീയ സൈനിക കാരണങ്ങളാൽ ബന്ധപ്പെട്ട രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ചുരുക്കുകയോ അവസാനിപ്പിക്കുകയോ ചെയ്ത് രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്നു. ചിലപ്പോള്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നും വരാം. ഇന്ത്യയും പാകിസ്താനും തമ്മിൽ ഇത്തരം പ്രശ്നങ്ങള്‍ പലപ്പോഴും ഉടലെടുക്കാറുണ്ട്.
സാമ്പത്തിക ഉപരോധം. സാമ്പത്തിക ഉപരോധം വിവിധ രീതികളിലാണ് നടപ്പിലാക്കപ്പെടുന്നത്. ചരക്കുകളുടെ ഇറക്കുമതി ചുങ്കം വർധിപ്പിക്കുക, കയറ്റുമതി തടസ്സപ്പെടുത്തുകയോ നിയന്ത്രിക്കുകയോ ചെയ്യുക. (ഇതിന് നാവിക വ്യോമ ഉപരോധങ്ങള്‍ ഏർപ്പെടുത്തുന്നു) അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള വായ്പകളും സാമ്പത്തിക സഹായങ്ങളും തടയുക തുടങ്ങിയ രീതികളാണ് പ്രധാനമായും പ്രയോഗത്തിലുള്ളത്. പ്രസ്തുത രാജ്യങ്ങളുടെ ബാങ്കുകളുടെ അന്താരാഷ്ട്ര ധനവിനിമയങ്ങള്‍ മരവിപ്പിച്ചുകൊണ്ടും, പരിമിതപ്പെടുത്തിക്കൊണ്ടും ഉപരോധങ്ങള്‍ ശക്തമാക്കുന്നു. പുതിയ സാങ്കേതിക വിദ്യകളും, ഉപകരണങ്ങളും, യന്ത്രസാമഗ്രികളും, പ്രകൃതി വിഭവങ്ങളും മറ്റും കൈമാറ്റം ചെയ്യുന്നതിൽ നിരോധനമേർപ്പെടുത്തിക്കൊണ്ട് സാമ്പത്തികരംഗം തകർക്കുകയാണ് സാമ്പത്തിക ഉപരോധത്തിന്റെ ആത്യന്തിക ലക്ഷ്യം.
സൈനിക ഉപരോധം. സൈനിക ഉപകരണങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനും വാങ്ങുന്നതിനും നിർമിക്കുന്നതിനും ഉപയോഗിക്കുന്നതിനും മറ്റുമുള്ള വിലക്കുകളാണിത്. മറ്റുചിലപ്പോള്‍ ആയുധനിർമാണം തടസ്സപ്പെടുത്തുന്നതിനും മറ്റുമായി പ്രസ്തുതരാജ്യത്തെ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങള്‍ ആക്രമിച്ചുവെന്നും വരാം. വ്യോമ തുറമുഖ മേഖലകള്‍ ഉപരോധ പരിധിയിൽ വരുന്നതാണ്. ഉപരോധം ലംഘിക്കുന്ന കപ്പലും, അതിലെ വസ്തുക്കളും പിടിച്ചെടുക്കുന്നതും പതിവ് രീതികളാണ്. ഒരു സൈനിക തന്ത്രമെന്ന നിലയിൽ ലോകത്താകമാനമുള്ള സമൂഹങ്ങള്‍ ഉപരോധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഒന്ന്, രണ്ട് ലോകയുദ്ധങ്ങളിൽ വിവേചനരഹിതമായ ഉപരോധങ്ങള്‍ നടപ്പിലാക്കുകയും സൈനിക ആക്രമണങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ടാണ് ലോകരാഷ്ട്രങ്ങള്‍ തങ്ങളുടെ മനുഷ്യത്വരഹിതമായ മുഖം വെളിപ്പെടുത്തിയത്.
രണ്ടാംലോക യുദ്ധാനന്തരം രൂപീകൃതമായ യുണൈറ്റഡ് നേഷന്‍സ് എന്ന അന്താരാഷ്ട്ര സംഘടന ഏകപക്ഷീയ നടപടികളിലൂടെ സംഭവിക്കാന്‍ സാധ്യതയുള്ള യുദ്ധങ്ങള്‍ ഒഴിവാക്കാനും ലോക സമാധാനം നിലനിർത്താനുമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഇതിന്‍പ്രകാരം യുദ്ധങ്ങള്‍ക്കും ഉപരോധങ്ങള്‍ക്കും യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലിന്റെ അനുമതി വാങ്ങേണ്ടതായിവന്നു. യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലിലെ പകുതിയിലേറെ അംഗങ്ങളുടെ പിന്തുണയും അഞ്ച് സ്ഥിരാംഗങ്ങളുടെ അംഗീകാരവും ഉണ്ടെങ്കിൽ മാത്രമേ ഉപരോധത്തിന് നിയമപ്രാബല്യം ലഭിക്കുകയുള്ളൂ. ഐക്യരാഷ്ട്രസംഘടനയുടെ ചാർട്ടറിലെ ഏഴാം അധ്യായത്തിലെ 39, 41 ആർട്ടിക്കിളുകളാണ് നിർബന്ധിതമായ ഉപരോധനിയമങ്ങളെക്കുറിച്ച് പറയുന്നത്. ആർട്ടിക്കിള്‍ 41 പ്രകാരം, നിയമലംഘകരായ രാഷ്ട്രങ്ങളുമായി പൂർണമായോ ഭാഗികമായോ സാമ്പത്തിക ബന്ധങ്ങള്‍ വിച്ഛേദിക്കുക, റെയിൽ, റോഡ്, വ്യോമ, നാവിക ഗതാഗതങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുക, റേഡിയോ, തപാൽ തുടങ്ങിയ വാർത്താവിനിമയ ഉപാധികള്‍ക്കുമേൽ നിയന്ത്രണം ഏർപ്പെടുത്തുക, നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിക്കുക എന്നിവയാണ് കൈക്കൊള്ളേണ്ട നടപടികള്‍. ആർട്ടിക്കിള്‍ 39 പറയുന്നത് ഇത്തരം നടപടികളുടെ ഉദ്ദേശ്യങ്ങള്‍ അന്തർദേശീയ സമാധാനവും സുരക്ഷയും നിലനിർത്താനായിരിക്കണം എന്നാണ്. 1990-ന് മുമ്പുള്ള കാലയളവിൽ യു.എന്‍. സെക്യൂരിറ്റി കൗണ്‍സിൽ ചാപ്റ്റർ ഏഴ് പ്രകാരം ഉപരോധ നടപടികള്‍ കൈക്കൊണ്ടത് രണ്ടുതവണ മാത്രമായിരുന്നു. 1966-ൽ തെക്കന്‍ റൊഡേഷ്യയ്ക്കെതിരായും 1977-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായും. എന്നാൽ 1990-നുശേഷം രാജ്യങ്ങളുടെ ഒരു നീണ്ട പട്ടികതന്നെ ഉപരോധങ്ങളേർപ്പെടുത്തപ്പെട്ടവയായി നിലവിൽവന്നു. അഫ്ഗാനിസ്താന്, ഇറാഖ്, ഇറാന്, ഉത്തര കൊറിയ, റുവാണ്ട, ലൈബീരിയ, സൊമാലിയ, എത്യോപ്യ, എറിത്രിയ, സുഡാന്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോങ്ഗോ, അംഗോള, ഐവറി കോസ്റ്റ്, സിയറ ലിയോണ്‍, ഹെയ്റ്റി, മുന്‍ യുഗോസ്ലാവിയ എന്നീ രാജ്യങ്ങള്‍ക്ക് മേൽ പലതരത്തിലുള്ള ഉപരോധനടപടികള്‍ ഏർപ്പെടുത്തുകയുണ്ടായി. ഈ രാജ്യങ്ങള്ക്കകത്തുള്ള ആഭ്യന്തര പ്രശ്നങ്ങളും ശീതയുദ്ധാനന്തരം രൂപപ്പെട്ട രാഷ്ട്രീയ സമവാക്യങ്ങളും ഉപരോധനിയമങ്ങളുടെ പ്രയോഗത്തിൽ പങ്കുവഹിച്ചിട്ടുണ്ട്. മൂന്നാംലോകത്തെ ദരിദ്രരായ രാഷ്ട്രങ്ങള്‍ക്കകത്തെ സങ്കീർണമായ രാഷ്ട്രീയ-സാമൂഹിക-വംശീയ പ്രശ്നങ്ങള്‍ മനസ്സിലാക്കാതെയാണ് വന്ശക്തിരാഷ്ട്രീയത്തിന്റെയും താത്പര്യങ്ങളുടെയും ഭാഗമായി പല രാജ്യങ്ങളും ഉപരോധത്തിന്റെ പട്ടികയിൽ ചേർക്കപ്പെട്ടത്. കഴിഞ്ഞ ഒരു ദശകത്തിനിടയ്ക്കുള്ള അന്താരാഷ്ട്ര നീതിന്യായ കോടതികളുടെ കുറ്റവിചാരണകളെ മുകളിൽ പറഞ്ഞ തരത്തിലുള്ള മുന്‍വിധികളും അജ്ഞതകളും സ്വാധീനിച്ചതായി കാണാം. അന്താരാഷ്ട്ര കോടതിയുടെ പട്ടികയിൽ പ്രതിച്ചേർക്കപ്പെട്ട യുദ്ധക്കുറ്റവാളികളും വംശഹത്യക്കാരുമെല്ലാം ആഫ്രിക്കക്കാരാണെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. നിയമലംഘകരും മാനവരാശിക്കെതിരെ കുറ്റകൃത്യങ്ങള്‍ നടത്തിയവരുമായ പല പടിഞ്ഞാറന്‍ നേതാക്കളും അവരുടെ സഖ്യകക്ഷികളും ഒരിക്കലും വിചാരണചെയ്യപ്പെട്ടിട്ടില്ല എന്നത് കോടതിയുടെ പ്രവർത്തനങ്ങളിലെ സാമ്പത്തികവും വംശീയവുമായ മുന്‍വിധികളെയാണ് സൂചിപ്പിക്കുന്നത്.
യു.എന്‍. ചാർട്ടർ VII അടിസ്ഥാനമാക്കി അന്താരാഷ്ട്ര സുരക്ഷയ്ക്കും സമാധാനത്തിനുവേണ്ടി സാമ്പത്തിക ഉപരോധങ്ങള്‍ നടപ്പിലാക്കാനുള്ള അധികാരം യു.എന്‍. സെക്യുരിറ്റി കൗണ്‍സിലിനുണ്ട്. എന്നാൽ സൈനിക നടപടി ഇതിൽ ഉള്‍പ്പെടുന്നില്ല. നയതന്ത്ര നടപടികള്‍ പരാജയപ്പെടുകയും സമാധാനം അപകടത്തിലാവുകയും ചെയ്യുമ്പോഴാണ് യു.എന്‍. ഉപരോധങ്ങള്‍ നടപ്പിലാക്കുന്നത്.
യു.എന്‍. സെക്യുരിറ്റി കൗണ്‍സിൽ പ്രമേയം 1267 (1999) അൽഖ്വയ്ദയും-താലീബാനുമായി ബന്ധപ്പെട്ട വ്യക്തികളുടെയും അവരെ സഹായിക്കുന്നവരുടെയും സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കാനും, വ്യാപാര ഉപരോധങ്ങള്‍ നടപ്പിലാക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്. ഐക്യരാഷ്ട്രസംഘടനയിൽനിന്ന് വ്യത്യസ്തമായി യൂറോപ്യന്‍ യൂണിയന്റെ ഉപരോധതത്ത്വങ്ങള് (Sanction principles) കെുറച്ചുകൂടി വിശാലമാണ്. ചില നോർമാറ്റീവ് ഘടകങ്ങളെ അത് ഉള്‍ക്കൊള്ളുന്നുണ്ട്. ജനാധിപത്യം, മനുഷ്യാവകാശത്തോടുള്ള ബഹുമാനം, നിയമവാഴ്ച ഗുഡ് ഗവേർണന്‍സ് തുടങ്ങിയ കാര്യങ്ങള്‍ ഉപരോധങ്ങള്‍ ഏർപ്പെടുത്തുമ്പോള്‍ പരിഗണിക്കാവുന്ന വിഷയങ്ങളാണ്. സംസ്കാര സമ്പന്നമായ ലോക ക്രമത്തെയാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. ഭീകരതയ്ക്കെതിരായ യുദ്ധവും കൂട്ടനശീകരണ ആയുധങ്ങളുടെ വ്യാപനവും യൂറോപ്യന്‍ യൂണിയന്റെ ഉപരോധനിയമങ്ങളിൽ പ്രധാന വിഷയങ്ങളാണ്. ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യത്വവിരുദ്ധതകളിലൊന്നായിട്ടാണ് ഉപരോധനിയമനടപടികളുടെ വർത്തമാനകാല ചരിത്രത്തെ രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്. രാഷ്ട്രങ്ങളുടെ സ്വഭാവവ്യതിയാനത്തിനും കുലീന മർദക ഭരണകൂടങ്ങള്‍ നിലംപതിക്കുന്നതിനുമായി ഏർപ്പെടുത്തപ്പെട്ട് ഉപരോധങ്ങള്‍ വന്‍ മാനുഷികദുരന്തങ്ങളിലാണ് അവസാനിക്കുന്നത്. വിവരണാതീതമായ ക്രൂരതകള്‍ വരുത്തിവയ്ക്കുന്ന ഉപരോധങ്ങള്‍ മനുഷ്യന്റെ അന്തസ്സിനും നിലനില്പിനും കനത്ത ക്ഷതം വരുത്തുന്നു. ഇറാഖിന്റേതുപോലുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ചില രാഷ്ട്രീയ നിരീക്ഷകർ ഉപരോധത്തെ "നിശ്ശബ്ദ വംശഹത്യ'(Silent genocide) എന്നു വിശേഷിപ്പിക്കുന്നു. സ്വേച്ഛാധിപതിയായ സദ്ദാമിനെ പാഠംപഠിപ്പിക്കാനായി യു.എന്നിന്റെ പിന്തുണയോടെ ഏർപ്പെടുത്തിയ ഉപരോധങ്ങള്‍ ഒരു ജനതയുടെ ജീവിക്കാനുള്ള അവകാശത്തെയാണ് തകർത്തത്. ഉപരോധകാലയളവിൽ അഞ്ച് ലക്ഷം കുട്ടികളാണ് ഇറാഖിൽ മരണമടഞ്ഞത്. ശുദ്ധജലത്തിന്റെയും ജീവന്‍രക്ഷാമരുന്നുകളുടെയും അഭാവം സ്ത്രീകളെയും കുട്ടികളെയുമാണ് ഏറ്റവുമധികം ബാധിച്ചത്. കുട്ടികള്‍ ഉപയോഗിക്കുന്ന പെന്സിലുകള്ക്കാവശ്യമായ ഗ്രാഫൈറ്റ് മിലിട്ടറി ആവശ്യങ്ങള്ക്കുപയോഗിക്കുമെന്നപേരിൽ അവയുടെ ഇറക്കുമതിപോലും ഉപരോധനിയമങ്ങള്മൂലം നിരോധിച്ചു. ഒടുവിൽ 2003 മേയ് മാസത്തിൽ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിൽ ഉപരോധം വോട്ട് ചെയ്ത് പിന്‍വലിക്കുമ്പോള്‍ ആ രാജ്യത്തിന്റെ ദുരന്തം പൂർണമായിരുന്നു. ക്യൂബയ്ക്കെതിരെ അരനൂറ്റാണ്ടോളമായി തുടർന്നുവരുന്ന ഉപരോധങ്ങള്‍ അതിർത്തികളെ ലംഘിക്കുന്ന(Extra-territorial) താണെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. അന്താരാഷ്ട്രനിയമങ്ങള്‍ക്കും യു.എന്‍. ചാർട്ടറിനുതന്നെയും വിരുദ്ധമാണ് അമേരിക്ക തുടർന്നുവരുന്ന ഉപരോധ നിയമങ്ങള്‍ എന്ന് റിച്ചാർഡ് ഫോർക്ക്((Richard Fork)നെപ്പോലുള്ള അന്തർദേശീയ നിയമപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്.
മ്യാന്മർ, ഉത്തര കൊറിയ, ഇറാന് തുടങ്ങിയ രാജ്യങ്ങളുടെ മേലുള്ള ഉപരോധങ്ങള്‍ക്ക് അവിടങ്ങളിലെ ഭരണകൂടനയങ്ങളിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കാനായിട്ടില്ല. സാമ്രാജ്യത്വ രാഷ്ട്രീയവുമായി കൈകോർക്കുന്ന ഉപരോധ നിയമങ്ങള്‍ "വേള്‍ഡ് ഗവർണന്സ്' എന്ന യു.എന്‍. ആശയത്തെ അട്ടിമറിക്കുന്നു എന്നാണ് വിദഗ്ധ അഭിപ്രായം. 2. ഒരു വിഭാഗം ജനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങളോ അവകാശങ്ങളോ അംഗീകരിച്ചെടുക്കുന്നതിന് ബന്ധപ്പെട്ട അധികാരികളെ സമ്മർദത്തിലാക്കുന്നതിന്റെ ഭാഗമായി ഭരണകേന്ദ്രങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കുന്നതിനായി നടത്തുന്ന സമരമുറ. പൗരസ്വാതന്ത്യ്രം നിലനിൽക്കുന്നയിടങ്ങളിൽ ഇത്തരം സമരരീതികള്‍ സാധാരണമാണ്.
(ചന്ദ്രന് കോമത്ത്; സ.പ.)