This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉദയേശ്വര ക്ഷേത്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഉദയേശ്വര ക്ഷേത്രം == മധ്യപ്രദേശിലെ ഉദയ്‌പൂർ എന്ന ചെറുഗ്രാമ...)
അടുത്ത വ്യത്യാസം →
06:07, 9 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഉദയേശ്വര ക്ഷേത്രം
മധ്യപ്രദേശിലെ ഉദയ്‌പൂർ എന്ന ചെറുഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ തീർഥാടനകേന്ദ്രം. നീലകണ്‌ഠേശ്വരക്ഷേത്രം എന്ന് മറ്റൊരു പേരുകൂടിയുണ്ട്. ഡൽഹി-ബോംബെ റെയിൽപ്പാതയിൽ ഭോപ്പാൽ, ബീന എന്നീ കേന്ദ്രങ്ങള്‍ക്കിടയിലുള്ള ബരേഠ് എന്ന ചെറിയ സ്റ്റേഷനിൽനിന്ന് 6 കീ.മീ. കിഴക്കാണ് ഉദയ്‌പൂർ. ഹൈന്ദവ-ഇസ്‌ലാം ഭഗ്നാവശിഷ്‌ടങ്ങളുടെ ഭണ്ഡാഗാരമാണ് ഈ ഗ്രാമം. ഇപ്പോള്‍ ഉദയ്‌പൂരിന്റെ പ്രശസ്‌തി ഉദയേശ്വരക്ഷേത്രത്തിൽ മാത്രമായി ഒതുങ്ങിനില്‌ക്കുന്നു. ക്ഷേത്രഭിത്തികളിൽ ആലേഖനം ചെയ്‌തിട്ടുള്ള സംസ്‌കൃതലിഖിതങ്ങള്‍ ഇതിന്റെ നിർമാണകാലം 1051-നും 1080-നും ഇടയ്‌ക്കായിരിക്കണമെന്ന് സൂചിപ്പിക്കുന്നു. അന്നത്തെ ഭരണാധികാരി ഉദയാദിത്യവർമന്‍ ആണ് ക്ഷേത്രത്തിന്റെ സ്ഥാപകന്‍. ഉദയേശ്വരക്ഷേത്രത്തിന്റെ ഗോപുരം ഭാരതീയ വാസ്‌തുവിദ്യാകുശലതയുടെ നിദർശനമായി പരിലസിക്കുന്നു. ക്ഷേത്രഭിത്തികളുടെ ബാഹ്യഭാഗങ്ങള്‍ ദേവീദേവന്മാരുടെ കമനീയവിഗ്രഹങ്ങളാൽ അലങ്കൃതമാണ്.