This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഊ == മലയാളത്തിലെയും ഇതര ദ്രാവിഡഭാഷകളിലെയും ഭാരതീയ-ആര്യഭാഷക...)
അടുത്ത വ്യത്യാസം →

05:00, 9 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെയും ഇതര ദ്രാവിഡഭാഷകളിലെയും ഭാരതീയ-ആര്യഭാഷകളിലെയും അക്ഷരമാലകളിലെ ആറാമത്തെ അക്ഷരം; "ഉ'കാരത്തിന്റെ ദീർഘം; ഉച്ചാരണസ്ഥാനം ഓഷ്‌ഠ്യം. നോ. ഉ. വ്യാകരണസവിശേഷതകള്‍.

1. അവധാരകനിപാതയോഗത്തിലും മറ്റും ഭാവിപ്രത്യയമായ "ഉം' കൈക്കൊള്ളുന്ന രൂപം. ഉദാ. വന്നേ തീരൂ; അവനേ കൊല്ലൂ. മധ്യമലയാളഘട്ടത്തിൽ ക്രിയയുടെ പിന്നിൽ സന്ധിയില്ലാതെ ഊകാരം വരുന്നതിന്‌ ധാരാളം ദൃഷ്‌ടാന്തങ്ങളുണ്ട്‌. ഉദാ. "എങ്ങനെ ഞങ്ങള്‍ പുലർന്നു കൊള്‍വൂ (കൃഷ്‌ണഗാഥ); അറുതി അസുക്കള്‍ക്കിനി വരുകിലേറെ നല്ലൂ' (നളചരിതം ആട്ടക്കഥ).

2. എല്ലാക്കാലത്തേക്കും സാധു എന്ന അർഥത്തിൽ കവിതകളിൽ ചേർക്കുന്ന പ്രത്യയം. ഉദാ. കൈലാസവാസിയും കാമിനി തന്നെത്തന്‍ മൗലിയിലല്ലയോ വച്ചുകൊള്‍വൂ?

3. ക്രിയാധാതുക്കളോട്‌ നിയോഗാർഥത്തിലുള്ള ഒരു പ്രത്യയമായും ഇതു ചേർക്കാറുണ്ട്‌ (ചിലപ്പോള്‍ ഹ്രസ്വമായും കാണും), ഉദാ. ഓടിച്ചെല്ലൂ, കല്‌പിച്ചുകൂട്ടൂ, പറയൂ.

4. അവധാരകാർഥത്തിൽ അവധാരകയോഗങ്ങളിലും ഊകാരം പ്രയോഗിക്കാറുണ്ട്‌. ഉദാ. അരുളിച്ചെയ്‌കേ വേണ്ടൂ; വിശേഷം എന്തുള്ളൂ; വിറ്റേ പറ്റൂ. ശിവന്‍, ചന്ദ്രന്‍, രക്ഷിതാവ്‌, ബ്രഹ്മാവ്‌, മാംസം, മോക്ഷം, രോഗം എന്നെല്ലാം നിഘണ്ടുകാരന്മാർ "ഊ' ശബ്‌ദത്തിന്‌ അർഥങ്ങള്‍ പറയുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8A" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍