This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉടമസ്ഥാവകാശം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഉടമസ്ഥാവകാശം == ഒരു പദാർഥവുമായി ഒരാള്‍ക്ക് ഉണ്ടാകാവുന്ന ഏ...)
അടുത്ത വ്യത്യാസം →
12:30, 8 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഉടമസ്ഥാവകാശം
ഒരു പദാർഥവുമായി ഒരാള്‍ക്ക് ഉണ്ടാകാവുന്ന ഏറ്റവും വലിയ അവകാശത്തെ സൂചിപ്പിക്കുന്ന പദം. ഉടമസ്ഥാവകാശത്തിന് ചില ഘടകങ്ങളുണ്ട്. താന്‍ ഉടമസ്ഥനായിരിക്കുന്ന വസ്‌തു കൈവശം വയ്‌ക്കാന്‍ ഒരാള്‍ക്ക് അവകാശമുണ്ട്. സാധാരണഗതിയിൽ ഉടസ്ഥാവകാശത്തോട് ഒത്തുപോകുന്നതാണ് കൈവശാവകാശം. ആ വസ്‌തു അനുഭവിക്കാനും പ്രയോജനപ്പെടുത്താനുമുള്ള അവകാശം ഉടമസ്ഥനുള്ളതാണ്. അതിനെ അന്യാധീനപ്പെടുത്തുവാനും ഇല്ലാതാക്കാനും അയാള്‍ക്ക് അധികാരമുണ്ട്. ഉടമസ്ഥാവകാശത്തിനുള്ള കാലപരിധി അപരിമിതമാണ്; അതിൽ നിന്ന് പലപല ചെറിയ അവകാശങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയുകയും ചെയ്യും. ഈ ചെറിയ അവകാശങ്ങള്‍ നിർദിഷ്‌ടമായ പ്രത്യേക അവകാശങ്ങളായും അവശിഷ്‌ടാധികാരം ഉടമസ്ഥാവകാശമായും നിലനില്‌ക്കുന്നു. ഇതിന്റെ അർഥം ഉടമസ്ഥാവകാശം പരിധി ഇല്ലാത്ത ഒരു അവകാശമാണെന്നല്ല. അതതു കാലത്തെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി മാത്രമേ ബന്ധപ്പെട്ട വസ്‌തു അനുഭവിക്കാന്‍ ഉടമസ്ഥന് അവകാശമുണ്ടായിരിക്കുകയുള്ളൂ. ഭൂമി, പാർപ്പിടം തുടങ്ങിയവയെപ്പോലെ ഒരു ഭൗതിക പദാർഥമോ വഴിനടക്കാനുള്ള അവകാശം പോലെ വെറുമൊരു സ്വാതന്ത്യ്രമോ ഉടമസ്ഥാവകാശത്തിന്റെ പരിധിയിൽപ്പെടുന്നതാണ്.
ഒരു പദാർഥത്തെ സംബന്ധിച്ചിടത്തോളം ഉടമസ്ഥാവകാശത്തെക്കാള്‍ പ്രധാനമാണ് കൈവശാവകാശം. സാധാരണഗതിയിൽ അവ ഒന്നിച്ചു നിലനിൽക്കുന്നു. എന്നാൽ കൈവശസ്ഥിതിയാണ് ഉടമസ്ഥാവകാശത്തിന്റെ സാക്ഷാത്‌കരണം. കൈവശാവകാശം ഉടമസ്ഥതയെ സാധൂകരിക്കുകയും ചെയ്യും.
ഉടമസ്ഥാവകാശം പല തരത്തിലുണ്ട്. ഒരാള്‍ക്കുമാത്രമുള്ളത്; പങ്കുചേർന്നത്; ട്രസ്റ്റിൽ നിക്ഷിപ്‌തമായത്; ഉപഭോഗത്തിനുവേണ്ടി നിർദേശിക്കപ്പെട്ടത്; നിയമവ്യവസ്ഥയ്‌ക്കു വിധേയമായത്; നാട്ടുമര്യാദയനുസരിച്ചുകിട്ടിയത്; ഭൗതികവും അഭൗതികവുമായത്; നിക്ഷിപ്‌തമോ വ്യവസ്ഥാപിതമോ ആയത്.
ഏറ്റവും വിലമതിക്കപ്പെടുന്ന അവകാശം എക്കാലവും ഉടമസ്ഥത തന്നെയാണ്. ഈ അവകാശത്തിന്റെ വ്യാപ്‌തിയെയും ആഴത്തെയും ബാധിക്കുന്ന പല വ്യതിയാനങ്ങളും നിയമനിർമാണങ്ങള്‍ വരുത്തിവച്ചിട്ടുണ്ട്. സ്വകാര്യ അവകാശത്തിന്റെ സ്ഥാനം പൊതു അവകാശം മിക്കവാറും കൈയടക്കിവരുകയാണ്.
(പ്രാഫ. ആർ. ശങ്കരദാസന്‍ തമ്പി)