This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്തരാസ്വയംവരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഉത്തരാസ്വയംവരം== ഇരയിമ്മന്‍തമ്പി രചിച്ച ആട്ടക്കഥ. പാണ്ഡവരുട...)
അടുത്ത വ്യത്യാസം →

10:52, 8 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഉത്തരാസ്വയംവരം

ഇരയിമ്മന്‍തമ്പി രചിച്ച ആട്ടക്കഥ. പാണ്ഡവരുടെ അജ്ഞാതവാസകാലത്തെ ചില സംഭവങ്ങളാണ്‌ ഇതിലെ മുഖ്യ പ്രതിപാദ്യം. ഇരയിമ്മന്‍ തമ്പി തന്റെ ആദ്യത്തെ ആട്ടക്കഥയായ കീചകവധത്തിന്റെ തുടർച്ചയായാണ്‌ ഇതിനെ സങ്കല്‌പിച്ചിട്ടുള്ളത്‌. കൗരവസദസ്സിൽ കീചകവധത്തെക്കുറിച്ചുള്ള വാർത്ത ദൂതന്‍ വന്നു പറയുന്നു. "ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമന്‍ തന്നെ' എന്ന സദസ്യരുടെ അഭിപ്രായംകേട്ട്‌ ദുര്യോധനന്‍ പാണ്ഡവരുടെ താവളമായിരുന്ന മാത്സ്യരാജപുര(വിരാട)ത്തിലെ ഗോധനത്തെ അപഹരിക്കാന്‍ തീരുമാനിക്കുന്നു. വിരാടത്തിലെ ഗോസമ്പത്തിനെ കവർന്നെടുക്കാന്‍ നിയോഗിക്കപ്പെടുന്നത്‌ സുശർമനാണ്‌. അയാള്‍ യുദ്ധത്തിൽ വിരാടരാജാവിനെ ബന്ധനത്തിലാക്കിയെങ്കിലും വലലന്‍ എന്ന പേരിൽ അവിടെ കഴിഞ്ഞുകൂടുന്ന ഭീമന്‍ രാജാവിനെ മോചിപ്പിച്ച്‌ സുശർമാവിനെ ഓടിക്കുന്നു. ഒടുവിൽ ദുര്യോധനന്‍ തന്നെ സൈന്യസമേതനായി വന്ന്‌ ഗോഗ്രഹണം നടത്തുന്നു.

ഈ വിവരം ഗോപാലകന്മാർ വന്ന്‌ വിരാടരാജകുമാരനായ ഉത്തരനെ അറിയിച്ചപ്പോള്‍ കൃഷ്‌ണന്‍ അർജുനന്റെ സാരഥ്യം വഹിച്ചതു പോലെ, തനിക്കും ഒരു സമർഥനായ തേരാളി ഉണ്ടായിരുന്നെങ്കിൽ ശത്രുക്കളെ നിഷ്‌പ്രയാസം ഓടിക്കാമെന്ന്‌ വീമ്പിളക്കി. ഇതുകേട്ട പാഞ്ചാലി (സൈരന്ധ്രി) വിവരം ബൃഹന്നള(അർജുനന്‍)യെ ധരിപ്പിക്കുകയും അദ്ദേഹം ഉത്തരന്റെ തേരാളിയായി കൂടെപ്പോകുകയും ചെയ്‌തു. കൗരവസേനാബലം കണ്ട ഉത്തരന്‍ ഭയചകിതനായി തിരിഞ്ഞോടാന്‍ ശ്രമിക്കുന്നു. പക്ഷേ അർജുനന്‍ അയാളെ തേരിൽപ്പിടിച്ച്‌ കെട്ടിയിട്ടുകൊണ്ട്‌ ഏകനായി ദുര്യോധനാദികളെ നേരിടാന്‍ തീരുമാനിക്കുന്നു. ഈ സമയത്ത്‌ കൗരവപാളയത്തിൽ അർജുനനെ സംഹരിക്കണമെന്ന കർണന്റെ വികത്ഥനവും അതിന്‌ കൃപന്‍ നൽകുന്ന മറുപടിയും ഹൃദ്യമായി വർണിച്ചിരിക്കുന്നു. ഒടുവിൽ അർജുനന്‍ തന്റെ മോഹാസ്‌ത്രംകൊണ്ട്‌ ശത്രുക്കളെ തോല്‌പിച്ച്‌ ഗോധനം വീണ്ടെടുക്കുന്നു. 

വിരാടത്തിൽ കങ്കസന്ന്യാസിയും (ധർമപുത്രർ) വിരാടരാജാവും ചൂതുകളിയിലായിരുന്നു. ഗോധനം വീണ്ടെടുത്ത്‌ ഉത്തരന്‍ വിജയിയായി എത്തി എന്ന വാർത്ത കേട്ടപ്പോള്‍, ബൃഹന്നളയാകും വിജയി(പ്പി)ച്ചത്‌ എന്ന ധർമപുത്രരുടെ അഭിപ്രായം കേട്ട്‌ നീരസം തോന്നിയ രാജാവ്‌ തന്റെ കൈവശമിരുന്ന ചൂതിലെ കരു എടുത്ത്‌ എറിയുകയും ധർമപുത്രരുടെ നെറ്റി മുറിയുകയും ചെയ്യുന്നു. മുറിവിൽ നിന്നും രക്തം പ്രവഹിക്കുന്നതുകണ്ട പാഞ്ചാലി സന്ന്യാസിരക്തം ഭൂമിയിൽ വീണാൽ അശുഭമാണെന്ന്‌ പറഞ്ഞ്‌ തന്റെ ഉത്തരീയത്തിൽ അതേറ്റുവാങ്ങുന്നു. ഭീമന്‍ കോപത്താൽ ഭൂതലം അവിരാടമാക്കുമെന്ന്‌ പറഞ്ഞുകൊണ്ട്‌ അലറിപ്പാഞ്ഞു വരുന്നു. തത്സമയം അവിടെയെത്തിയ അർജുനനും ഉത്തരനും സത്യാവസ്ഥ അറിയിക്കുകയും വിരാടരാജാവ്‌ പശ്ചാത്താപത്താൽ മാപ്പു പറഞ്ഞ്‌ തന്റെ പുത്രി ഉത്തരയെ അർജുനപുത്രന്‍ അഭിമന്യുവിന്‌ വിവാഹം ചെയ്‌തുകൊടുക്കുകയും ചെയ്‌തു.

ഇരയിമ്മന്‍ തമ്പിയുടെ മറ്റ്‌ ആട്ടക്കഥകളെ അപേക്ഷിച്ച്‌ സാഹിത്യമേന്മയിൽ മികച്ചതാണ്‌ ഉത്തരാസ്വയംവരം. ദീർഘവും പാത്രബഹുലവുമായി 19 അംഗങ്ങളുള്ള ഈ കഥ രണ്ട്‌ ഭാഗമായാണ്‌ രംഗത്ത്‌ അവതരിപ്പിക്കാറുള്ളത്‌. ദുര്യോധനന്റെ ഏകലോചനാഭിനയം, "ജയ ജയ നാഗകേതന, ജഗതീപതേ' എന്നു തുടങ്ങുന്ന ദൂതനിവേദനം, "അരവിന്ദമിഴിമാരെ' എന്നാരംഭിക്കുന്ന ഉത്തരന്റെ ശൃംഗാരസല്ലാപം, "വീരവിരാടകുമാരവിഭോ' എന്നാരംഭിക്കുന്ന പ്രസിദ്ധമായ കുമ്മി, "കർണ, പാർഥസദൃശനാരിഹകാർമുകപാണികളിൽ' എന്നുള്ള കൃപരുടെ പരിഹാസം, കൗരവപാളയത്തിൽ അർജുനനെ സംഹരിക്കാമെന്നുള്ള വീമ്പിളക്കൽ, കർണന്റെ നിശിതഭർത്സനം തുടങ്ങിയ സന്ദർഭങ്ങള്‍ സാഹിത്യം, സംഗീതം, അഭിനയക്ഷമത എന്നിവയിൽ കഥകളിരംഗത്തും അതുല്യ പ്രതിഷ്‌ഠ നേടി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍