This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപനാഹം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഉപനാഹം== ദേഹത്തിൽ സ്വേദാർഹങ്ങളായ രോഗങ്ങളുള്ള സ്ഥാനത്തു മരു...)
(ഉപനാഹം)
വരി 4: വരി 4:
ആയുർവേദചികിത്സാതത്ത്വമനുസരിച്ച്‌ ഉപനാഹം പ്രയോഗിക്കുന്നതിന്റെ ലക്ഷ്യം വിയർപ്പിക്കലാണ്‌. രോഗസ്ഥാനത്തു വിയർപ്പുപൊടിയുമ്പോള്‍ കല (tissue)കളിലെ ദുർന്നീര്‌ വാർന്നുപോകുന്നു. രക്തധമനികളെ വികസിപ്പിച്ച്‌ രോഗസ്ഥാനത്തു രക്തസഞ്ചാരം അധികമാക്കുന്നു. താപം (ചൂടുവെള്ളസഞ്ചി), ദ്രവം, ഊഷ്‌മാവ്‌ (ആവികൊള്ളിക്കൽ) എന്നിവയും സ്വേദത്തിനുവേണ്ടി പ്രയോഗിക്കാവുന്നതാകയാൽ ഉപനാഹം നാലുതരം സ്വേദപ്രക്രിയകളിൽ ഒന്നാണ്‌. സുശ്രുതത്തിൽ,

-
""ആദൗ വിമ്ലാപനം കുര്യാത്‌
+
<nowiki>
 +
""ആദൗ വിമ്ലാപനം കുര്യാത്‌
     ദ്വിതീയമവസേചനം,
     ദ്വിതീയമവസേചനം,
     തൃതീയമുപനാഹശ്ച
     തൃതീയമുപനാഹശ്ച
     ചതുർഥീം പാടനക്രിയാം''.
     ചതുർഥീം പാടനക്രിയാം''.
 +
</nowiki>
എന്നിങ്ങനെ പറഞ്ഞിരിക്കുന്നതിൽനിന്ന്‌ വിമ്ലാപനം, അവസേചനം, ഉപനാഹം എന്നീ മൂന്നു ക്രിയകള്‍ക്കുശേഷമാണ്‌ പാടനം (ശസ്‌ത്രക്രിയ) വിധിക്കപ്പെട്ടിരിക്കുന്നത്‌ എന്നുകാണാം. ശസ്‌ത്രക്രിയയ്‌ക്കു മുമ്പു ചെയ്യപ്പെടുന്ന ഈ മൂന്നു ക്രിയകളും രോഗശമനസഹായകങ്ങളാകയാൽ പാടനക്രിയ അപരിഹാര്യമാണെങ്കിൽ മാത്രമേ ചെയ്യേണ്ടതുള്ളൂ എന്നാണ്‌ ആചാര്യമതം. പാടനക്രിയ സുഗമമാകുന്നതിനും ദോഷരഹിതമാകുന്നതിനുംവേണ്ടി നിർവഹിക്കപ്പെടുന്ന ഉപനാഹമടക്കമുള്ള ഈ പൂർവക്രിയകളിൽ അപൂതികം(asceptic)ആയ മാർഗത്തിന്റെ തത്ത്വവും അന്തർഭവിച്ചിരിക്കുന്നതായി പരിഗണിക്കാം.

10:50, 8 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഉപനാഹം

ദേഹത്തിൽ സ്വേദാർഹങ്ങളായ രോഗങ്ങളുള്ള സ്ഥാനത്തു മരുന്നുകള്‍ അരച്ചുവച്ചുകെട്ടുന്ന ചികിത്സാരീതി. വ്രണങ്ങള്‍ ഉണങ്ങുന്നതിനുവേണ്ടിയും ഇതു പ്രയോഗിക്കാറുണ്ട്‌. രോഗത്തിന്റെ സ്ഥാനം, സമ്പ്രദായം മുതലായവ പരിഗണിച്ചു തെരഞ്ഞെടുത്ത ചില ഔഷധമൂല്യങ്ങളുള്ള വസ്‌തുക്കളെ അരച്ചു ചൂടാക്കിയാണ്‌ ഇതിനുള്ള മരുന്നുണ്ടാക്കുന്നത്‌. വയമ്പ്‌, കള്ളിന്റെ ഊറൽ, i(ച)തകുപ്പ, ദേവതാരം, കടുക്‌, ഗോതമ്പ്‌, നവര മുതലായ ധാന്യങ്ങള്‍, അരത്ത, ചന്ദനം, അകില്‌, ആവണക്കിന്‍കുരു, എള്ള്‌, ഉലുവ മുതലായവയിൽ ഏതെങ്കിലും ഒന്നോ ആവശ്യംപോലെ പലതോ എടുത്ത്‌ മോര്‌, പാല്‌, കാടിവെള്ളം എന്നിവയിലേതെങ്കിലും ഒന്നിൽ ഉപ്പു ചേർത്തരച്ചു കട്ടിക്കുഴമ്പുപ്രായത്തിലാവുമ്പോള്‍ അതിനെ ചൂടാക്കി രോഗസ്ഥാനത്ത്‌ ഒരുവിരൽ കനത്തിൽ പുരട്ടുന്നു. മീതെ ശീലയോ ആവണക്ക്‌ മുതലായവയുടെ ഇലയോ വച്ചുകെട്ടുകയും ചെയ്യാം. രാവിലെ കെട്ടിയാൽ രാത്രിയും രാത്രി കെട്ടിയാൽ രാവിലെയും അഥവാ ആവശ്യമനുസരിച്ചു സമയം കുറച്ചും അഴിച്ചുമാറ്റാം. അലോപ്പതി ചികിത്സയിലെ പ്ലാസ്‌തിരി(poultice)വയ്‌ക്കൽ ഉപനാഹത്തോടു സാമ്യമുള്ള ഒരു ക്രിയയാണ്‌.

ആയുർവേദചികിത്സാതത്ത്വമനുസരിച്ച്‌ ഉപനാഹം പ്രയോഗിക്കുന്നതിന്റെ ലക്ഷ്യം വിയർപ്പിക്കലാണ്‌. രോഗസ്ഥാനത്തു വിയർപ്പുപൊടിയുമ്പോള്‍ കല (tissue)കളിലെ ദുർന്നീര്‌ വാർന്നുപോകുന്നു. രക്തധമനികളെ വികസിപ്പിച്ച്‌ രോഗസ്ഥാനത്തു രക്തസഞ്ചാരം അധികമാക്കുന്നു. താപം (ചൂടുവെള്ളസഞ്ചി), ദ്രവം, ഊഷ്‌മാവ്‌ (ആവികൊള്ളിക്കൽ) എന്നിവയും സ്വേദത്തിനുവേണ്ടി പ്രയോഗിക്കാവുന്നതാകയാൽ ഉപനാഹം നാലുതരം സ്വേദപ്രക്രിയകളിൽ ഒന്നാണ്‌. സുശ്രുതത്തിൽ,

 ""ആദൗ വിമ്ലാപനം കുര്യാത്‌
    ദ്വിതീയമവസേചനം,
    തൃതീയമുപനാഹശ്ച
    ചതുർഥീം പാടനക്രിയാം''.
 
എന്നിങ്ങനെ പറഞ്ഞിരിക്കുന്നതിൽനിന്ന്‌ വിമ്ലാപനം, അവസേചനം, ഉപനാഹം എന്നീ മൂന്നു ക്രിയകള്‍ക്കുശേഷമാണ്‌ പാടനം (ശസ്‌ത്രക്രിയ) വിധിക്കപ്പെട്ടിരിക്കുന്നത്‌ എന്നുകാണാം. ശസ്‌ത്രക്രിയയ്‌ക്കു മുമ്പു ചെയ്യപ്പെടുന്ന ഈ മൂന്നു ക്രിയകളും രോഗശമനസഹായകങ്ങളാകയാൽ പാടനക്രിയ അപരിഹാര്യമാണെങ്കിൽ മാത്രമേ ചെയ്യേണ്ടതുള്ളൂ എന്നാണ്‌ ആചാര്യമതം. പാടനക്രിയ സുഗമമാകുന്നതിനും ദോഷരഹിതമാകുന്നതിനുംവേണ്ടി നിർവഹിക്കപ്പെടുന്ന ഉപനാഹമടക്കമുള്ള ഈ പൂർവക്രിയകളിൽ അപൂതികം(asceptic)ആയ മാർഗത്തിന്റെ തത്ത്വവും അന്തർഭവിച്ചിരിക്കുന്നതായി പരിഗണിക്കാം.

കനീനികത്തിൽ (മൂക്കിനോടു ചേർന്ന കച്ചിന്റെ അറ്റത്ത്‌) ക്ഷാരജലംകൊണ്ടു പൊള്ളിയാലെന്നപോലെ കൂർത്ത മുഖത്തോടുകൂടി ഉണ്ടാകുന്ന പൊള്ളയ്‌ക്കും ഉപനാഹം എന്നു പറയാറുണ്ട്‌. അടിവിസ്‌താരമുള്ളതും ഇളക്കിയാൽ ഇളകുന്നതുമായ പൊള്ളയിൽനിന്നു വഴുവഴുപ്പുള്ള ഒരു ദ്രവം ഒലിച്ചുകൊണ്ടിരിക്കും. ഇത്‌ ഒരുതരം നേത്രരോഗമാണ്‌. ചൊറിച്ചിലുണ്ടാകുമെങ്കിലും വേദനയുണ്ടാവുകയില്ല. ഔഷധപ്രയോഗം ഫലിച്ചില്ലെങ്കിൽ ശസ്‌ത്രക്രിയകൊണ്ടു ഭേദമാക്കാവുന്നതാണ്‌. നോ. നേത്രരോഗങ്ങള്‍

(ഡോ. പി.ആർ. വാരിയർ)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%AA%E0%B4%A8%E0%B4%BE%E0%B4%B9%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍