This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസബെ ഷീന്‍ ബാപ്‌റ്റിസ്‌തെ (1767 - 1855)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഇസബെ ഷീന്‍ ബാപ്‌റ്റിസ്‌തെ (1767 - 1855) == == Isabey Jean Baptiste == ഫ്രഞ്ച്‌ ചിത്ര...)
അടുത്ത വ്യത്യാസം →

12:34, 7 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇസബെ ഷീന്‍ ബാപ്‌റ്റിസ്‌തെ (1767 - 1855)

Isabey Jean Baptiste

ഫ്രഞ്ച്‌ ചിത്രകാരന്‍. 1767-1855 കാലത്തെ ഏറ്റവും മികച്ച ഹ്രസ്വചിത്രലേഖകനായിരുന്നു ഇസബെ. 1767-ൽ നാന്‍സിയിൽ ഒരു വ്യാപാരിയുടെ മകനായി ജനിച്ചു. പാരിസിലെ ഫ്രാങ്ക്വാ, ഡുമോണ്ട്‌, റോമിലെ ലൂയി ഡേവിഡ്‌ എന്നീ ചിത്രകാരന്മാരുടെ ശിക്ഷണത്തിൽ ഇസബെ ഹ്രസ്വചിത്രലേഖനത്തിൽ പ്രാവീണ്യം നേടി. 1793 മുതൽ 1841 വരെയുള്ള കാലഘട്ടത്തിൽ നടന്നിട്ടുള്ള എല്ലാ ഔദ്യോഗിക ചിത്രകലാപ്രദർശനങ്ങളിലും ഇസബെ പങ്കെടുത്തിട്ടുണ്ട്‌. 1795-99 കാലത്താണ്‌ ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്‌. ഫ്രഞ്ചുവിപ്ലവപ്രസ്ഥാനത്തിന്റെ അനുകൂലിയായിരുന്നു ഇദ്ദേഹം. നെപ്പോളിയന്റെ കൊട്ടാരചിത്രകാരനും മുഖ്യ ഡ്രാഫ്‌റ്റ്‌സ്‌മാനുമായിരുന്ന ഇദ്ദേഹം ആ ചക്രവർത്തിയുടെ ജീവിതത്തിലെ പല പ്രധാന സംഭവങ്ങളും ചിത്രീകരിച്ചിട്ടുണ്ട്‌. കൊട്ടാരയൂണിഫോറം, സൈനിക മുദ്രകള്‍ എന്നിവയും ഇസബെ സംവിധാനം ചെയ്‌തിരുന്നു. ലൂയി തഢകകക, ചാള്‍സ്‌ ത, ലൂയി ഫിലിപ്പ്‌, നെപ്പോളിയന്‍ കകക എന്നിവരുടെ കാലത്തും കൊട്ടാരം ചിത്രകാരനായി തുടർന്നു. 1814-ൽ വിയന്നാകോണ്‍ഗ്രസ്സിലെ ഔദ്യോഗിക ചിത്രകാരനായി ഇസബെ നിയമിതനായി. ലണ്ടനിലെ "വാലസ്‌ കളക്ഷന്‍' ഇസബെയുടെ 40-ഓളം ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നു. നെപ്പോളിയന്‍, വെല്ലിങ്‌ടണ്‍, ലൂയി തഢകകക എന്നിവരുടെ ചിത്രങ്ങള്‍ ഇതിൽ പെടുന്നു. ഫോട്ടോഗ്രാഫിയുടെ ആവിർഭാവത്തിനുമുമ്പുണ്ടായിരുന്ന ഹ്രസ്വചിത്രകാരന്മാരിൽ അവസാനത്തെയാളായ ഇസബെ 1855-ൽ പാരിസിൽ വച്ച്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍