This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലാസ്റ്റിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഇലാസ്റ്റിന്‍ == == Elastin == അൽബൂമിനോയ്‌ഡ്‌ ഇനത്തിൽപ്പെടുന്ന ഒരു ...)
അടുത്ത വ്യത്യാസം →

07:35, 5 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇലാസ്റ്റിന്‍

Elastin

അൽബൂമിനോയ്‌ഡ്‌ ഇനത്തിൽപ്പെടുന്ന ഒരു പ്രാട്ടീന്‍. ജന്തുക്കളുടെ കണ്ഡരകളിലും (tendons) സെ്‌നായുക്കളിലും (ligaments) കലകളിലും ഇത്‌ കൊല്ലാജന്‍ എന്ന പ്രാട്ടീനുമായി കലർന്ന്‌ കാണപ്പെടുന്നു. ബന്ധകകലയുടെ സ്വഭാവമനുസരിച്ച്‌ ഈ രണ്ടു പ്രാട്ടീനുകളുടെയും അളവുകളിൽ സാരമായ വ്യത്യാസമുണ്ടായിരിക്കും. ശുഷ്‌കമായ ഇലാസ്റ്റിന്‍ വളച്ചാൽ പൊട്ടുന്നതും (brittle) പൊടിക്കാവുന്നതുമായ ഒരു പദാർഥമാണ്‌. എന്നാൽ നനഞ്ഞ ഇലാസ്റ്റിന്‌ റബ്ബറിന്റെ സ്വഭാവമാണുള്ളത്‌; അത്‌ തന്റെ പേരിനാസ്‌പദമായ ഇലാസ്‌തികതാ ഗുണം പ്രദർശിപ്പിക്കും. തിളയ്‌ക്കുന്ന വെള്ളത്തിലിട്ടാൽപ്പോലും ഒന്നും സംഭവിക്കാത്ത ഈ പദാർഥം മിക്ക ഓർഗാനിക്‌-ലായകങ്ങളിലും അലേയമാണ്‌. എന്നാൽ ട്രിപ്‌സിന്‍ എന്ന എന്‍സൈം സാധാരണവേഗത്തിലും പെപ്‌സിന്‍ എന്ന എന്‍സൈം മന്ദമായും ഈ പ്രാട്ടീനിനെ പചനവിധേയമാക്കുന്നു. ഗ്ലൈസിന്‍, ലൂസിന്‍, പ്രാലീന്‍, വാലൈന്‍, ഹൈഡ്രാക്‌സി പ്രാലീന്‍, ഫിനൈൽ അലാനിന്‍, ടിറോസിന്‍ എന്നീ അമിനൊ-അമ്ലങ്ങളുടെ തന്മാത്രകള്‍ കൊണ്ടാണ്‌ ഇലാസ്റ്റിന്‍ തന്മാത്ര നിബന്ധമായിരിക്കുന്നത്‌. ഇവയിൽ ഗ്ലൈസിന്‍, ലൂസിന്‍ എന്നിവയുടെ ശതമാനം താരതമ്യേന കൂടുതലായിരിക്കും. മടക്കുള്ള പെപ്‌റ്റൈഡ്‌-ശൃംഖലയുടെ രൂപമാണ്‌ ഈ പ്രാട്ടീനിന്റെ തന്മാത്രയ്‌ക്കുള്ളത്‌. അതാണ്‌ ഇതിന്റെ ഇലാസ്‌തികതയ്‌ക്കു നിദാനം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍