This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇലയപ്പം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഇലയപ്പം == ഒരിനം മധുരപലഹാരം. അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങ...)
അടുത്ത വ്യത്യാസം →
07:28, 5 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇലയപ്പം
ഒരിനം മധുരപലഹാരം. അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുടെ നൂറ് വെള്ളമോ, പാലോ, തേങ്ങാപ്പാലോ ചേർത്തു കുഴച്ച്, വാഴയില, വട്ടയില തുടങ്ങിയ ഇലകളിൽ പരത്തി, അതിന്റെ മുകളിൽ ശർക്കരയും തേങ്ങാതിരുമ്മിയതും ചേർത്തുണ്ടാക്കിയ കൂട്ട് വച്ചു മടക്കി; ഉരുളിയിലോ മണ്‍ചട്ടിയിലോ ഇട്ട് വേവിച്ചോ, തീക്കനലിൽ ഇട്ടു ചുട്ടോ ആവിയിൽ വച്ചു പുഴുങ്ങിയോ ആണ് ഇത് തയ്യാറാക്കുന്നത്. ഇതിന് വത്സന്‍, ഇലയട എന്നീ പേരുകളുമുണ്ട്.
അരിമാവിൽ ശർക്കര, തേങ്ങാപ്പാല്, നെയ്യ്, ഏലക്കാ എന്നിവ ചേർത്തു കുഴച്ച് വയണയില കുമ്പിള്‍ കുത്തി അതിൽവച്ച് ആവിയിൽ പുഴുങ്ങി എടുക്കുന്ന തെരളി എന്ന പലഹാരവും ഒരിനം ഇലയപ്പം തന്നെയാണ്. ചിലയിടങ്ങളിൽ ഇതിനെ കുമ്പിളപ്പം എന്നും പറയാറുണ്ട്.