This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇമ്പിച്ചന്‍ ഗുരുക്കള്‍, ആറ്റുപുറത്ത് (1852 - 1901)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഇമ്പിച്ചന്‍ ഗുരുക്കള്‍, ആറ്റുപുറത്ത് (1852 - 1901) == മലയാളഭാഷാപണ്...)
അടുത്ത വ്യത്യാസം →
06:06, 30 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇമ്പിച്ചന്‍ ഗുരുക്കള്‍, ആറ്റുപുറത്ത് (1852 - 1901)
മലയാളഭാഷാപണ്ഡിതന്‍. 1852-ൽ കൊയിലാണ്ടിയിൽ ജനിച്ചു. തലശ്ശേരി ഗവണ്‍മെന്റ് സ്‌കൂള്‍, കോഴിക്കോട് ഗവണ്‍മെന്റ് പ്രാവിന്‍ഷ്യൽ സ്‌കൂള്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നടത്തി. ഉപ്പോട്ടു കച്ചന്റെ അഷ്‌ടാംഗഹൃദയവ്യാഖ്യയുടെ അച്ചടിസമയത്ത് പ്രൂഫ്‌റീഡറായി പ്രവർത്തിച്ചിരുന്നെങ്കിലും കാര്യമായ സംസ്‌കൃതപഠനം പിന്നീടാണ് ആരംഭിച്ചത്. അമ്പ്രമൊളി രാമുച്ചിവൈദ്യരുടെ കീഴിൽ കാവ്യനാടകാലങ്കാരങ്ങളും തർക്കശാസ്‌ത്രവും അഭ്യസിച്ച ഇമ്പിച്ചന്‍ ഗുരുക്കള്‍ ജ്യോതിഷത്തിലും പ്രായോഗികവിജ്ഞാനം സമ്പാദിച്ചിരുന്നു. മദ്രാസിൽ, മൂളിയിൽ കൃഷ്‌ണന്റെ സഹായത്തോടെ വ്യാകരണം പഠിക്കുകയും തർക്കശാസ്‌ത്രത്തിൽ ഉപരിഗ്രന്ഥങ്ങള്‍ വായിക്കുകയുംചെയ്‌തു. അനന്തരം ആറ്റുപുറത്ത് ഒരു പാഠശാല സ്ഥാപിച്ച് ഒട്ടുവളരെ ശിഷ്യന്മാരെ സംസ്‌കൃതം പഠിപ്പിക്കുകയുണ്ടായി. 1901-ൽ ഇദ്ദേഹം അന്തരിച്ചു.
ഗുരുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട കൃതി, തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ പ്രവേശകം എന്ന വ്യാകരണശാസ്‌ത്രഗ്രന്ഥത്തിന് സുബന്തപ്രകരണാന്തം വരെ രചിച്ച ഭാഷാവ്യാഖ്യാനമാണ്. അതിൽ തന്റെ ഗുരുനാഥനായ രാമുച്ചി വൈദ്യരെ ഗുരുക്കള്‍ ഇപ്രകാരം വന്ദിച്ചിരിക്കുന്നു.
"ശ്രീമാനംബരമൗലിനാമക ഗൃഹാലങ്കാരഹീരായിതഃ ശ്രീരാമാഭിധയാ ഗുരുർവിജയതേ ദോഷജ്ഞചൂഡാമണിഃ യസ്യാനർഘ ഗുണോൽകരാസുകവിതാപ്രാദ്യദ്രസാലംകൃതാ സദ്രൂപാസുരസുന്ദരീവ ബുധലോകാനന്ദസന്ദായിനീ'
ധാരാകൽപം എന്നൊരു വൈദ്യഗ്രന്ഥവും മനീഷാപഞ്ചകം എന്ന ശങ്കരാചാര്യരുടെ വേദാന്തപ്രകരണവും ഗുരുക്കള്‍ വ്യാഖ്യാനസഹിതം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാഘവാമൃതം എന്നൊരു സംസ്‌കൃതകാവ്യവും നിർമിച്ചിട്ടുണ്ടെന്നും കഥാസരിത്‌സാഗരത്തിന് ഒരു മലയാളവിവർത്തനം ചമച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. ഭാഗവതം ഭാഷാഗദ്യരൂപത്തിൽ വിവർത്തനം ചെയ്‌തിട്ടുണ്ട്.
(എന്‍.കെ. ദാമോദരന്‍)