This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇമാം അലി (1869 - 1932)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഇമാം അലി (1869 - 1932) == ഇന്ത്യന്‍ രാഷ്‌ട്രീയ നേതാവ്‌. 1869 ഫെ. 11-ന്‌ ഇംദാ...)
അടുത്ത വ്യത്യാസം →

06:02, 30 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇമാം അലി (1869 - 1932)

ഇന്ത്യന്‍ രാഷ്‌ട്രീയ നേതാവ്‌. 1869 ഫെ. 11-ന്‌ ഇംദാദ്‌ ഇമാമിന്റെ മൂത്തപുത്രനായി പാറ്റ്‌ന ജില്ലയിലെ നിയോറയിൽ ജനിച്ചു. പാറ്റ്‌നയിൽ അഭിഭാഷകനായി ജീവിതമാരംഭിച്ച ഇമാം അലി 1910-ൽ കൽക്കത്താ ഹൈക്കോടതിയിൽ ഇന്ത്യാ ഗവണ്‍മെന്റിന്റെ സ്റ്റാന്റിങ്‌ കൗണ്‍സലായി നിയമിതനായി. ആ വർഷംതന്നെ ഗവർണർജനറലിന്റെ എക്‌സിക്യൂട്ടീവ്‌ കൗണ്‍സിലിൽ നിയമകാര്യമെമ്പറും വൈസ്‌പ്രസിഡന്റുമായി. 1917-ലാണ്‌ പാറ്റ്‌നാ ഹൈക്കോടതി ജഡ്‌ജിയായി സ്ഥാനമേൽക്കുന്നത്‌. ബിഹാർ, ഒറീസ സംസ്ഥാനങ്ങളിലെ എക്‌സിക്യൂട്ടീവ്‌ കൗണ്‍സിലിലും ഇമാംഅലി അംഗമായിരുന്നിട്ടുണ്ട്‌. 1910-ൽ ഇമാം അലിക്ക്‌ "സർ' സ്ഥാനം കിട്ടി. 1919 ആഗസ്റ്റിൽ ഹൈദരാബാദ്‌ സ്റ്റേറ്റിന്റെ മുഖ്യമന്ത്രിയായി നിയമിതനായശേഷം ഇന്ത്യയുടെ ആദ്യത്തെ പ്രതിനിധിയായി ലീഗ്‌ ഒഫ്‌ നാഷന്‍സിൽ പങ്കെടുത്തു (1920). അലിഗഢ്‌ കോളജിന്റെ ട്രസ്റ്റിയായും കൽക്കത്താ സർവകലാശാലയുടെ ഫെലോ (1908-12) ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. അറബി, പേർഷ്യ, ഉർദു, ഇംഗ്ലീഷ്‌, ഫ്രഞ്ച്‌ എന്നീ ഭാഷകളിൽ അദ്ദേഹത്തിന്‌ അവഗാഹമുണ്ടായിരുന്നു. ബിഹാർ പ്രാവിന്‍ഷ്യൽ കോണ്‍ഫറന്‍സിന്റെയും (1908) ലഖ്‌നൗവിൽ ചേർന്ന ദേശീയ മുസ്‌ലിം സമ്മേളനത്തിന്റെയും (1931) അധ്യക്ഷനായും ഇദ്ദേഹം പ്രവർത്തിട്ടിട്ടുണ്ട്‌. 1932 ഒ. 27-ന്‌ റാഞ്ചിയിൽവച്ച്‌ ഇമാം അലി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍