This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇമാം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഇമാം == മാർഗദർശകന്‍, നേതാവ് എന്നീ അർഥമുള്ള അറബിപദം. ഖുർ ആനിൽ ...)
അടുത്ത വ്യത്യാസം →
06:02, 30 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇമാം
മാർഗദർശകന്‍, നേതാവ് എന്നീ അർഥമുള്ള അറബിപദം. ഖുർ ആനിൽ ഇമാം എന്ന പദം പരാമർശിക്കപ്പെടുന്നുണ്ട്. ഇസ്‌ലാമിക ചരിത്രത്തിൽ മൂന്ന് വ്യത്യസ്‌ത രീതികളിലാണ് ഈ പദം വിവക്ഷിക്കപ്പെടുന്നത്. മുസ്‌ലിം പള്ളിയിൽ നടക്കുന്ന പ്രാർഥനയ്‌ക്ക് നേതൃത്വം നല്‌കുന്ന വ്യക്തിയെ പൊതുവിൽ ഇമാം എന്നു ബഹുമാനത്തോടെ അഭിസംബോധന ചെയ്യുന്നു. ഇതുകൂടാതെ, ഇസ്‌ലാമിലെ സുന്നി വിഭാഗക്കാർ ബഹുമതി ബിരുദമായി ഈ പദം ഉപയോഗിച്ചുവരുന്നു; പ്രഗല്‌ഭരായ ദൈവശാസ്‌ത്രജ്ഞന്മാർക്കും പണ്ഡിതന്മാർക്കും ഈ പേരു നല്‌കി അവർ ബഹുമാനിക്കുന്നു. അബുഹനീഫ, അൽ-ഷാഫി മാലിക് ഇബ്‌നു അനാസ്, അഹമ്മദ് ഇബ്‌നു ഹംബന്‍, ഗസ്സാലി തുടങ്ങിയവർ ഈ ബിരുദം ലഭിച്ചവരാണ്. മനുഷ്യരാണ് ഇമാമിനെ നിയമിക്കുന്നതെന്നും ഇമാം തെറ്റുകള്‍ക്കതീതനല്ലെന്നും സുന്നികള്‍ വിശ്വസിക്കുന്നു. മുകളിൽ പ്രതിപാദിച്ച രണ്ടു വ്യാഖ്യാനങ്ങള്‍ക്കു പുറമേ, ഷിയാ വിഭാഗക്കാർ, മുസ്‌ലീം സമുദായത്തിന്റെ മേധാവി എന്ന നിലയ്‌ക്ക് മുഹമ്മദിന്റെ പിന്‍ഗാമികളായി അവർ വിശ്വസിക്കുന്ന 12 പേർക്കാണ് ഈ പേര് നല്‌കിയിട്ടുള്ളത്. ഷിയാ വിഭാഗം ഖലിഫാമാരുടേതിനു തുല്യമായാണ് ഇമാമിന്റെ പദവിയെ കാണുന്നത്. പ്രവാചകന്റെ മരുമകനായ അലിയായിരുന്നു ആദ്യത്തെ ഇമാം. ഈശ്വരനാണ് ഇമാമിനെ തെരഞ്ഞെടുക്കുന്നതെന്നും ഇമാം തെറ്റുകള്‍ക്ക് അതീതനാണെന്നും ആണ് ഷിയകളുടെ വിശ്വാസം.