This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്റഗ്രൽ കോച്ച്‌ ഫാക്‌ടറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഇന്റഗ്രൽ കോച്ച്‌ ഫാക്‌ടറി == റെയിൽവേ കോച്ച്‌ നിർമാണത്തിനുവ...)
അടുത്ത വ്യത്യാസം →

00:22, 29 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്റഗ്രൽ കോച്ച്‌ ഫാക്‌ടറി

റെയിൽവേ കോച്ച്‌ നിർമാണത്തിനുവേണ്ടി പൊതുമേഖലയിൽ സ്ഥാപിച്ചിട്ടുള്ള ഫാക്‌ടറി. സൂറിച്ചിലെ സ്വീസ്‌കാർ ആന്‍ഡ്‌ എലിവേറ്റർ മാനുഫാക്‌ചറിങ്‌ കോർപ്പറേഷന്റെ സാങ്കേതിക സഹകരണത്തോടെ 1955 ഒ. 2-ന്‌ പെരുമ്പൂരിൽ (തമിഴ്‌നാട്‌) ആരംഭിച്ച ഈ കമ്പനിയുടെ ഉദ്‌ഘാടനം പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്‌റുവാണ്‌ നിർവഹിച്ചത്‌. പ്രധാനമായും ഇന്ത്യന്‍ റെയിൽവേക്കു വേണ്ടിയുള്ള വിവിധ കോച്ചുകളാണ്‌ ഈ ഫാക്‌ടറിയിൽ നിർമിക്കുന്നത്‌. ഇന്ത്യന്‍ റെയിൽവേയുടെ ആവശ്യങ്ങള്‍ക്കു പുറമേ തായ്‌ലന്‍ഡ്‌, മ്യാന്മർ, തായ്‌വാന്‍, സാംബിയ, ഫിലിപ്പെന്‍സ്‌, താന്‍സാനിയ, ഉഗാണ്ട, വിയറ്റ്‌നാം, നൈജീരിയ, മൊസാംബിക്‌, ബാംഗ്ലദേശ്‌ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇവിടെ നിന്നും കോച്ചുകള്‍ കയറ്റി അയയ്‌ക്കുന്നുണ്ട്‌. ഫാക്‌ടറിയിലെ വിദഗ്‌ധരുടെ മേൽനോട്ടത്തിലാണ്‌ ഇന്ന്‌ കോച്ച്‌ നിർമാണം നിർവഹിച്ചുവരുന്നത്‌. ഏഷ്യയിലെ ഏറ്റവും വലിയ കോച്ച്‌ നിർമാണ ശാലയാണ്‌ ഇന്റഗ്രൽ കോച്ച്‌ ഫാക്‌ടറി.

കോച്ച്‌ ഫാക്‌ടറിക്ക്‌ ഷെൽ ഡിവിഷന്‍, ഫർണിഷിങ്‌ ഡിവിഷന്‍ എന്നിങ്ങനെ രണ്ട്‌ വിഭാഗങ്ങളാണുള്ളത്‌. 1955-ൽ പ്രവർത്തനം ആരംഭിച്ച ഷെൽ ഡിവിഷനിൽ റെയിൽവേ കോച്ചിന്റെ പ്രാഥമിക നിർമാണ(skeleton)മാണ്‌ നടക്കുന്നത്‌. ഫർണിഷിങ്‌ വിഭാഗമാണ്‌ കോച്ചിന്റെ അകത്തെ സൗകര്യങ്ങള്‍ ഒരുക്കുന്നത്‌. ഇതിന്റെ പ്രവർത്തനം 1962-ൽ ആരംഭിച്ചു. പ്രതിവർഷം 350 കോച്ച്‌ ലക്ഷ്യമിട്ട്‌ നിർമാണമാരംഭിച്ച ഷെൽ ഡിവിഷന്റെ 2012-ലെ ഉത്‌പാദനക്ഷമത 1511 കോച്ചുകളാണ്‌. ഇതിനോടകം 45,000-ത്തിലധികം കോച്ചുകള്‍ ഇവിടെ നിന്നും നിർമിച്ചിട്ടുണ്ടെന്നാണ്‌ കണക്ക്‌. ഇന്ത്യന്‍ റെയിൽവേക്ക്‌ കീഴിലുള്ള സ്വതന്ത്രഭരണ സ്ഥാപനമായ ഇന്റഗ്രൽ കോച്ച്‌ ഫാക്‌ടറിയിൽ 15,000--ത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍