This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ത്യാ ഗസറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഇന്ത്യാ ഗസറ്റ് == ഇന്ത്യയിലെ രണ്ടാമത്തെ വർത്തമാനപത്രം. 1780 ന...)
അടുത്ത വ്യത്യാസം →
06:31, 23 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്ത്യാ ഗസറ്റ്
ഇന്ത്യയിലെ രണ്ടാമത്തെ വർത്തമാനപത്രം. 1780 നവംബറിൽ ഗവർണർ ജനറലിന്റെ അനുമതിയോടെ കൊൽക്കത്തയിൽനിന്നും പ്രസിദ്ധീകരണമാരംഭിച്ച ഇന്ത്യാ ഗസറ്റിന്റെ സ്ഥാപകർ ബർണാർഡ് മെസ്‌സിങ്ക്, പീറ്റർ റീഡ് എന്നിവരാണ്. പത്രത്തിനു തപാൽ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും ഈസ്റ്റിന്ത്യാക്കമ്പനിയുടെ അച്ചടിക്കാരായി തങ്ങളെ നിയമിക്കണമെന്നും കമ്പനിയുടെ നിയമങ്ങള്‍ അതേപടി അനുസരിച്ചുകൊള്ളാമെന്നും കാണിച്ച് ഇവർ ഗവർണർ ജനറൽ വാറന്‍ ഹേസ്റ്റിങ്‌സിന് കത്തെഴുതിയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ വർത്തമാനപത്രമായ ബംഗാള്‍ഗസറ്റ് ഗവണ്‍മെന്റിന്റെ വിരോധത്തിനു പാത്രമായക്കാലത്താണ് ഇന്ത്യാ ഗസറ്റ് പ്രസിദ്ധീകരണം തുടങ്ങിയത്. ഗവർണർ ജനറലിന്റെ അനുമതി ഇല്ലാതെ പ്രസിദ്ധീകരണമാരംഭിച്ച ബംഗാള്‍ ഗസറ്റിന്റെ സ്ഥാപകന്‍ ജെയിംസ് അഗസ്റ്റസ് ഹിക്കി അധികാരികള്‍ക്കെതിരായി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ അനഭിമതനായി മാറി. ഇന്ത്യാ ഗസറ്റിന്റെ പത്രാധിപരെയും പങ്കാളികളെയും ആക്ഷേപിക്കാനും ഹിക്കി മടിച്ചില്ല. ഇന്ത്യാ ഗസറ്റിന് ടൈപ്പുകളും അച്ചടിസാധനങ്ങളും നല്‌കിവന്ന സ്വീഡിഷ് മിഷനറി പ്രവർത്തകനായ ജോണ്‍ സഖറിയാ കീർനാന്‍ഡർക്കെതിരായി അപവാദലേഖനങ്ങള്‍ എഴുതിയതിനെത്തുടർന്നുണ്ടായ കേസിൽ ഹിക്കി ശിക്ഷയ്‌ക്കു വിധേയനായി. ഇന്ത്യാ ഗസറ്റും ബംഗാള്‍ ഗസറ്റും തമ്മിലുള്ള ശീതസമരത്തിൽ ഇന്ത്യാ ഗസറ്റിന്റെ പ്രവർത്തനങ്ങളെ ഗവണ്‍മെന്റ് പിന്താങ്ങുകയാണുണ്ടായത്. പ്രസിദ്ധീകരണം തുടങ്ങി 2 വർഷത്തിനകം (1782-ൽ) ബംഗാള്‍ ഗസറ്റിന്റെ പ്രസിദ്ധീകരണം നിലച്ചു. ഇന്ത്യാ ഗസറ്റ് എന്നുവരെ തുടർന്നുവെന്നതിനെക്കുറിച്ച് ശരിയായ വിവരങ്ങള്‍ ലഭ്യമല്ല.