This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ത്യാ ആഫീസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഇന്ത്യാ ആഫീസ് == ഈസ്റ്റ്‌ഇന്ത്യാക്കമ്പനിയുടെ ഭരണത്തിന്‍ക...)
അടുത്ത വ്യത്യാസം →
06:31, 23 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്ത്യാ ആഫീസ്
ഈസ്റ്റ്‌ഇന്ത്യാക്കമ്പനിയുടെ ഭരണത്തിന്‍കീഴിലിരുന്ന ഇന്ത്യന്‍ പ്രദേശങ്ങളുടെ ഭരണം ബ്രിട്ടിഷ് രാജ്ഞി നേരിട്ടു നടത്താന്‍ ആരംഭിച്ച കാലത്ത് (1858) അതിനുവേണ്ടി ലണ്ടനിൽ ഏർപ്പെടുത്തിയ സ്ഥാപനം.
1857-ലെ സൈനിക കലാപത്തിന്റെ (ഒന്നാമത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരം) പശ്ചാത്തലത്തിലാണ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ കീഴിലുണ്ടായിരുന്ന പ്രദേശങ്ങള്‍ ബ്രിട്ടിഷ് രാജ്ഞിയുടെ നേരിട്ടുള്ള ഭരണത്തിലാകുന്നത്. കാനിങ്‌പ്രഭു (ഭ.കാ. 1858-62) ആദ്യത്തെ വൈസ്രായിയായും ഗവർണർ ജനറലായും നിയമിതനായതോടെഈസ്റ്റിന്ത്യാക്കമ്പനിയുടെ ഭരണസമിതി പിരിച്ചുവിടപ്പെട്ടു. ഇന്ത്യയുടെ കാര്യങ്ങള്‍ ബ്രിട്ടിഷ് പാർലമെന്റിനോട് ഉത്തരവാദപ്പെട്ട സെക്രട്ടറി ഒഫ് സ്റ്റേറ്റ് ഫോർ ഇന്ത്യയിൽ നിക്ഷിപ്‌തമായി. ഇദ്ദേഹമായിരുന്നു ഇന്ത്യാ ആഫീസ് മേധാവി.
ഇന്ത്യയുടെ ആശയാഭിലാഷങ്ങള്‍ക്കെതിരായി നിലകൊണ്ടിരുന്ന ഇന്ത്യാ ആഫീസിന്റെ നയങ്ങളെ എതിർത്തു തോല്‌പിക്കാന്‍, ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെ ഒരു ശാഖ ഇംഗ്ലണ്ടിൽ പ്രവർത്തനമാരംഭിച്ചത് 1889-ലാണ്. ഈ സ്ഥാപനം ഇന്ത്യ എന്ന പേരിൽ ഒരു മുഖപത്രവും ലണ്ടനിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യയുടെ സ്വാതന്ത്യ്രലബ്‌ധിയെതുടർന്ന് ഇന്ത്യാ ആഫീസ് പിരിച്ചുവിടപ്പെട്ടു. ഇന്ത്യാ ആഫീസ് ലൈബ്രറിയിലെ അനവധി അമൂല്യഗ്രന്ഥങ്ങളും ചരിത്രരേഖകളും ഇന്ന് ബ്രിട്ടീഷ് ലൈബ്രറിയുടെ ഉടമസ്ഥതയിലാണ്. (എം. പ്രഭ)