This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് == ഇന്ത്യാ ചരിത്രത്തിൽ ശാസ...)
അടുത്ത വ്യത്യാസം →
06:30, 23 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്
ഇന്ത്യാ ചരിത്രത്തിൽ ശാസ്‌ത്രീയ ഗവേഷണങ്ങള്‍ നടത്തുകയും പ്രബന്ധങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന ചരിത്രകാരന്മാരുടെ സംഘടന. ഇന്ത്യയിലെ ചരിത്രകാരന്മാരുടെ ഏറ്റവും വലിയ കൂട്ടായ്‌മയായി ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സ് വിശേഷിപ്പിക്കപ്പെടുന്നു. 1935 ജൂണ്‍ 3-നു പൂണെയിൽ ചേർന്ന "ഭാരതീയ ഇതിഹാസ് സംശോധക്‌മണ്ഡലി'യുടെ രജതജൂബിലിയോടനുബന്ധിച്ചാണ് ഈ സമിതി ആദ്യമായി നിലവിൽ വന്നത്. അലഹാബാദ് സർവകലാശാലയിലെ ചരിത്രവകുപ്പു തലവനായിരുന്ന ഷഫാത്ത് അഹമ്മദ്‌ഖാന്‍ ആയിരുന്നു ഇതിന്റെ ആദ്യത്തെ അധ്യക്ഷന്‍. "മോഡേണ്‍ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്' എന്ന പേരിൽ ആദ്യകാലങ്ങളിൽ അറിയപ്പെട്ട ഈ സംഘടന ശരിക്കുള്ള പ്രവർത്തനം തുടങ്ങിയത് 1938-ലെ അലഹാബാദ് സമ്മേളനത്തോടുകൂടിയാണ്; പിന്നീട് വർഷന്തോറും ഏതെങ്കിലും നഗരത്തിൽ ഇത് സമ്മേളിക്കുക പതിവായിരുന്നു. എന്നാൽ ചില വർഷങ്ങളിൽ സമ്മേളനം നടക്കാതെയിരുന്നിട്ടുമുണ്ട്. 69-ാമത്തെ വാർഷിക സമ്മേളനം 2008 ഡിസംബറിൽ കച്ചൂരിൽ വച്ചായിരുന്നു. 2012-ലെ സമ്മേളനം മുംബൈയിൽ നടന്നു. ഇന്ത്യയുടെ പ്രാചീനകാലചരിത്രം, പുരാരേഖാശാസ്‌ത്രം ചരിത്രവുമായി ബന്ധപ്പെട്ട ഭൂമിശാസ്‌ത്രവസ്‌തുതകള്‍, നരവർഗശാസ്‌ത്രം, രാഷ്‌ട്രീയവും ഭരണപരവുമായ വിവരങ്ങള്‍, സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക ചരിത്രം, പ്രാചീനലേഖനവിദ്യ, നാണയവിജ്ഞാനീയം (Numismatics)എന്നിങ്ങനെ വിവിധവശങ്ങളെ ആസ്‌പദമാക്കിയുള്ള നിരവധി പ്രബന്ധങ്ങള്‍ സമ്മേളനങ്ങളിൽ അവതരിപ്പിക്കപ്പെടുന്നു.
ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ബഹു വാല്യങ്ങളടങ്ങുന്ന എ കോംപ്രഹെന്‍സീവ് ഹിസ്റ്ററി ഒഫ് ഇന്ത്യ സമഗ്രവും പ്രാമാണികവുമായ ഒരു രചനയായി പരിഗണിക്കപ്പെടുന്നു. ഇന്ത്യയിലെ എല്ലാ പ്രശസ്‌ത ചരിത്രകാരന്മാരും കൂട്ടായി ചേർന്ന് പ്രസിദ്ധീകരിച്ചിട്ടുള്ള ആധികാരിക ഇന്ത്യാചരിത്രം നിർമിക്കാന്‍ കഴിഞ്ഞതാണ് ഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ നേട്ടം.