This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്‍ഡസ്റ്റ്രിയൽ ക്രഡിറ്റ് & ഇന്‍വെസ്റ്റ്‌മെന്റ് കോർപ്പറേഷന്‍ ഒഫ് ഇന്ത്യ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഇന്‍ഡസ്റ്റ്രിയൽ ക്രഡിറ്റ് & ഇന്‍വെസ്റ്റ്‌മെന്റ് കോർപ്പറ...)
അടുത്ത വ്യത്യാസം →
Current revision as of 02:16, 12 മാര്‍ച്ച് 2014
ഇന്‍ഡസ്റ്റ്രിയൽ ക്രഡിറ്റ് & ഇന്‍വെസ്റ്റ്‌മെന്റ് കോർപ്പറേഷന്‍ ഒഫ് ഇന്ത്യ
Industrial Credit & Investment Corporation of India
2002 മുതൽ ഈ സ്ഥാപനം ഐ.സി.ഐ.സി.ഐ. ബാങ്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളിൽ രണ്ടാം സ്ഥാനവും ഈ സ്ഥാപനം നേടിയിരിക്കുന്നു (2008). രാജ്യത്തെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതിൽ മുന്‍നിരപ്പിലുള്ള കമ്പനിയും ഇതുതന്നെ.
1955-ൽ ലോകബാങ്ക്, ഇന്ത്യന്‍ സർക്കാർ, ഇന്ത്യന്‍ വ്യവസായികളുടെ പ്രതിനിധി എന്നിവരുടെ പ്രത്യേക താത്‌പര്യ പ്രകാരം രൂപീകരൃതമായ സ്ഥാപനമാണ് ഇന്‍ഡസ്‌ട്രിയൽ ക്രഡിറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോർപ്പറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡ് (ICICI). സ്വകാര്യമേഖലയിൽ സ്ഥാപിക്കപ്പെട്ട കഇകഇക ഇന്ത്യയിലെ ബിസിനിസ്സ് സ്ഥാപനങ്ങള്‍ക്ക് ദീർഘകാല മധ്യകാല വായ്‌പകള്‍ അനുവദിച്ച് നൽകുന്നതിൽ ലക്ഷ്യംവച്ച് പ്രവർത്തിച്ചുവരികയായിരുന്നു. ഈ ലക്ഷ്യം വിജയകരമായി നേടാനും രാജ്യപുരോഗതിയിൽ നിർണായകമായ സഥാനം നേടാനും ഈ സ്ഥാപനത്തിന് കഴിഞ്ഞു. കേന്ദ്രസർക്കാർ ഗ്യാരന്റി കൂടാതെ 1961-ൽ വെസ്റ്റ് ജർമനയിൽ നിന്നും വായ്‌പനേടാനായതുവഴി ഇന്ത്യയിൽ വന്‍തുക വിദേശത്തുനിന്നും കടം എടുത്ത പ്രഥമ ധനകാര്യസ്ഥാപനമായിമാറാനും കഇകഇകയ്‌ക്കായി. കോമണ്‍വെൽത്ത് ഡവലപ്‌മെന്റ് കോർപ്പറേഷനിൽ നിന്നും 1987-ൽ 100 ലക്ഷം സ്റ്റെർലിംഗ് വായ്‌പ ഇന്ത്യയിലെ പ്രാജക്‌ടുകള്‍ക്കായി നേടാനായതും ഈ സ്ഥാപനത്തിന്റെ പ്രസക്തി വർധിപ്പിച്ചു. അന്താരാഷ്‌ട്ര ഓഹരി വിപണിയിലെ ശ്രദ്ധേയമായ ഗ്ലോബൽ ഡിപ്പോസിറ്ററി രസീതിലൂടെ മൂലധനസമാഹരണം നടത്തിയ പ്രഥമ ഇന്ത്യന്‍ കമ്പനിയും കഇകഇക തന്നെ (1996). അമേരിക്കന്‍ ഡെപ്പോസിറ്ററി രസീതിലൂടെ (ADR) മൂലധനസമാഹരണം നടത്തിയ ഏഷ്യയിലെ പ്രഥമ നോണ്‍ ജപ്പാന്‍ കമ്പനിയെന്ന ഖ്യാതിയും ഈ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട് (1999).
1991-ലെ സാമ്പത്തിക ഉദാരവത്‌ക്കരണ പരിപാടികളെ ത്തുടർന്നാണ് ഇന്‍ഡസ്‌ട്രിയൽ ക്രഡിറ്റ് ആന്‍ഡ് ഇന്‍വസ്റ്റ്‌മെന്റ് കോർപ്പറേഷന്‍ ലിമിറ്റഡ് (ICICI Ltd) ഇന്‍ഡസ്‌ട്രിയൽ ക്രഡിറ്റ് ആന്‍ഡ് ഇന്‍വസ്റ്റ്‌മെന്റ് കോർപ്പറേഷന്‍ ആയത്. 1986-ൽ ICICIലിമിറ്റഡ് മുന്‍കൈയെടുത്ത് രൂപീകരിച്ച ഷിപ്പിങ് ക്രഡിറ്റ് ആന്‍ഡ് ഇന്‍വസ്റ്റ്‌മെന്റ് കമ്പനി ഒഫ് ഇന്ത്യാ ലിമിറ്റഡ് (SCICI) 1996-ൽ ഐ.സി.ഐ.സി.ഐ.യുമായി ലയിപ്പിച്ചു. എന്നാൽ ഇതിനുമുമ്പ് ഐ.സി.ഐ.സി.ഐ. ഇന്ത്യയിൽ റീട്ടെയിൽ ബാങ്കിങ്ങിന് തുടക്കം കുറിച്ചുകൊണ്ട് ബാങ്ക് എന്ന സ്ഥാപനം തുടങ്ങിയിരുന്നു (1994). പുത്തന്‍ സാമ്പത്തിക നയങ്ങള്‍ക്ക് അനുസൃതമായി 1997-ൽ മർച്ചന്റ് ബാങ്കിങ് രംഗത്തേക്കും, 1998-ൽ ലീസിങ് ഓപ്പറേഷനുകളിലും ICICI കടന്നുചെന്നു. തുടർന്ന് 2000-ൽ ബാങ്ക് ഒഫ് മധുരയെ ICICI യിൽ ലയിപ്പിച്ച് റീട്ടെയിൽ ബാങ്കിങ്ങിൽ കരുത്ത് നേടുകയും ചെയ്‌തു. 2002-ൽ ആണ് ഇന്‍ഡസ്‌ട്രിയൽ ക്രഡിറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോർപ്പരേഷന്‍ വിപ്ലവകരമായ പരിവർത്തനങ്ങള്‍ക്ക് വിധേയമായത്. ICICI , ICICI പേഴ്‌സണൽ ഫിനാന്‍ഷ്യൽ സർവീസ് ലിമിറ്റഡ്, ICICI ക്യാപ്പിറ്റൽ സർവീസസ് ലിമിറ്റഡ് എന്നിവ കഇകഇക ബാങ്കുമായി ലയിച്ചത് 2002-ൽ ആണ്. ഇതിൽ ICICI പേഴ്‌സണൽ ഫിനാന്‍ഷ്യൽ സർവീസസ് ലിമിറ്റഡ് റീട്ടെയിൽ ബാങ്കിങ്ങിലെ മാർക്കറ്റിംഗ്, ഡിസ്‌ട്രിബ്യൂഷന്‍, സർവീസിങ് എന്നീ പ്രവർത്തനങ്ങളിൽ വിശേഷാൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന സബ്‌സിഡിയറി കമ്പനി ആയിരുന്നു. ICICI യുടെ ബോണ്ടുകള്‍, ഡീമാറ്റ്‌സേവനങ്ങള്‍, മ്യൂച്വൽ ഫണ്ടുകള്‍ എന്നിവ കൈകാര്യം ചെയ്‌തിരുന്ന സബ്‌സിഡിയറി ആയിരുന്നു ICICI ക്യാപ്പിറ്റൽ സർവീസസ്.
റീട്ടെയിൽ ബാങ്കിങ്, ഹോള്‍സെയിൽ ബാങ്കിങ്, പ്രാജക്‌ട് ഫിനാന്‍സിങ്, സ്‌പെഷ്യൽ അസറ്റ്‌മാനേജ്‌മെന്റ്, ഇന്റർനാഷണൽ ബിസിനസ്സ് കോർപ്പറേറ്റ് സെന്റർ എന്നിങ്ങനെ വ്യത്യസ്‌ത വിഭാഗങ്ങള്‍ ഉള്‍ക്കൊണ്ട് കഇകഇക ബാങ്ക് ഇപ്പോള്‍ അന്തർദേശീയ തലത്തിൽ ശ്രദ്ധനേടിയ ഇന്ത്യന്‍ ധനകാര്യസ്ഥാപനമാണ്.
ICICI ബാങ്കിന്റെ ഉടമസ്ഥതയിൽ വിവിധ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സബ്‌സിഡിയറി സ്ഥാപനങ്ങളും ഉണ്ട്. ICICI സെക്യൂരിറ്റീസ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡ്, ICICI വെഞ്ച്വർ ഫണ്ട്‌സ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ്, ICICI പ്രൂഡന്‍ഷ്യൽ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിലിമിറ്റഡ്, ICICI ലോംബാർഡ് ജനറൽ ഇന്‍ഷൂറന്‍സ് കമ്പനി ലിമിറ്റഡ്, ICICI ഹോം ഫിനാന്‍സ് കമ്പനി ലിമിറ്റഡ് എന്നിവ ഇവയിൽ പ്രധാനപ്പെട്ട സ്ഥാപനങ്ങളാണ്. ഇവയ്‌ക്കു പുറമേ, ICICI ബ്രാക്കറേജ് സർവീസസ് ലിമിറ്റഡ്, ICICI സെക്യൂരിറ്റീസ് ഹോള്‍ഡിങ് ഇന്‍കോർപ്പറേറ്റ്, ICICI സെക്യൂരിറ്റീസ് ഇന്‍കോർപ്പറേറ്റ്, കഇകഇക ഇന്റർനാഷണൽ ലിമിറ്റഡ്, ICICI ഇന്‍വസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കമ്പനിലിമിറ്റഡ്, ICICI ട്രസ്റ്റീഷിപ്പ് സർവീസസ് ലിമിറ്റഡ് എന്നിവയും സബ്‌സിഡിയറി കമ്പനികള്‍തന്നെ, ICICI ഇന്‍ഫോടെക് സർവീസസ്, ICICI വെണ്ട് ട്രഡ് ലിമിറ്റഡ്, ICICI ഓണ്‍സോഴ്‌സിലിമിറ്റഡ് തുടങ്ങിയവ ICICI ബാങ്കിന്റെ അഫിലിയേറ്റ് കമ്പനികളാണ്.
മധ്യകാല-ദീർഘകാല വായ്‌പ എന്ന ഏകതല സേവന രംഗത്തിലപ്പുറം വൈവിധ്യതലങ്ങളിലെ ധനകാര്യ സേവനങ്ങളുമായി കഇകഇക ബാങ്കും അതിന്റെ ഉപസ്ഥാപനങ്ങളും ഇന്ത്യയിലെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ പ്രഥമസ്ഥാനം നേടിയിരിക്കുന്നു(2008). ഒപ്പം, സാർവദേശിയ കോമേഴ്‌സ്യൽ ബാങ്കിങ് രംഗത്ത് മത്സരബുദ്ധിയോടെ പ്രവർത്തിക്കുന്ന എച്ചപ്പെട്ട സ്ഥാപനങ്ങളിൽ ഒന്നായി മാറുകയും ചെയ്‌തിട്ടുണ്ട്. ഇരുപതോളം രാജ്യങ്ങളിലായി 1300-ൽപ്പരം ശാഖകളുള്ള കഇകഇക ബാങ്കിന് 100 ബില്യണ്‍ അമേരിക്കന്‍ ഡോളർ വിലവരുന്ന ആസ്‌തിയുണ്ട് (2008). ഈ സ്ഥാപനത്തിന്റെ ഓഹരിയും ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ എന്നിവയ്‌ക്ക് പുറമേ അമേരിക്കന്‍ ഡെപ്പോസിറ്ററി രസീതിലൂടെ(ADR) ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്‍ഡസ്റ്റ്രിയൽ റികണ്‍സ്റ്റ്രക്ഷന്‍ കോർപ്പറേഷന്‍ ഒഫ് ഇന്ത്യ. ഇന്‍ഡസ്റ്റ്രിയൽ ഡവലപ്‌മെന്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ നിർദേശാനുസരണം വ്യവസായവികസനത്തിനുവേണ്ടി സ്ഥാപിച്ച മറ്റൊരു സ്ഥാപനം. സാമ്പത്തികഞെരുക്കംമൂലം അടച്ചിടുകയോ അടച്ചിടാന്‍ നിർബന്ധിതമാവുകയോചെയ്യുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനശേഷി വീണ്ടെടുക്കാന്‍ സാമ്പത്തികസഹായം നല്‌കുകയാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. ഈ കോർപ്പറേഷന്‍ വായ്‌പനല്‌കുന്ന ഒരു സ്ഥാപനം മാത്രമല്ല; പുനർനിർമാണ-പുനരധിവാസ പ്രവർത്തനങ്ങള്‍ക്കു വേണ്ടി സഹായം നല്‌കുന്ന ഒരു ഏജന്‍സികൂടിയാണ്. സ്ഥാപനങ്ങള്‍ക്ക് സാങ്കേതിക-മാനേജ്‌മെന്റ് സഹായങ്ങള്‍ നല്‌കുകയും മാനേജ്‌മെന്റിന്റെ പുനരുദ്ധാരണത്തിനുവേണ്ട ഒത്താശകള്‍ നല്‌കുകയും ചെയ്യുന്നു. 1982-ൽ ഈ സ്ഥാപനത്തെ ഇന്‍ഡസ്‌ട്രിയൽ റീകണ്‍സ്‌ട്രക്ഷന്‍ ഇന്‍വസ്റ്റ്‌മെന്റ് ഇന്ത്യയെന്നും (IRBI) 1977-ൽ ഇന്‍ഡസ്‌ട്രിയൽ ഇന്‍വസ്റ്റ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യാ (IRBI) എന്നും പുനഃക്രമീകരിച്ചു.
(ഡോ. എം.ശാർങ്‌ഗധരന്‍)