This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇദോമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഇദോമ == == Edoma == പശ്ചിമ ആഫ്രിക്കയിലെ ഒരു ജനവിഭാഗം. ഇവരുടെ ഭാഷയുട...)
അടുത്ത വ്യത്യാസം →

14:11, 11 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇദോമ

Edoma

പശ്ചിമ ആഫ്രിക്കയിലെ ഒരു ജനവിഭാഗം. ഇവരുടെ ഭാഷയുടെ പേരും ഇദോമ എന്നുതന്നെ. നൈജീരിയയിൽ ഇദോമ സംസാരിക്കുന്നവരായി രണ്ടര ലക്ഷത്തിലേറെ ജനങ്ങളുണ്ട്‌. അവർ ലാഫിയാ എമറേറ്റിലെ അരാഗോ ജില്ലമുതൽ തെക്കേ ഒഗാജാ പ്രവിശ്യയിലെ ഇയാലാ, എന്‍കും എന്നീ പ്രദേശങ്ങള്‍വരെ നീണ്ടുകിടക്കുന്ന വലിയൊരു ഭൂവിഭാഗത്തെ അധിവസിക്കുന്നു. ഇവരെക്കൂടാതെ മൂന്നു ലക്ഷത്തിൽപ്പരം ആളുകള്‍ ഇദോമാ ഡിവിഷനിൽ താമസിച്ചുവരുന്നു. ഇദോമ എന്നത്‌ ക്വാ (സംമ) സംഘത്തിൽപ്പെട്ടവരുടെ ഭാഷയാണ്‌. ഇതിന്‌ ഒന്‍പത്‌ ഭാഷാഭേദങ്ങളുണ്ട്‌. അരാഗോ, ഇയാല എന്നിവയാണ്‌ പ്രധാനപ്പെട്ടവ.

ഇദോമകളുടെ മുഖ്യതൊഴിൽ കൃഷിയാണ്‌. അവർ ഭൂസ്വത്തിന്റെ അടിസ്ഥാനത്തിൽ ചെറുചെറുസംഘങ്ങളായി ജീവിക്കുന്നു. ഓരോ സംഘത്തിനും ഓരോ തലവനുണ്ട്‌. ഈ സംഘങ്ങള്‍ ബ്രിട്ടീഷാധിപത്യകാലംവരെ പരസ്‌പരം യുദ്ധം നടത്തിയിരുന്നു. ഒരു കാലത്ത്‌ ഇദോമ ജൂകൂണ്‍ (അപാ) സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. 19-ാം ശ.-ത്തിന്റെ ആദ്യഘട്ടത്തിലുണ്ടായ ഫുലാനി യുദ്ധങ്ങളിൽ ഇദോമകള്‍ക്ക്‌ ഒട്ടേറെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നു. അന്ന്‌ പലരും ബനുനദിയുടെ തെക്കേത്തീരത്തേക്ക്‌ പലായനം ചെയ്‌തു. 1900-ൽ അവരുടെ രാജ്യം ബ്രിട്ടീഷാധിപത്യത്തിന്‍കീഴിലായിത്തീർന്നു. എങ്കിലും ഒന്നാം ലോകയുദ്ധത്തിനുശേഷമാണ്‌ അവിടെ കാര്യമായ ഭരണം നിലവിൽവന്നത്‌. ഉത്തരനൈജീരിയയുടെയും പൂർവനൈജീരിയയുടെയും ഇടയ്‌ക്കു തന്ത്രപ്രധാനമായ സ്ഥാനം വഹിക്കുന്ന ആധുനിക ഇദോമവർഗത്തിന്‌ രാഷ്‌ട്രതന്ത്രത്തിൽ സുപ്രധാനമായ പങ്കുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%A6%E0%B5%8B%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍