This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇതോനമ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: == ഇതോനമ == ദക്ഷിണ അമേരിക്കയിലെ ഒരു റെഡ് ഇന്ത്യന്‍ ജനവിഭാഗം. ഉ...)
അടുത്ത വ്യത്യാസം →
14:06, 11 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇതോനമ
ദക്ഷിണ അമേരിക്കയിലെ ഒരു റെഡ് ഇന്ത്യന്‍ ജനവിഭാഗം. ഉത്തരബൊളീവിയയിലെ ഗ്വാപോർ നദിയുടെ കൈവഴിയായ ഇതോനമാനദിയുടെ ഇരുകരകളിലും പാർത്തിരുന്ന ഇവരുടെ ജനസംഖ്യ 1830-ൽ നാലായിരത്തിലേറെ ആയിരുന്നു. 1914-ൽ ഇവരുടെ എച്ചം മുന്നൂറായി കുറഞ്ഞു. ക്രിസ്തുമതം സ്വീകരിച്ചിട്ടുള്ള ഇവർ തങ്ങളുടെ പൂർവികസംസ്കാരത്തിന്റെ ചില ഭാവങ്ങള്‍ നിലനിർത്തിപ്പോരുന്നു. ഉദാഹരണമായി കുട്ടികള്‍ ജനിക്കുമ്പോള്‍ത്തന്നെ അവരുടെ വിവാഹം നിശ്ചയിക്കപ്പെടുന്നു. രോഗകാരണം ഭൂതാവേശമാണെന്ന് ഇവർ വിശ്വസിക്കുന്നു. മരിച്ചവരുടെ ആത്മാക്കള്‍ പാമ്പുകളായും ശലഭങ്ങളായും പക്ഷികളായും പുനർജനിക്കുമെന്നും അവർ മനുഷ്യരെ ഭയപ്പെടുത്തുമെന്നുമാണ് അവരുടെ സങ്കല്പം. മരണം മറ്റുള്ളവരെ കടന്നാക്രമിക്കാതിരിക്കാന്‍ മൃതപ്രായന്റെ മൂക്കും വായും പൊത്തിപ്പിടിക്കും. ഓരോ ജന്തുവിനും ഓരോ വൃക്ഷവുമായി ബന്ധമുണ്ടെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നുണ്ട്. അപകടകാരിയായ ജന്തുവുമായി ബന്ധമുള്ള മരങ്ങളെ ഇവർ നശിപ്പിക്കുന്നു.
കൃഷിയാണ് മുഖ്യതൊഴിൽ. നല്ല തുണിത്തരങ്ങള്‍ നിർമിക്കാനും ഇവർക്കു വശമുണ്ട്. കഞ്ചാവുപോലെയുള്ള ലഹരിസാധനങ്ങള്‍ ഇവർ ധാരാളമായി ഉപയോഗിക്കുന്നു.