This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇട്ടിയച്ചീകടാക്ഷദശകം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഇട്ടിയച്ചീകടാക്ഷദശകം == ഒരു പ്രാചീന മണിപ്രവാളകാവ്യം. ഇട്ടി...)
അടുത്ത വ്യത്യാസം →
13:52, 11 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇട്ടിയച്ചീകടാക്ഷദശകം
ഒരു പ്രാചീന മണിപ്രവാളകാവ്യം. ഇട്ടിയച്ചി എന്നു പേരായ ഒരു സുന്ദരിയെ സംബോധന ചെയ്‌തുകൊണ്ടും അവളുടെ കച്ചുകളെയും അവയുടെ മാദകമായ ശക്തിയെയും അലങ്കാരസമൃദ്ധമായ ശൈലിയിൽ സ്രഗ്‌ധരാവൃത്തത്തിൽ വർണിച്ചുകൊണ്ടുമുള്ള പത്തു ശ്ലോകങ്ങളടങ്ങിയ ശൃംഗാരരസപൂർണമായ ഈ ലഘുകവനം അജ്ഞാതകർത്തൃകമാണ്. ലീലാതിലകത്തിലെ മണിപ്രവാളനിർവചനത്തോട് നീതി പുലർത്തുകയും അതിൽ ഉദ്ധരിക്കുന്ന പദ്യങ്ങളുടെ രചനാരീതിയുമായി അഭിന്നമായിരിക്കുകയും ചെയ്യുന്നതിനാൽ ഇതിന്റെ കാലം 14-15 ശതകങ്ങള്‍ക്കിടയ്‌ക്കായിരിക്കുമെന്ന് ഭാഷാചരിത്രകാരന്മാർ വിശ്വസിക്കുന്നു.
"മത്തേഭംവെന്റ യാനേ, മധുമൊഴികള്‍ മുടി- പ്പട്ടമാമിട്ടിയച്ചീ, പത്താശാചക്രവാളേ സലളിതമെഴുനെ- ള്ളീടുവാനംഗയോനേഃ ചിത്രാഭം ചില്ലിവല്ലീ ചതുരമരതക- ത്തണ്ടുതന്‍ മെത്തപോലേ ചിത്താനന്ദം പൂർണത്തിന്റിതു നിഖിലനൃണാം നിന്‍കയൽക്കച്ചു രണ്ടും.'
എന്ന പദ്യം ഇതിന്റെ രചനാശൈലിക്കും പ്രതിപാദ്യത്തിനും ദൃഷ്‌ടാന്തമായി എടുത്തുകാണിക്കാവുന്നതാണ്.