This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇഗ്‌ളേസിയസ്, ഇഗ്നാസി (1871 - 1928)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഇഗ്‌ളേസിയസ്, ഇഗ്നാസി (1871 - 1928) == കാറ്റലോണിയന്‍ നാടകകൃത്ത്. ബാ...)
അടുത്ത വ്യത്യാസം →
03:23, 8 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇഗ്‌ളേസിയസ്, ഇഗ്നാസി (1871 - 1928)
കാറ്റലോണിയന്‍ നാടകകൃത്ത്. ബാഴ്‌സെലോണയിലെ ഒരു തൊഴിലാളികുടുംബത്തിൽ ജനിച്ച ഇഗ്ലേസിയസ് മർദിതജനവിഭാഗങ്ങളുടെ ജീവിതപരാധീനതകള്‍ നല്ലവച്ചം അനുഭവിച്ചാണ് വളർന്നത്. ലെറിഡയിലെ ഒരു കോളജിൽ ചേർന്നു പഠനം നടത്തിയെങ്കിലും അതു പൂർത്തിയാക്കാതെ ഇദ്ദേഹം സാഹിത്യപ്രവർത്തനത്തിലേക്ക് എടുത്തുചാടി. ഇദ്ദേഹത്തിന്റെ ആദ്യകാല സൃഷ്‌ടികള്‍ വായിച്ചവർ ഇദ്ദേഹത്തെ "പാവപ്പെട്ടവരുടെ കവി' (poeta dels humilis)എന്നു വാഴ്‌ത്താന്‍ തുടങ്ങി.
ഹെന്‌റിക് ഇബ്‌സന്റെ സ്വാധീനവലയത്തിൽപ്പെട്ട് ഇദ്ദേഹം രചിച്ച് അവതരിപ്പിച്ച രണ്ടു നാടകങ്ങളും (Fructidor, 1897; L'escorco, 1902) വലിയ വിജയങ്ങളായിരുന്നു. തൊഴിലാളികളുടെയും പാവപ്പെട്ട ജനവിഭാഗങ്ങളുടെയും ജീവിതക്ലേശങ്ങള്‍ ആവിഷ്‌കരിക്കുന്ന മറ്റു പല നാടകങ്ങളുടെ കൂട്ടത്തിൽ പഴയവ (Els Vells; Eng. tr. The Old Ones, 1903) മെികച്ചുനില്‌ക്കുന്നു. വികാരപരതയുടെ ഉന്നതകോടികള്‍ ആവിഷ്‌കരിക്കുന്ന ഇദ്ദേഹത്തിന്റെ നാടകങ്ങള്‍ 20-ാം ശ.-ത്തിന്റെ ആരംഭത്തിൽ കാറ്റലോണിയയിലെ ദൃശ്യകലാരംഗത്തിനെ ഒട്ടൊക്കെ സ്വാധീനിച്ചെങ്കിലും, ഇദ്ദേഹത്തിന്റെ മരണശേഷം അവയുടെ പ്രചാരത്തിനു കുറവു സംഭവിച്ചു.