This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇക്‌റ്റിനസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഇക്‌റ്റിനസ്‌ == ബി.സി. 5-ാം ശ.-ത്തിന്റെ ഉത്തരാർധത്തിൽ ജീവിച്ചി...)
അടുത്ത വ്യത്യാസം →

03:10, 8 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇക്‌റ്റിനസ്‌

ബി.സി. 5-ാം ശ.-ത്തിന്റെ ഉത്തരാർധത്തിൽ ജീവിച്ചിരുന്ന ഗ്രീക്കുവാസ്‌തുവിദ്യാവിദഗ്‌ധന്‍.

ഇക്‌റ്റിനസിന്റെ ജീവിതത്തെക്കുറിച്ച്‌ വിശദവിവരങ്ങള്‍ ലഭ്യമല്ല. പെലപൊണേഷ്യയിൽ ജനിച്ചുവെന്ന്‌ കരുതപ്പെടുന്നു. ബി.സി. 448 മുതൽ 437 വരെ ഇദ്ദേഹം ആഥന്‍സിലെ അക്രാപൊലിസിൽ പാർഥിനോണ്‍ ദേവാലയത്തിന്റെ നിർമിതിയിൽ സഹകരിച്ചിരുന്നതായി അനുമാനിക്കാം. ഫിഡിയസ്‌ എന്ന ശില്‌പിക്കായിരുന്നു ദേവാലയത്തിന്റെ നിർമാണച്ചുമതല; അതുകൊണ്ട്‌ ഇക്‌റ്റിനസിന്‌ സ്വന്തം ഭാവനാവിലാസങ്ങള്‍ സ്വതന്ത്രമായി ആവിഷ്‌കരിക്കാന്‍ അവിടെ കഴിഞ്ഞിരുന്നില്ല. എങ്കിലും പിന്നീട്‌ സ്വന്തം വാസ്‌തുവിദ്യാവൈദഗ്‌ധ്യം നിരന്തരം പ്രയോഗിക്കുകയും പല സമുന്നത കലാശില്‌പങ്ങളും നിർമിച്ച്‌ പ്രതിഭാവൈഭവം പ്രകടമാക്കുകയും ചെയ്‌തു.

ഇക്‌റ്റിനസിന്റെ നേതൃത്വത്തിൽ നിർമിച്ച എലിയുസിസിലെ "ഗ്രറ്റ്‌ ഹാള്‍ ഒഫ്‌ ദി മിസ്റ്ററീസ്‌' ഇദ്ദേഹത്തിന്റെ സ്ഥലസംവിധാനവൈദഗ്‌ധ്യം സ്‌പഷ്‌ടമാക്കുന്നു. ഒളിമ്പിയയിലെ സിയൂസ്‌ ദേവാലയത്തിന്റെ വാസ്‌തുശില്‌പിയും ഇക്‌റ്റിനസാണ്‌. ബാസെയിലെ അപ്പോളോ ദേവാലയം (429) ഇദ്ദേഹത്തിന്റെ സൃഷ്‌ടിയാണെന്നു കരുതപ്പടുന്നുവെങ്കിലും ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്‌. സ്ഥലസംവിധാനത്തിൽ മാത്രമല്ല കെട്ടിടങ്ങളുടെ അന്തർഭാഗസജ്ജീകരണത്തിലും ഇക്‌റ്റിനസിന്‌ അനുപമമായ നിർമാണകുശലത ഉണ്ടായിരുന്നു എന്ന്‌ ഇദ്ദേഹം പടുത്തുയർത്തിയ പല സൗധങ്ങളും സ്‌പഷ്‌ടമാക്കുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍