This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസൂണ്‍സ്യന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആസൂണ്‍സ്യന്‍== പരാഗ്വേയിലെ ഏറ്റവും വലിയ നഗരവും ആ രാജ്യത്തിന...)
അടുത്ത വ്യത്യാസം →

08:30, 7 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആസൂണ്‍സ്യന്‍

പരാഗ്വേയിലെ ഏറ്റവും വലിയ നഗരവും ആ രാജ്യത്തിന്റെ തലസ്ഥാനവും. പരാഗ്വേയിലെ മൊത്തം ജനങ്ങളിൽ 16%-വും ഈ നഗരത്തിൽ വസിക്കുന്നു; രാജ്യത്തെ സാമ്പത്തികവും സാമൂഹികവും ബുദ്ധിപരവുമായ പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമാണ്‌ ആസൂണ്‍സ്യന്‍. സമുദ്രസാമീപ്യം തീരെയില്ലാത്ത ഉള്‍നാടന്‍ മേഖലയായ പരാഗ്വേയിലെ ഏറ്റവും വലിയ നദീതീരതുറമുഖവും വിപണനകേന്ദ്രവും ആസൂണ്‍സ്യന്‍ ആണ്‌; വിദേശവ്യാപാരം ഒട്ടുമുക്കാലും ഈ തുറമുഖത്തിലൂടെ നടക്കുന്നു.

ജനസംഖ്യ: 5,12,112 (2002). മെട്രാപോളിറ്റന്‍ പ്രദേശത്തിന്‌ "ഗ്രാന്‍' ആസൂണ്‍സ്യന്‍ എന്നു പേരുണ്ട്‌. ഇവിടെ 1.8 ദശലക്ഷം ജനങ്ങള്‍ വസിക്കുന്നു. ചെരുപ്പ്‌, തുണിത്തരങ്ങള്‍, പുകയില എന്നിവയാണ്‌ പ്രധാന ഉത്‌പന്നങ്ങള്‍. സാക്ഷരത 95 ശ.മാ.

ആർജന്റീനയുമായുള്ള അതിർത്തിയിൽ പരാഗ്വേ നദിയുടെ വടക്കേക്കരയിലാണ്‌ ആസൂണ്‍സ്യന്‍ സ്ഥിതിചെയ്യുന്നത്‌. ബ്യൂനസ്‌ അയർസ്‌ തുടങ്ങിയ തെ. അമേരിക്കയിലെ നഗരങ്ങളുമായി വ്യോമമാർഗം ബന്ധിക്കപ്പെട്ടിരിക്കുന്നു. പരാഗ്വേയിലെ രണ്ടു സർവകലാശാലകളുടെയും ആസ്ഥാനം ഈ നഗരമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍