This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആവർത്തനപുസ്‌തകം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആവർത്തനപുസ്‌തകം== ==Deuteronomy== ബൈബിള്‍ പഴയനിയമത്തിൽ മോശയാൽ വിരചിതമ...)
അടുത്ത വ്യത്യാസം →
01:22, 5 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആവർത്തനപുസ്‌തകം
Deuteronomy
ബൈബിള്‍ പഴയനിയമത്തിൽ മോശയാൽ വിരചിതമെന്ന് വിശ്വസിക്കപ്പെട്ടുവന്ന ആദ്യത്തെ അഞ്ചു പുസ്‌തകങ്ങളിൽ (പഞ്ചഗ്രന്ഥി) ഒടുവിലേത്തത്. ഇത് മോശയുടെ കൃതിയാണെന്നാണ് പതിനേഴാം ശ.-വരെ വിശ്വസിക്കപ്പെട്ടുപോന്നത്. എന്നാൽ അവസാന അധ്യായത്തിൽ മോശയുടെ മരണത്തെക്കുറിച്ച് വിവരിക്കുന്നുണ്ടെന്നുള്ളതിനാൽ ആവർത്തനപുസ്‌തകത്തിന്റെ കർത്താവ് മോശയായിരിക്കാന്‍ ന്യായമില്ലെന്ന് ചിലർ വാദിക്കുന്നു. കൂടാതെ, ഈ പുസ്‌തകത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും, പൂജാവിധികളെയും കർമാനുഷ്‌ഠാനങ്ങളെയും കുറിച്ചുള്ള പരാമർശങ്ങളും ഇത് മോശയുടെ കാലത്തിനുശേഷമുള്ളതാണെന്ന വാദത്തിന് ഉപോദ്‌ബലകമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
ശലോമോന്‍ പണികഴിപ്പിച്ച യറുശലേം ദേവാലയത്തിന്റെ ചുവരിനുള്ളിൽനിന്ന് പില്‌ക്കാലത്ത് കണ്ടെടുത്തതാണീ ഗ്രന്ഥം എന്ന് വാദിക്കുന്ന ദൈവശാസ്‌ത്രജ്ഞന്മാരുണ്ട്. അതേസമയം ബി.സി. 975-ൽ എഴുതപ്പെട്ടതാണ് ഈ ഗ്രന്ഥമെന്ന് വിചാരിക്കുന്നവരുമുണ്ട്. ഏതായാലും ഇതേക്കുറിച്ച് വേദശാസ്‌ത്രപണ്ഡിതന്മാരുടെ ഇടയിൽ പൊതുവേ ഭിന്നാഭിപ്രായമാണ് നിലനില്‌ക്കുന്നത്.
യഹോവ യിസ്രായേൽ ജനതയ്‌ക്കു നല്‌കിയ വാഗ്‌ദത്തം, ശിക്ഷാക്രമം, യഹോവയോടുള്ള ജനതയുടെ വിധേയത്വം, വിശുദ്ധിയുടെ ആവശ്യകത എന്നിവ അടങ്ങിയ ഒരു ഭാഗം; വിഗ്രഹാരാധന, പരിശുദ്ധസ്ഥലങ്ങള്‍, ലേവ്യർക്ക് വിധിച്ചതും വിലക്കപ്പെട്ടതുമായ ഭക്ഷണപദാർഥങ്ങള്‍, അടിമത്തം, യാഗങ്ങള്‍, ഉത്സവങ്ങള്‍, പ്രചാരകന്മാർ, യുദ്ധം, വഴിപാട്, വിവാഹം മുതലായവയെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ എന്നിവ അടങ്ങിയ വേറൊരുഭാഗം; പ്രമാണങ്ങള്‍ അനുസരിക്കുന്നവർക്ക് അനുഗ്രഹവും നിരാകരിക്കുന്നവർക്കു ശാപവും ഉണ്ടാകുമെന്ന പ്രസ്‌താവന ഉള്‍ക്കൊള്ളുന്ന മൂന്നാമതൊരുഭാഗം-ഇങ്ങനെ മൂന്ന് ഭാഗങ്ങളാണ് ആവർത്തന പുസ്‌തകത്തിലുള്ളത്. ഇവ മോശയുടേതായി കരുതപ്പെടുന്ന പ്രഭാഷണങ്ങളും രണ്ട് കീർത്തനങ്ങളും വഴിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
എബ്രായ യഹൂദചരിത്രത്തിൽ ആവർത്തനപുസ്‌തകം ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പുതിയ നിയമത്തിൽ ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള പഴയനിയമ പുസ്‌തകങ്ങളിലൊന്നാണിത്. 83 പ്രാവശ്യം ഇതിൽനിന്നുള്ള ഉദ്ധരണികള്‍ പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്.