This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആര്യാസപ്‌തശതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആര്യാസപ്‌തശതി== സംസ്‌കൃതത്തിലുള്ള ഒരു ശൃംഗാരകാവ്യം. ഗീതഗോവി...)
അടുത്ത വ്യത്യാസം →

Current revision as of 04:05, 27 ഫെബ്രുവരി 2014

ആര്യാസപ്‌തശതി

സംസ്‌കൃതത്തിലുള്ള ഒരു ശൃംഗാരകാവ്യം. ഗീതഗോവിന്ദകർത്താവായ ജയദേവന്റെ (എ.ഡി. 12-13 നൂറ്റാണ്ടുകള്‍) സമകാലികനായ ഗോവർധനാചാര്യന്‍ ആര്യാവൃത്തത്തിൽ എഴുതിയ എഴുനൂറോളം (സപ്‌തശതി) ശ്ലോകങ്ങള്‍ ഇതിലുണ്ട്‌. ഏതെങ്കിലും ഒരു വിഷയത്തെ അധികരിച്ചുകൊണ്ട്‌ "സപ്‌തശതി'കള്‍ നിർമിക്കുന്ന സമ്പ്രദായം പ്രാകൃതസംസ്‌കൃതസാഹിത്യങ്ങളിൽ സാധാരണയായി ഉണ്ടായിരുന്നു. അത്തരത്തിലുള്ള ഒന്നാണ്‌ ആര്യാസപ്‌തശതി. വിശ്വേശ്വരന്‍ എന്ന സംസ്‌കൃത കവി മറ്റൊരു ആര്യാസപതശതിയും ഹാലന്‍ ഒരു ഗാഥാസപ്‌തശതിയും രചിച്ചതിനെ അനുകരിച്ചുകൊണ്ട്‌ ബീഹാരിലാൽ ഹിന്ദിയിലും ഒരു സത്‌സയി നിർമിച്ചിട്ടുണ്ട്‌.

ഭൂമിയിലുടെ ഒഴുകുന്ന യമുനാനദിയെ ആകാശത്തിലേക്ക്‌ ഒഴുക്കുന്നതുപോലെയാണ്‌ (നിമ്‌നാനുരൂപതീരാ-കളിന്ദകന്യേവഗഗനതലം) പ്രാകൃതഭാഷയിലുള്ള പ്രമഗാനങ്ങളെ സംസ്‌കൃതത്തിലേക്ക്‌ താന്‍ സംക്രമിപ്പിക്കുന്നത്‌ എന്ന്‌ ഗോവർധനകവി ഇതിൽ പറഞ്ഞിട്ടുണ്ടെങ്കിലും സാഹിത്യപരമായി പറയത്തക്ക ഔൽകൃഷ്‌ട്യം ആര്യാസപ്‌തശതിക്ക്‌ ഇല്ല എന്നാണ്‌ നിരൂപകന്മാരുടെ അഭിപ്രായം. ഇതിലെ ശ്ലോകങ്ങള്‍ക്ക്‌ മുക്തകസ്വഭാവമാണുള്ളത്‌. മിക്ക പദ്യങ്ങള്‍ക്കും പ്രത്യേകം ശീർഷകങ്ങള്‍ നല്‌കി അവയെ "വ്രജ്യ'കളാക്കി ഇതിൽ വിഭജിച്ചിരിക്കുന്നു. സുലഭമായി ശബ്‌ദാർഥാലങ്കാരങ്ങള്‍ പ്രയോഗിച്ച്‌ പ്രതിപാദ്യത്തെ ആകർഷകമാക്കാന്‍ ശ്രമിച്ച ഗോവർധനനെ ജയദേവന്‍ ഗീതഗോവിന്ദത്തിൽ "ശൃംഗാരോത്തരസത്‌ പ്രമേയരചനൈരാചാര്യ ഗോവർധനഃ' എന്ന്‌ പ്രശംസിച്ചിട്ടുണ്ട്‌.

അനന്തന്‍ എന്ന പണ്ഡിതന്റെ വ്യാഖ്യാനത്തോടുകൂടി ബോംബേ നിർണയസാഗർപ്രസ്‌ ആര്യാസപ്‌തശതി പ്രകാശിപ്പിച്ചിട്ടുണ്ട്‌ (1895). (തങ്കമ്മ മാലിക്ക്‌; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍