This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആരെന്സ്കി, ആന്റണ്‍ സ്റ്റെപനോവിച്ച് (1861 - 1906)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: ==ആരെന്സ്കി, ആന്റണ്‍ സ്റ്റെപനോവിച്ച് (1861 - 1906)== ==Arenski, Anton Stepanovich== റഷ്...)
അടുത്ത വ്യത്യാസം →
03:48, 27 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആരെന്സ്കി, ആന്റണ്‍ സ്റ്റെപനോവിച്ച് (1861 - 1906)
Arenski, Anton Stepanovich
റഷ്യന്‍ സംഗീതജ്ഞന്. വാദ്യസംഗീതം, ഓപ്പറാഗാനം എന്നിവ സംവിധാനം ചെയ്യുന്നതിൽ പ്രശസ്തനായിത്തീർന്ന ആരെന്സ്കി റഷ്യയിലെ നോവോഗൊരോദ് എന്ന സ്ഥലത്ത് 1861 ആഗ. 11-നാണ് ജനിച്ചത്. സെന്റ് പീറ്റേഴ്സ്ബർഗിൽ റിവ്സ്കി കൊർസാകോവിന്റെ കീഴിൽ സംഗീതരചന അഭ്യസിച്ചു. 1882 മുതൽ 1895 വരെ മോസ്കോ കണ്‍സർവേറ്ററിയിൽ സംഗീതസംവിധാനം, സ്വരസമ്മേളനം എന്നിവ പഠിപ്പിക്കുന്നതിനായി നിയോഗിക്കപ്പെട്ടു. 1895 മുതൽ 1901 വരെ സെന്റ് പീറ്റേഴ്സ്ബർഗിലുള്ള ഇംപീരിയൽ ചാപ്പലിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. 1901-നു ശേഷം അനാരോഗ്യം മൂലം മറ്റു പ്രവർത്തനങ്ങളിൽനിന്ന് ഒഴിഞ്ഞ് സംഗീതരചനയിൽ മാത്രം മുഴുകി. ഏകാന്തഗീതങ്ങളാണ് ഇദ്ദേഹത്തിന്റെ രചനകളിൽ മെച്ചപ്പെട്ടവ. ആരെന്സ്കിയുടെ നാല് ഓപ്പറകളിൽ വോള്ഗയെക്കുറിച്ചൊരു സ്വപ്നം ആയിരുന്നു സാർവത്രിക വിജയം നേടിയത്. 1899-ൽ രചിച്ച നളദമയന്തി ഓപ്പറ 1904-ൽ മോസ്കോയിൽ അവതരിപ്പിച്ചുവെങ്കിലും വിജയിച്ചില്ല. ടെമ്പസ്റ്റ് (ഷെയ്ക്സ്പിയർ), ഈജിപ്ഷ്യന്നൈറ്റ് എന്നീ ബാലേകളും ഇദ്ദേഹത്തിന്റെ രചനകളാണ്. 1906 ഫെ. 25-ന് ഫിന്‍ലന്‍ഡിലെ ടെറിജോകിൽവച്ച് നിര്യാതനായി.